ആപ്പ്ജില്ല

സ്ലൂയിസ് വാല്‍വിലെ ഷട്ടർ തകർന്ന സംഭവം; എമര്‍ജന്‍സി ഷട്ടര്‍ അടച്ച് മര്‍ദം കുറയ്ക്കാൻ ശ്രമം, മന്ത്രി കെ കൃഷ്ണന്‍കുട്ടി പീച്ചി ഡാം സന്ദര്‍ശിച്ചു

മന്ത്രി കെ കൃഷ്ണൻകുട്ടി പീച്ചി ഡാം സന്ദർശിച്ചു. സ്ലൂയിസ് വാല്‍വിലെ ചോര്‍ച്ച ഉടന്‍ പരിഹരിക്കുമെന്ന് മന്ത്രി അറിയിച്ചു. ഇന്നലെയാണ് പീച്ചി ഡാമിലെ സ്ലൂയിസ് പൈപ്പിന്റെ വാല്‍വിനുള്ളിലെ ഷട്ടർ തകർന്നത്.

Lipi 22 Sept 2020, 7:56 pm
തൃശൂര്‍: പീച്ചി ഡാമിലെ വൈദ്യുതോല്‍പ്പാദന കേന്ദ്രത്തിലേക്ക് വെള്ളമെത്തുന്ന സ്ലൂയിസ് വാല്‍വിലെ ചോര്‍ച്ച പരിഹരിച്ച് വേണ്ട സുരക്ഷാ നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. പീച്ചി ഡാം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പീച്ചി ഡാമിലെ നാല് സ്പില്‍വേ ഷട്ടറുകള്‍ തുറന്നിരുന്നു.
Samayam Malayalam Peechi Dam
മന്ത്രി കെ കൃഷ്ണൻകുട്ടി പീച്ചി ഡാം സന്ദർശിക്കുന്നു


Also Read: മഴയും കൊവിഡും; തീരമേഖലയില്‍ ആശങ്കയുടെ വേലിയേറ്റം, കാഞ്ഞാണി ടൗണില്‍ ഇന്നു മുതല്‍ ഞായറാഴ്ച വരെ കര്‍ശന നിയന്ത്രണം


ഡാമില്‍ നിന്ന് വൈദ്യുതോല്‍പ്പാദന കേന്ദ്രത്തിലേക്ക് വെള്ളം കൊണ്ടുപോകുന്ന സ്ലൂയിസ് പൈപ്പിന്റെ വാല്‍വിനുള്ളിലെ ഷട്ടറാണ് തകര്‍ന്നത്. കെട്ടിടത്തിനുള്ളില്‍ ഇറിഗേഷന്‍ വിഭാഗത്തിന്റെ ഷട്ടര്‍ ഉണ്ടെങ്കിലും വെള്ളം നിറഞ്ഞു കിടക്കുന്നതിനാല്‍ ഇത് പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചിട്ടില്ല. വെള്ളത്തിന്റെ മര്‍ദം കാരണം അറ്റകുറ്റ പണികള്‍ നടത്താന്‍ സാധിക്കാത്തതിനാല്‍ എമര്‍ജന്‍സി ഷട്ടര്‍ അടച്ച് മര്‍ദം കുറയ്ക്കാനുള്ള ശ്രമം നേവിയും ഡൈവിങ് ടീമും തുടരുകയാണ്.

Also Read:
മഴ കനത്തു; വൃഷ്ടി പ്രദേശങ്ങളില്‍ മഴ കനത്ത് നീരൊഴുക്ക് കൂടി, പീച്ചി, ചിമ്മിനി ഡാമുകള്‍ തുറന്നു

എമര്‍ജന്‍സി ഷട്ടറില്‍ കുടുങ്ങിയ മരക്കഷണം ഡൈവിങ് ടീം നീക്കം ചെയ്തു. ഷട്ടര്‍ അടച്ചശേഷം വാല്‍വ് ഊരി അറ്റകുറ്റ പണികള്‍ക്കായി നല്‍കും. ഡാം പരിപാലിച്ച് പരിസര പ്രദേശം ടൂറിസം വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാന്‍ പഠന സമിതി രൂപീകരിക്കാനും പദ്ധതിയുണ്ടെന്ന് മന്ത്രി പറഞ്ഞു.
മന്ത്രിക്കൊപ്പം ഗവ. ചീഫ് വിപ്പ് കെ രാജന്‍, ഇറിഗേഷന്‍ വകുപ്പ് ചീഫ് എന്‍ജിനീയര്‍ അലക്‌സ് വര്‍ഗീസ്, കൊച്ചി നേവി, ഇറിഗേഷന്‍ വകുപ്പ്, ഫയര്‍ ആന്‍ഡ് റസ്‌ക്യു, കെഎസ്ഇബി, എക്‌സൈസ്, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരും ഉണ്ടായിരുന്നു.


തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്