ആപ്പ്ജില്ല

കിണറിൽ ലോക്കർ കണ്ടെത്തിയ സംഭവം; അന്വേഷണം പഴയ മോഷ്ടാക്കളിലേക്ക്, ലോക്കർ കൈപറമ്പ് കൺസ്യൂമർ ഫെഡിൻ്റെത്!

ലോക്കർ കൺസ്യൂമർ ഫെഡിൻ്റെ താണന്ന് ഉദ്യോഗസ്ഥൻ വന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ആറ് വർഷം കഴിഞ്ഞ സാഹചര്യത്തിൽ വിരലടയാള സൂചനകൾ കണ്ടെത്താനുള്ള ബുദ്ധിമുട്ട് പോലീസിനെ കുഴക്കുന്നുണ്ട്.

Samayam Malayalam 27 May 2020, 9:14 pm
തൃശൂർ: കുന്നംകുളം ചൂണ്ടൽ പെലക്കാട്ടുപയ്യൂർ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ നിന്നും ലഭിച്ച ലോക്കറിന്റെ അന്വേഷണം പഴയ കാല മോഷ്ടാക്കളിലേക്ക് നീങ്ങുന്നു.കഴിഞ്ഞ ദിവസമാണ് കിണർ വൃത്തിയാക്കാൻ വറ്റിക്കുന്നതിനിടെ പണമടങ്ങിയ ലോക്കർ ലഭിച്ചത്. 2014 ഒക്ടോബർ 11 ന് കൺസ്യൂമർ ഫെഡിന്റെ നീതി സ്റ്റോറുകളിലേക്ക് മരുന്ന് സപ്ലൈ ചെയ്യുന്ന കൈപ്പറമ്പിലെ ഗോഡൗണിന്‍റെ മാനേജരുടെ ക്യാബിൻ പൊളിച്ചു അതിലുണ്ടായിരുന്ന 296000 രൂപ അടങ്ങിയ സേഫ് മോഷ്ടിച്ചിരുന്നു.
Samayam Malayalam Locker


Also Read: അഞ്ജനയുടെ മരണം കൊലപാതകമെന്ന് സംശയം; പീഡിപ്പിക്കപ്പെട്ടെന്ന സൂചന നല്‍കിയിരുന്നു, മയക്കുമരുന്ന് ഉപയോഗം... മാതാവിന്‍റെ പരാതി ഇങ്ങനെ!

സംഭവത്തിൽ പേരാമംഗലം പോലീസ് രജിസ്റ്റർ ചെയ്ത കേസിൻ്റെ അന്വേഷണം വഴിമുട്ടിയിരുന്നു. ലോക്കറിൽ കളക്ഷൻ തുകയായ 248- 1000 രൂപയുടെയും, 93 - 500 രൂപയുടെയും, 15 - 100 രൂപയുടെയും നോട്ടുകളാണ് ഉണ്ടായിരുന്നത്. മോഷ്ടിച്ച ലോക്കർ തുറക്കാൻ കഴിയാതെ കൊണ്ടു പോകുന്ന വഴിയിൽ കിണറ്റിൽ ഉപേക്ഷിച്ചതാകാമെന്നു കരുതുന്നു.എന്നാൽ സംസ്ഥാന പാതയായ ചൂണ്ടലിൽ നിന്ന് പെലക്കാട്ട് പയ്യൂരിലെ കിണറ്റിലേക്ക് ലോക്കർ എത്തിയതും ദൂരുവമാണ്.

Also Read: പ്രവാസികളെ വഞ്ചിച്ച പിണറായി സർക്കാർ കേരളത്തിന് അപമാനം; അവകാശവാദങ്ങളെല്ലാം വെറും തട്ടിപ്പ്, രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ്!

ലോക്കർ കൺസ്യൂമർ ഫെഡിൻ്റെ താണന്ന് ഉദ്യോഗസ്ഥൻ വന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ആറ് വർഷം കഴിഞ്ഞ സാഹചര്യത്തിൽ വിരലടയാള സൂചനകൾ കണ്ടെത്താനുള്ള ബുദ്ധിമുട്ട് പോലീസിനെ കുഴക്കുന്നുണ്ട്. മോഷ്ടാക്കളിൽ ചൂണ്ടൽ - പെലക്കാട്ടു പയ്യൂർ മേഖലകളിൽ നിന്നുള്ള വരുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളെ കണ്ടെത്തുന്നതിനായി കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മിഷണർ ടി.എസ്.സിനോജിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ സ്‌ക്വാഡ് രൂപികരിച്ച് ശാസ്ത്രീയമായ അന്വേഷണം നടത്തുന്നുണ്ട്. സ്‌ക്വാഡിൽ കുന്നംകുളം സി.ഐ. കെ. ജി. സുരേഷ്, സിപിഒ മാരായ സുമേഷ്, മെൽവിൻ, വൈശാഖ്, അഭിലാഷ്, ഹരികൃഷ്ണൻ എന്നിവരാണ് അംഗങ്ങൾ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്