ആപ്പ്ജില്ല

വിദ്യാർഥികളുടെ നിരക്ക് വർധിപ്പിക്കണം; സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്, പ്രഖ്യാപനം ഈ മാസം 24ന്

വിദ്യാർഥികളുടെ നിരക്ക് വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്. ഈ മാസം 24ന് സമരം പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു

Edited byജിബിൻ ജോർജ് | Samayam Malayalam 16 May 2023, 11:05 pm

ഹൈലൈറ്റ്:

  • സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്.
  • വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
  • ഈ മാസം 24ന് തൃശൂര്‍ തേക്കിന്‍കാട് മെെതാനിയില്‍ സമര പ്രഖ്യാപനം.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
തൃശൂർ: വിദ്യാർഥികളുടെ നിരക്ക് വർധനവ് അടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്. ഈ മാസം 24ന് തൃശൂര്‍ തേക്കിന്‍കാട് മെെതാനിയില്‍ നടക്കുന്ന സമരപ്രഖ്യാപന കൺവെൻഷനിൽ ബസുകൾ സർവീസ് നിറുത്തിവെച്ചുള്ള സമരം പ്രഖ്യാപിക്കും. തൃശൂരിൽ ചേർന്ന ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ സെന്‍ട്രല്‍ കമ്മിറ്റി യോഗത്തിന്‍റേതാണ് തീരുമാനം.
ഭാര്യയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി ആപ്പിലൂടെ പ്രചരിപ്പിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക് നീങ്ങുന്നത്. നിലവില്‍ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ ദൂരപരിധി നോക്കാതെ അതേപടി യഥാസമയം പുതുക്കി നൽകുക, 140 കിലോമീറ്റർ ദൂരപരിധിയുടെ പേരിൽ കെഎസ്ആർടികൾക്കായി ഈ മാസം നാലിന് പുറപ്പെടുവിച്ച ഗതാഗതവകുപ്പിൻറെ സർവീസ് പിടിച്ചെടുക്കുന്നതിനായി പുറപ്പെടുവിച്ച വിജ്ഞാപനം പിൻവലിക്കുക, വിദ്യാർഥികളുടെ നിരക്ക് വർധിപ്പിക്കുക, കെഎസ്ആർടിസിയിലും സ്വകാര്യ ബസുകളിലും ഒരേ കൺസഷൻ അനുവദിക്കുക തുടങ്ങിയവയാണ് ബസുടമകളുടെ പ്രധാന ആവശ്യം.

ഈ മാസം 24ന് തൃശൂരിൽ തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന സമരപ്രഖ്യാപന കൺവെൻഷനിൽ ബസുകൾ സർവീസ് നിറുത്തിവെച്ചുള്ള സമര തീയതി പ്രഖ്യാപിക്കുമെന്ന് ഫെഡറേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. യോഗത്തിൽ സംസ്ഥാന പ്രസിഡൻറ് കെ കെ തോമസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലോറൻസ് ബാബു, സംസ്ഥാന ട്രഷറർ ഹംസ എരിക്കുന്നൻ ഭാരവാഹികളായ എം എസ് പ്രേംകുമാർ, കെ ജെ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

ശബരിമല പൊന്നമ്പല മേട്ടിൽ അനുമതിയില്ലാതെ പൂജ; പുൽമേട്ടിലാണ് പൂജ നടത്തിയതെന്ന് നാരായണസ്വാമി, കേസെടുത്ത് വനം വകുപ്പ്
നിർമാതാവ് പി കെ ആർ പിള്ള അന്തരിച്ചു

ചിത്രം, വന്ദനം തുടങ്ങി മലയാളത്തിന് ഒരിക്കലും മറക്കാനാവാത്ത ഒരു പിടി ചിത്രങ്ങള്‍ സമ്മാനിച്ച നിർമാതാവ് പി കെ ആർ പിള്ള അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി, അമൃതംഗമയ തുടങ്ങി മലയാളം എക്കാലവും ഓർക്കുന്ന ഒരുപിടി ചിത്രങ്ങളാണ് ഷിര്‍ദ്ദിസായി ക്രിയേഷന്‍സ് എന്ന ബാനറിൽ പിറന്നത്.

Read Latest Local News and Malayalam News
ഓതറിനെ കുറിച്ച്
ജിബിൻ ജോർജ്
ജിബിൻ ജോർജ്. മലയാളം വിഭാഗം മാധ്യമപ്രവർത്തകൻ. 12 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ - സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. ആദ്യഘട്ടത്തിൽ മംഗളത്തിൽ പ്രിൻ്റ് മീഡിയയിൽ ബ്യൂറോയിലും ഡെസ്ക്കിലുമായി പ്രവൃത്തിപരിചയം. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാഗത്തിൽ വെബ്ദുനിയയിൽ ആയിരുന്നു തുടക്കം. 2019ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി. മംഗളം പ്രിൻ്റ് മീഡിയയുടെ ഭാഗമായ ഡിപ്ലോമ കോഴ്സ് (പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റി) പാസായി. ഡിഗ്രി ബി.എ പൊളിറ്റിക്കൽ സയൻസ്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്