ആപ്പ്ജില്ല

തൃശൂരിൽ സ്വകാര്യ ബസ് പാടത്തേക്ക് മറിഞ്ഞ് അപകടം, ഡ്രൈവർക്കും രണ്ട് യാത്രക്കാർക്കും ​ഗുരുതര പരിക്ക്

തൃശൂർ കൊണ്ടാഴിയിൽ ബസ് അപകടത്തിൽപ്പെട്ടു. തൃശൂരിൽ നിന്ന് തിരുവില്വാമലയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർക്കും രണ്ട് യാത്രക്കാർക്കും ​ഗുരുതര പരിക്കേറ്റു.

Samayam Malayalam 25 Nov 2022, 11:40 am

ഹൈലൈറ്റ്:

  • തൃശൂരിൽ ബസ് അപകടം.
  • സ്വകാര്യ ബസ് പാടത്തേക്ക് മറിഞ്ഞു.
  • സംഭവം കൊണ്ടാഴിയിൽ.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
തൃശൂർ: തൃശൂർ കൊണ്ടാഴിയിൽ സ്വകാര്യ ബസ് പാടത്തേക്ക് മറിഞ്ഞ് അപകടം. തൃശൂരിൽ നിന്ന് തിരുവില്വാമലയിലേക്ക് വരികയായിരുന്ന സുമംഗലി എന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. രാവിലെ 7.45 ഓടെയാണ് സംഭവം. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ റോഡിൻ്റെ അരികിടിഞ്ഞ് പത്തടി താഴെ പാടത്തേക്ക് മറിയുകയായിരുന്നു.
ബസിൽ ഉണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാരും പോലീസും ചേർന്ന് പുറത്തെടുത്തു. നിസാര പരിക്കേറ്റവരെ പഴയന്നൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും ഗുരുതര പരിക്കേറ്റവരെ ചേലക്കര താലൂക്ക് ആശുപത്രിയിലേക്കും ഒറ്റപ്പാലത്തേക്കും എത്തിച്ചു. ഡ്രൈവറുടെയും സ്ത്രീയടക്കം രണ്ട് യാത്രക്കാരുടെയും നില ഗുരുതരമാണെന്നാണ് വിവരം. അപകടസമയം സ്കൂൾ വിദ്യാർഥികളടക്കം 30 യാത്രക്കാർ ബസിലുണ്ടായിരുന്നു.

തൃശൂരിൽ ആളൊഴിഞ്ഞ പറമ്പിൽ ദുരൂഹ പൂജ, പൂജാരിയുടെ കയ്യിൽ വടിവാൾ മുതൽ തോക്ക് വരെ


പഴയന്നൂരിലെ പ്രധാനപ്പെട്ട പാതയുടെ നിർമാണം നടക്കുന്നതിനാൽ സമീപത്തുകൂടിയുള്ള ബൈപ്പാസിലൂടെയാണ് വാഹനങ്ങൾ വഴിതിരിച്ച് വിടുന്നത്. ഈ വഴിയെക്കുറിച്ച് ഡ്രൈവർക്ക് ധാരണയില്ലാത്തതാണ് അപകടകാരണമെന്നാണ് നിഗമനം.


യൂണിഫോം അളവെടുക്കാനെത്തിയ ബാലികയെ പീഡിപ്പിച്ച കേസ്; തയ്യല്‍ക്കാരന് 17 വര്‍ഷം തടവ്

തൃശൂ‍ര്‍ ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

Read Latest Local News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്