ആപ്പ്ജില്ല

വരന്തരപ്പിള്ളി എസ്ഐയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്: 8,000 രൂപ തട്ടി

എസ്‌ഐ ഐ.സി ചിത്തരഞ്ജന്‍റെ പേരിലാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. അന്വേഷണത്തിൽ ഹരിയാന വിലാസമുള്ളയാളാണ് വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം

Lipi 12 Sept 2020, 10:16 pm
Samayam Malayalam fraud
വരന്തരപ്പിള്ളി എസ്ഐയുടെ പേരിൽ വ്യാജ ഫേസ്‌ബുക്ക് അകൗണ്ട്
തൃശൂര്‍: വരന്തരപ്പിള്ളി പോലീസ് ഇന്‍സ്‌പെക്ടര്‍ ഐ.സി ചിത്തരഞ്ജന്റെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി സുഹൃത്തില്‍ നിന്ന് പണം തട്ടിയെടുത്തു. അക്കൗണ്ട് ഉണ്ടാക്കിയയാള്‍ അമ്മയ്ക്ക് സുഖമില്ലെന്നും അത്യാവശ്യ ആശുപത്രി ചെലവിനെന്നും പറഞ്ഞാണ് എസ്.ഐയുടെ ഫ്രണ്ട് ലിസ്റ്റിലുള്ള സന്ദീപ് എന്ന വ്യക്തിയോട് പണം ആവശ്യപ്പെട്ടത്. അയാള്‍ ഗൂഗിള്‍ പേ വഴി എഫ്.ബി. അക്കൗണ്ടിലെ ഫോണ്‍ നമ്പറിലേക്ക് പണമയച്ചു. 8000 രൂപയാണ് അയച്ചത്.

Also Read: ജലീലിന്റെ രാജി ആവശ്യപ്പെട്ട് തൃശൂരിലും പ്രതിഷേധം; ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന് പരുക്ക്

സമാനമായ സന്ദേശം ലഭിച്ച എസ്.ഐയുടെ സുഹൃത്ത് വിളിച്ച് വിവരമന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഉടന്‍ തന്നെ തന്റെ പേരില്‍ ഫേസ്ബുക്ക് അക്കൗണ്ട് വഴി തട്ടിപ്പ് നടക്കുന്നുവെന്ന് പോസ്റ്റിട്ട എസ്.ഐ. തൃശൂര്‍ റൂറല്‍ സൈബര്‍ സെല്ലില്‍ വിവരമറിയിച്ചു. പണമയച്ച അക്കൗണ്ട് ഉടന്‍ തന്നെ ബ്ലോക്ക് ചെയ്തു. പരിശോധനയില്‍ ഹരിയാന വിലാസമുള്ള ഐഡിയില്‍ നിന്നാണ് ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയിരിക്കുന്നത്.

Also Read: ഗുരുവായൂര്‍ നഗരസഭയില്‍ ഒരു കൗണ്‍സിലര്‍ക്ക് കൂടി കൊവിഡ്; 3 പേര്‍ നിരീക്ഷണത്തില്‍

നിലവില്‍ 5000 സുഹൃത്തുക്കള്‍ വീതമുള്ള മൂന്ന് ഫേസ്ബുക്ക് അക്കൗണ്ടുകളാണ് എസ്ഐ ചിത്തരഞ്ജനുള്ളത്. എന്നാല്‍ വെള്ളിയാഴ്ച രാവിലെ ഉണ്ടാക്കിയ പുതിയ അക്കൗണ്ടില്‍ 150 സുഹൃത്തുക്കള്‍ മാത്രമേയുള്ളൂ. ഈ അക്കൗണ്ട് സംബന്ധിച്ച് അറിവൊന്നുമില്ലെന്ന് എസ്ഐ പറഞ്ഞു. എസ്ഐയുടെ പ്രൊഫൈല്‍ ചിത്രവും കവര്‍ ചിത്രവും തന്നെയാണ് വ്യാജ അക്കൗണ്ടിലും ഉപയോഗിച്ചിരിക്കുന്നത്.

അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും സൈബര്‍ സെല്ലില്‍നിന്നു മൊബൈല്‍ ഫോണ്‍ കമ്പനിയില്‍ നിന്നുമുള്ള വിവരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്നും വരന്തരപ്പിള്ളി പോലീസ് അറിയിച്ചു.

തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്