ആപ്പ്ജില്ല

ചികിത്സയ്ക്കു പോലും പണമില്ല, ആകെ നല്‍കിയത് രണ്ടു ലക്ഷം; കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപമുള്ളത് '82 ലക്ഷം രൂപ'യെന്ന് ജോഷി

'അടുത്തൊരു സ്‌ട്രോക്കില്‍ ഞാന്‍ ഇല്ലാതായാലും ഒരാളും പാര്‍ട്ടിയുടെ പേരുപറഞ്ഞ് വീട്ടില്‍ വരരുത്. എന്റെ കെട്ട്യോള് എന്നെ ചോപ്പ് പുതപ്പിച്ചോളും. അതാണ് എനിക്കിഷ്ടം. പാര്‍ട്ടിയെയും ബാങ്കിനെയും വിശ്വസിച്ചതാണ് എന്റെ തെറ്റ്'- ജോഷി ആന്‍റണി അയച്ച കത്തിലൂടെ പറയുന്നു.

Authored byമേരി മാര്‍ഗ്രറ്റ് | Samayam Malayalam 18 Jan 2023, 10:11 am

ഹൈലൈറ്റ്:

  • കുടുംബസ്വത്ത് ഭാഗംവെച്ചപ്പോള്‍ സഹോദരങ്ങളുടെ പങ്കും ജോഷിയുടെ പേരിലാണ് ബാങ്കിലിട്ടത്
  • ബാങ്കിന്‍റെ മാപ്രാണം ശാഖാ മാനേജര്‍, അഡ്മിനിസ്‌ട്രേറ്റര്‍ എന്നിവര്‍ക്ക് ജോഷി വാട്‌സാപ്പിലൂടെ കത്തയച്ചിരുന്നു
  • 82 ലക്ഷം രൂപ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ ജോഷി ആന്റണിക്ക് നിക്ഷേപമുള്ളത്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Karuvannur Bank
കരുവന്നൂര്‍ ബാങ്ക്
തൃശൂര്‍: മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ജോഷി ആന്റണി ഇപ്പോള്‍. ചികിത്സയ്ക്കു പോലും പണമില്ലാതെ വലയുകയാണ് ജോഷി. 82 ലക്ഷം രൂപ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപമുള്ള ജോഷി ആന്റണി പണം ചോദിച്ചപ്പോള്‍ രണ്ടുലക്ഷമാണ് ബാങ്ക് ഇതുവരെ നല്‍കിയത്.
Also Read: അച്ഛന്‍റെ വിയോഗം ഹൃദയാഘാതത്തിലൂടെ, അമ്മ കൊലക്കത്തിക്ക് ഇരയായി; വിനീതയുടെ മക്കള്‍ക്ക് ഇനി സുരക്ഷിതമായി അന്തിയുറങ്ങാം

ബാങ്കിന്റെ മാപ്രാണം ശാഖാ മാനേജര്‍, അഡ്മിനിസ്‌ട്രേറ്റര്‍ എന്നിവര്‍ക്ക് ജോഷി കഴിഞ്ഞ ദിവസം വാട്‌സാപ്പിലൂടെ കത്തയച്ചിരുന്നു. 'അടുത്തൊരു സ്‌ട്രോക്കില്‍ ഞാന്‍ ഇല്ലാതായാലും ഒരാളും പാര്‍ട്ടിയുടെ പേരുപറഞ്ഞ് വീട്ടില്‍ വരരുത്. എന്റെ കെട്ട്യോള് എന്നെ ചോപ്പ് പുതപ്പിച്ചോളും. അതാണ് എനിക്കിഷ്ടം. പാര്‍ട്ടിയെയും ബാങ്കിനെയും വിശ്വസിച്ചതാണ് എന്റെ തെറ്റ്. 16 വയസ്സു മുതല്‍ പോലീസ് കേസുകളും കൊടിയ മര്‍ദനങ്ങളും സഹിച്ചതുമെല്ലാം പാര്‍ട്ടിക്കു വേണ്ടിയാണ്. പറ്റുമെങ്കില്‍ ഈ കത്ത് പിണറായി വിജയന്റെയോ കെ. രാധാകൃഷ്ണന്റെയോ ശ്രദ്ധയില്‍ പെടുത്തുമല്ലോ', ജോഷി ആന്റണി കത്തിലൂടെ പറയുന്നു.

