തൃശൂർ: പാമ്പാടി സുന്ദരനെ ഉപദ്രവിച്ച പാപ്പൻ അറസ്റ്റിൽ തൃശൂർ. തൊട്ടിപ്പാൾ മഹാവിഷ്ണു ക്ഷേത്രത്തിൽ വച്ച് പാമ്പാടി സുന്ദരൻ എന്ന നാട്ടാനയെ ഫോട്ടോക്ക് പോസ് ചെയ്യിക്കുന്നതിനായി തല ഉയർത്തിപ്പിടിക്കാൻ നിർബന്ധിച്ചു. അതിനായി ആനയുടെ ഒന്നാം പാപ്പാൻ ആനയെ ഉപദ്രവിച്ചുവെന്നാണ് കേസ്.
1972 ലെ വന്യ ജീവി സംരക്ഷണ നിയമ പ്രകാരമാണ് ചാലക്കുടി സോഷ്യൽ ഫോറസ്ട്രി റേഞ്ചിൽ കേസ്സ് എടുത്തിരിക്കുന്നത്. ഒന്നാം പാപ്പാനായ കണ്ണനെ അറസ്റ്റ് ചെയ്ത് ഇരിഞ്ഞാലക്കുട കോടതിയിൽ ഹാജരാക്കി. ആറാട്ടുപുഴ ഉൽസവത്തിനു മുമ്പാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ചാലക്കുടി സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫീസർ സുമ സ്കറിയയുടെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം.