ആപ്പ്ജില്ല

തൃശൂർ ജനറൽ ആശുപത്രിയിൽ കൊവിഡ് രോഗികൾക്കായി 76 പുതിയ ഓക്സിജൻ ബെഡുകള്‍ കൂടി, വീഡിയോ

തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ 76 ഓക്‌സിജന്‍ ബെഡുകള്‍ കൂടി സജ്ജമായി. ഓക്‌സിജന്‍ ബെഡുകളുടെ പ്രവര്‍ത്തനോദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു 74 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.

Samayam Malayalam 30 May 2021, 11:53 pm

ഹൈലൈറ്റ്:

  • തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ 76 ഓക്‌സിജന്‍ ബെഡുകള്‍ കൂടി
  • പ്രവര്‍ത്തനോദ്ഘാടനം മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു
  • 74 ലക്ഷം രൂപയാണ് ചെലവ്‌
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
തൃശൂർ: ജനറൽ ആശുപത്രിയിൽ കൊവിഡ് രോഗികൾക്കായി 76 പുതിയ ഓക്സിജൻ ബെഡുകൾ സജ്ജമാക്കി. തൃശൂർ കോർപറേഷന്റെ സഹകരണത്തോടെ പൂര്‍ത്തികരിച്ച സെന്‍ട്രലൈസ്ഡ്‌
ഓക്സിജൻ ബെഡുകളുടെ പ്രവർത്തനോദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിച്ചു.

എഞ്ചീനീയറിങ്, ഹെല്‍ത്ത്, ഇലക്ട്രിസിറ്റി എന്നീ വിഭാഗങ്ങളുടെ കൂട്ടായ പരിശ്രമം കൊണ്ടാണ് സമയബന്ധിതമായി ആശുപത്രിയിൽ ഇത്രയേറെ ഓക്സിജൻ ബെഡുകൾ ഒരുക്കാൻ കഴിഞ്ഞത്. 74 ലക്ഷം രൂപ ചെലവഴിച്ചാണ് 76 സെന്‍ട്രലൈസ്ഡ് ഓക്സിജന്‍ ബെഡ്ഡുകളും ഒരേസമയം 10 സിലിണ്ടറുകളില്‍ നിന്നും ഓക്സിജന്‍ ലഭ്യമാക്കാവുന്ന യൂണിറ്റിന്റെയും നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

ലോക്ക് ഡൗൺ ജനങ്ങളെയും വ്യാപാരികളെയും ദുരിതത്തിലാക്കുന്നു; തൃശൂരിൽ സർവകക്ഷി യോഗം വിളിക്കണമെന്ന് കോൺഗ്രസ്, വീഡിയോ കാണാം

ജനറൽ ആശുപത്രിയിൽ നിലവിലുണ്ടായിരുന്ന 15 ഓക്സിജന്‍ ബെഡുകള്‍ക്ക് പുറമേയാണ് 76 ബെഡുകള്‍ സജ്ജമാക്കിയത്. 3 നിലകളിലായി പ്രവര്‍ത്തിക്കുന്ന കൊവിഡ് ബ്ലോക്കില്‍ ഇതോടെ 91 രോഗികള്‍ക്ക് ഒരേസമയം ഓക്സിജന്‍ ബെഡുകളുടെ സൗകര്യം ലഭ്യമാകും. കോർപറേഷൻ ഡിവിഷനുകളിൽ 95 ശതമാനവും കൊവിഡ് വ്യാപനത്തിന്റെ തീവ്രതയിലാണ്. ഇപ്പോഴും ചില ഡിവിഷനുകൾ ഒഴികെ ഭൂരിപക്ഷവും കണ്ടെയ്ന്റ്മെന്റ് സോണുകൾ തന്നെയാണ്. സമീപ പ്രദേശങ്ങളിലെ സ്വകാര്യ ആശുപത്രികൾ കൊവിഡ് രോഗികൾക്ക് ബെഡ്ഡില്ലെന്ന് പറയുകയും വന്‍ തുക ഈടാക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തിലാണ്‌ നഗര ഹൃദയമായ സ്വരാജ് റൗണ്ടിലെ ജനറൽ ആശുപത്രിയിൽ ഓക്സിജൻ സൗകര്യമുള്ള ഇത്രയേറെ കിടക്കകൾ ലഭ്യമാകുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്