ജോഷിയ്ക്ക് ഇടതുചെവിയുടെ ശേഷി നഷ്ടമാകുകയും ഒരു കണ്ണിന്റെ കാഴ്ച കുറയുകയും ചെയ്തു. മുഖം കോടിപ്പോയി. മരുന്നും ഫിസിയോതെറാപ്പിയുമായി കഴിയുന്നു. സ്‌കാനിങ്ങിന് വിധേയനായപ്പോഴാണ് കഴുത്തില്‍ ട്യൂമര്‍ വളരുന്നത് കണ്ടെത്തിയത്. 2016 ല്‍ ഒരു തവണ ട്യൂമര്‍ നീക്കി. ഇവിടെനിന്ന് ഡിസ്ചാര്‍ജ് ആയതിനു ശേഷം അമൃത ആശുപത്രിയില്‍ ട്യൂമര്‍ സര്‍ജറിക്കു പോകണം.

തൃശൂ‍ര്‍ ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

'രാപ്പകല്‍ കഠിനാധ്വാനം ചെയ്തതും കുടുംബസ്വത്ത് ഭാഗംവെച്ചപ്പോള്‍ കിട്ടിയതും ചേര്‍ത്ത് നിക്ഷേപിച്ചത് എന്റെ പാര്‍ട്ടി ഭരിക്കുന്ന കരുവന്നൂര്‍ ബാങ്കിലാണ്. അതു തരാതിരിക്കാന്‍ ഹൈക്കോടതിയില്‍ എനിക്കെതിരെ ബാങ്കിന്റെ വക്കീലും കൂടെ സര്‍ക്കാര്‍ വക്കീലും ചേര്‍ന്നാണ് യുദ്ധമെന്ന്' ജോഷി പറയുന്നു.

2022 നവംബര്‍ 29 ന് ചൊവ്വൂരില്‍ വെച്ച് ജോഷി വാഹനാപകടത്തില്‍ പെട്ടിരുന്നു. ഇപ്പോള്‍ നെടുപുഴ പോലീസ് സ്‌റ്റേഷനില്‍ എസ്.ഐ. ആയ സി.ഡി. ഡെന്നിയാണ് റോഡില്‍ കിടന്ന ജോഷിയെ ആശുപത്രിയിലെത്തിച്ചത്. രണ്ടാഴ്ചയോളം അബോധാവസ്ഥയില്‍ ആയിരുന്നു ജോഷി. 15 ഓളം ശസ്ത്രക്രിയയ്ക്ക് വിധേയനായി. ഏഴരവര്‍ഷം ക്രെച്ചസ് ഉപയോഗിച്ചു.

Also Read: തലസ്ഥാനത്ത് വീട് കുത്തി തുറന്ന് മോഷണം; എട്ടുലക്ഷത്തിലധികം രൂപയും 32 പവനും മോഷണം പോയി

ഈ സമയത്ത് ജോഷി വീട്ടിലിരുന്ന് സിവില്‍ എന്‍ജിനിയറിങ് ഡ്രോയിങ് പഠിച്ചു. പിന്നീട് നിര്‍മാണ മേഖലയിലേക്ക് ഇറങ്ങി സമ്പാദ്യം ഉണ്ടാക്കി. പാവങ്ങള്‍ക്ക് അഞ്ച് വീടും നിര്‍മിച്ചു നല്‍കി. കുടുംബസ്വത്ത് ഭാഗംവെച്ചപ്പോള്‍ സഹോദരങ്ങളുടെ പങ്കും ജോഷിയുടെ പേരിലാണ് ബാങ്കിലിട്ടതെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

Read Latest Local News and Malayalam News
ഓതറിനെ കുറിച്ച്
മേരി മാര്‍ഗ്രറ്റ്
2016 ല്‍ ഡീ പോള്‍ കോളജില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിനുശേഷം 2017 മുതല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ മുഖപത്രമായ ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് തുടക്കം. 2017 മുതല്‍ 2019 വരെ ജനയുഗത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2019 മുതല്‍ സമയം മലയാളത്തില്‍ ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്നു. ആറു വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന മേരി രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്