തൃശൂര്‍: ചാലക്കുടിയില്‍ അജ്ഞാത ജിവിയുടെ ആക്രമണത്തില്‍ ആടും കോഴികളും ചത്തു. കൊരട്ടി പടി അങ്ങാടിയില്‍ വെളിയത്ത് എസ്തപ്പാന്റെ വീട്ടിലെ ആടും കോഴികളുമാണ് ചത്തൊടുങ്ങിയത്. കൂടിന്റെ അടിഭാഗം പൊളിച്ച് പത്തില്പരം കോഴികളെ അജ്ഞാത ജിവി കൊന്നൊടുക്കി.
കോഴികൂടിനോട് ചേര്‍ന്നുള്ള ആട്ടിന്‍ കൂട്ടില്‍ നിന്നു ഒരാടിനെ പിടികൂടുകയും ചെയ്തു. ഈ ആടിനെ അമ്പതോളം മീറ്റര്‍ അകലെയുള്ള പറമ്പില്‍ ചത്ത നിലയില്‍ പിന്നീട് കണ്ടെത്തി. ശനിയാഴ്ച രാവിലെ തീറ്റകൊടുക്കാനെത്തിയപ്പോഴാണ് വീട്ടുകാര്‍ സംഭവം അറിയുന്നത്. എസ്തപ്പാന്റെ ഉപജീവന മാര്‍ഗമാണ് ആട്-കോഴി കൃഷി. വനപാലകരും മൃഗഡോക്ടറും സ്ഥലത്തെത്തി പരിശോധന നടത്തി.