ആപ്പ്ജില്ല

വിമതരോട് വിട്ടുവീഴ്ചയില്ല; തൃശൂരിൽ വിമത സ്ഥാനാർഥികളെ സിപിഎം പുറത്താക്കി

തൃശൂരിലെ വരന്തരപ്പിള്ളി, പുതുക്കാട് പഞ്ചായത്തുകളിലെ സിപിഎം വിമത സ്ഥാനാര്‍ഥികളെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സിജോ പൂണത്ത്, രമ സന്തോഷ് എന്നിവരെയാണ് പുറത്താക്കിയത്.

Lipi 26 Nov 2020, 9:05 pm
തൃശൂര്‍: വരന്തരപ്പിള്ളി, പുതുക്കാട് പഞ്ചായത്തുകളിലെ സിപിഎം വിമത സ്ഥാനാര്‍ഥികൾക്കെതിരെ പാര്‍ട്ടി നടപടി. പുതുക്കാട് കുണ്ടുകടവ് വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ സ്വതന്ത്രനായി മത്സരിക്കുന്ന സിജോ പൂണത്ത്, വരന്തരപ്പിള്ളി പഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ മത്സരിക്കുന്ന രമ സന്തോഷ് എന്നിവരെയാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്.
Samayam Malayalam Thrissur CPM Rebel Candidates
പ്രതീകാത്മക ചിത്രം


Also Read: തൃശൂരിലെ പരിയാരം, കാടുകുറ്റി പഞ്ചായത്തുകളില്‍ കോണ്‍ഗ്രസിന് 'വിമത ഭീഷണി'

കോണ്‍ഗ്രസിൻ്റെ ബ്ലോക്ക് പ്രസിഡൻ്റ് കെ എം ബാബുരാജിനെതിരെ എല്‍ഡിഎഫ് ദുര്‍ബല സ്ഥാനാര്‍ഥിയെ നിര്‍ത്തിയെന്ന് ആരോപിച്ചാണ് ചെങ്ങാലൂര്‍ ബ്രാഞ്ച് കമ്മിറ്റിയംഗമായ സിജോ പത്രിക നല്‍കിയത്. വരന്തരപ്പിള്ളി ലോക്കല്‍ കമ്മിറ്റിയംഗമായ രമ സന്തോഷ് മുന്‍ പഞ്ചായത്തംഗവും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. പാര്‍ട്ടിയോടും നയങ്ങളോടും എതിര്‍പ്പില്ലെന്നും വ്യക്തിപരമായ പ്രശ്‌നങ്ങളാണ് സ്ഥാനാര്‍ഥിയാകാന്‍ കാരണമെന്നാണ് രമ പറയുന്നത്.

Also Read: ചിഹ്നം മായിക്കാൻ റോഡിൽ കരി ഓയിൽ ഒഴിച്ച് പോലീസ്; സ്‌കൂട്ടറിൽ വന്ന ദമ്പതികൾ അപകടത്തിൽപ്പെട്ടു

പാര്‍ട്ടി ആവശ്യപ്പെട്ടിട്ടും പിന്മാറാന്‍ തയാറാകാതെ മത്സരരംഗത്തുറച്ചു നിന്നതോടെ നേതൃത്വം നടപടിയെടുക്കുകയായിരുന്നു. രമയുടെ ഭര്‍ത്താവും വേലൂപ്പാടം കിണര്‍ ബ്രാഞ്ച് കമ്മിറ്റിയംഗവുമായ സന്തോഷ് ഇത്തൂപ്പാടത്തിനേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പുറത്താക്കുന്നുവെന്നാണ് പാര്‍ട്ടി വിശദീകരണം.

തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ


തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്