ആപ്പ്ജില്ല

20 ലക്ഷം വായ്പ എങ്ങനെ 80 ലക്ഷമായി? മുൻ പഞ്ചായത്തംഗത്തിൻ്റെ ആത്മഹത്യയിൽ ദുരൂഹത, ബന്ധുക്കൾ രംഗത്ത്

കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നിന്നും വായ്പയെടുത്ത മുൻ പഞ്ചായത്തംഗം ടി എം മുകുന്ദൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ.

Samayam Malayalam 25 Jul 2021, 8:52 pm
തൃശൂർ: കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നിന്നും വായ്പയെടുത്ത മുൻ പഞ്ചായത്തംഗം ആത്മഹത്യ ചെയ്തതിൽ ദുരൂഹത. 1995 ൽ സ്ഥലവും വീടും ഈടുവച്ച് 10 ലക്ഷവും പിന്നീടു മകളുടെ വിവാഹത്തിനു 10 ലക്ഷവും അഞ്ചുവർഷം മുമ്പ് വായ്പയെടുത്തതായി വീട്ടുകാർക്ക് അറിവുണ്ട്. എന്നാൽ 80 ലക്ഷത്തിലേക്കു തുക എത്തിയത് എങ്ങനെയാണെന്നതിൽ അവ്യക്തതയുണ്ടെന്ന് ആത്മഹത്യ ചെയ്ത ടി എം മുകുന്ദന്റെ ബന്ധുക്കൾ പറഞ്ഞു. വായ്പകളുടെ നടപടിയിൽ ബാങ്ക് വരുത്തിയ വീഴ്ചയാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നു പൊതുപ്രവർത്തകരും ചൂണ്ടിക്കാട്ടി.
Samayam Malayalam relatives alleges mystery on the suicide of former panchayat member who taken loan from karuvannur cooperative bank
20 ലക്ഷം വായ്പ എങ്ങനെ 80 ലക്ഷമായി? മുൻ പഞ്ചായത്തംഗത്തിൻ്റെ ആത്മഹത്യയിൽ ദുരൂഹത, ബന്ധുക്കൾ രംഗത്ത്



​20 ലക്ഷം വായ്പ 80 ലക്ഷമായി!

ബാങ്കിൽ പണയം വെച്ച ഭൂമിയടക്കമുള്ള രേഖകളിൽ ഉടമകൾ അറിയാതെ കോടികൾ ജീവനക്കാരും സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയും ഒത്തുകളിച്ചു വായ്പയെടുത്തിട്ടുണ്ട്. കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് പ്രതിസന്ധിയുണ്ടായിരുന്നെന്ന് മുകുന്ദന്റെ സഹോദരി പറഞ്ഞു. 20 ലക്ഷം വായ്പ 80 ലക്ഷമായതിൽ അന്വേഷണം വേണമെന്നും ഇവർ ആവശ്യപ്പെട്ടു.

​കൂടുതൽ പരിശോധന വേണം

വടക്കാഞ്ചേരി വ്യാസ കോളജിലെ ജീവനക്കാരനായിരുന്നു ആത്മഹത്യ ചെയ്ത മുകുന്ദൻ. മകളുടെ വിവാഹത്തിനു 10 ലക്ഷം എടുത്തെന്നു മുകുന്ദൻ വീട്ടുകാരെ അറിയിച്ചിട്ടുണ്ട്. എന്നാൽ 2018 മാർച്ച് 30 ന് 50 ലക്ഷം എടുത്തതിൻ്റെയോ പിന്നീടു ജാമ്യക്കാരനായി കക്ഷിചേർന്നു 30 ലക്ഷം എടുത്തതിൻ്റെയോ കണക്കുകളിൽ സംശയമുണ്ടെന്നും സഹോദരി പറഞ്ഞു. ഇത്രയും തുകയെടുക്കേണ്ട ആവശ്യം അദ്ദേഹത്തിനില്ലായിരുന്നു. മികച്ച പൊതുപ്രവർത്തനെന്ന നിലയിൽ നാടിന്റെ വികസനത്തിനു നേതൃത്വം വഹിച്ചയാളാണ് മുകുന്ദൻ. ഇദ്ദേഹം ബാങ്കിൽ സമർപ്പിച്ച രേഖകളിൽ കൂടുതൽ പരിശോധന വേണമെന്നും ആധാരത്തിന്മേൽ തട്ടിപ്പു നടന്നെന്നുമുള്ള നിലപാടിലാണു ബന്ധുക്കൾ.

​കാറളം ബാങ്കിനെതിരെ ഉത്തരവ്

അതേസമയം ഇരിങ്ങാലക്കുട കാറളം സർവീസ് സഹകരണബാങ്കിനെതിരെ വായ്പാ തട്ടിപ്പിനും വഞ്ചനാക്കുറ്റത്തിനും കേസെടുക്കാൻ ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതി ഉത്തരവിറക്കി. ഉടമയറിയാതെ പണയവസ്തു മറ്റൊരാളുടെ പേരിൽ കൂടുതൽ തുകയ്ക്കു പുതുക്കി നൽകിയെന്നാരോപിച്ച് താണിശേരി സ്വദേശിനി രത്‌നാവതി നൽകിയ പരാതിയിലാണ് ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റിന്റെ ഉത്തരവ്. കാട്ടൂർ പോലീസിനോട് എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസന്വേഷിക്കാനും നിർദേശിച്ചു.

​പരാതി ജപ്തി തീരുമാനത്തിനു പിന്നാലെ

തന്റെ പേരിലുള്ള അഞ്ചര സെന്റ് സ്ഥലം പണയം വെച്ച് ബാങ്കിൽ നിന്നും ഹർജിക്കാരി പണമെടുത്തു. തന്റെ അറിവില്ലാതെ മറ്റൊരാളുടെ പേരിൽ കൂടുതൽ തുകയ്ക്കു പുതുക്കി നൽകുകയും വീടും സ്ഥലവും ജപ്തി ചെയ്യാൻ തീരുമാനിച്ചതിനും എതിരെയാണു പരാതിക്കാരി കോടതിയെ സമീപിച്ചത്. അഞ്ചര സെന്റ് മാത്രമുള്ള സ്ഥലത്തിനു പ്രതികൾക്ക് ബാങ്ക് ഉയർന്ന തുക നൽകിയതായും വ്യാജ ഒപ്പിട്ട് പണം പിൻവലിച്ചതായും ഹർജിയിൽ പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്