ആപ്പ്ജില്ല

പരുക്കേറ്റ് വീണ് കിച്ചു; മുറിവുണങ്ങിയിട്ടും വിട്ടുപോയില്ല, അജില്‍ നീട്ടി വിളിച്ചാല്‍ കാടിറങ്ങും, അപൂര്‍വ്വം ഈ സൗഹൃദം

തൃശൂർ സ്വദേശി അജിലും കിച്ചുവെന്ന് പേരുള്ള മലയണ്ണാനും തമ്മിലുളള സൗഹൃദം കാണുന്നവർക്കെല്ലാം കൗതുകമാവുകയാണ്. അതിരപ്പിള്ളി ആനക്കയം കോളനിയിലെ അജിലിനാണ് മലയണ്ണാൻ കളിത്തോഴനായി മാറിയത്. ഒന്നര വർഷം മുമ്പാണ് അജിലിന് കിച്ചുിനെ കിട്ടുന്നത്. കാട്ടിൽ തേനെടുക്കാൻ പോയപ്പോൾ കൂട് തകർന്ന് നിലത്ത് വീണ് പരുക്കേറ്റ നിലയിലായിരുന്നു കിച്ചു. അജിൽ മലയണ്ണാനെ വീട്ടിലേക്ക് കൊണ്ടുവന്ന് പരിചരിച്ചു. പാലും ഭക്ഷണവും നൽകി. പരുക്ക് ഭേദമായിട്ടും കിച്ചു അജിലിനോടൊപ്പം വീട്ടിൽ തന്നെ കൂടുകയായിരുന്നു

Edited byഗിരിഷ്മ എച്ച് നായർ | Lipi 17 May 2022, 3:51 pm

ഹൈലൈറ്റ്:

  • തൃശൂർ സ്വദേശി അജിലിന് കൂട്ടായി കിച്ചുവെന്ന മലയണ്ണാൻ
  • കൗതുകമായി അപൂർവ്വ സൗഹൃദം
  • കിച്ചുവിന് അജിലിനെ കിട്ടുന്നത് പരുക്കേറ്റ നിലയിൽ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam squirresl
അജിലും കിച്ചുവും

തൃശൂർ(Thrissur): അജിലിന്റേയും മലയണ്ണാന്റേയും സൗഹൃദം കൗതുകമാവുകയാണ്. അതിരപ്പിള്ളി ആനക്കയം പോത്തുംപാറ കോളനിയിലെ അജിലിനാണ് മലയണ്ണാൻ കളിത്തോഴനായത്. കിച്ചുവെന്നുള്ള അജിലിന്റെ വിളികേട്ടാൽ കിച്ചു അജിലിന്റെ വീട്ടിലേക്ക് ഓടിയെത്തും. ഒന്നവർഷം മുമ്പാണ് അജിലും കിച്ചുവും സൗഹൃദത്തിലാകുന്നത്. തേനെടുക്കാനായി വനത്തിലേക്ക് പോയപ്പോഴാണ് ഈ മലയണ്ണാനെ അജിലിന് കിട്ടിയത്.
കൂട് തകർന്ന് നിലത്തുവീണ് പരുക്കേറ്റ് കിടന്നിരുന്ന മലയണ്ണാൻ കുഞ്ഞിനെ അജിൽ വീട്ടിലേക്ക് കൊണ്ടുവന്ന് പരിചരിച്ചു. പാലും ഭക്ഷണവും നല്കി. പരുക്ക് ഭേദമായിട്ടും കിച്ചു ഇവരുടെ വീട്ടിലെ വീട്ടുകാരനായി മാറി. വലുതായപ്പോൾ വനത്തിലേക്ക് പോയ കിച്ചു ഒരു ദിവസം പോലും മുടങ്ങാതെ അജിലിനെ കാണാനായി വീട്ടിലെത്തും.

Also Read: ഗുരുവായൂരിലെ വന്‍ മോഷണം: മോഷ്ടാവ് പാലക്കാടും മോഷണശ്രമം നടത്തിയതായി പോലീസിന് സംശയം

ദേഹത്ത് കയറി സ്‌നേഹപ്രകടനങ്ങൾ കാണിക്കുന്ന കിച്ചു വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചിട്ടേ തിരിച്ച് കാട്ടിലേക്ക് മടങ്ങു. അജിലോ വീട്ടുകാരോ ഉച്ചത്തിൽ കിച്ചുവെന്ന് വിളിച്ചാൽ നിമിഷങ്ങൾക്കകം മലയണ്ണാൻ ഓടിയെത്തും. വീട്ടിലെ ഭക്ഷണത്തിന്റെ ഒരു പങ്ക് ഇപ്പോഴും വീട്ടുകാർ കിച്ചുവിനായി മാറ്റിവയ്ക്കുന്ന പതിവുണ്ട്. ഇതിറിയാവുന്ന കിച്ചു എന്നും വീട്ടിലെത്തി തന്റെ വിഹിതവും കഴിച്ചേ മടങ്ങുകയുള്ളൂ.

Topic: Thrissur News, squirrel and ajilal friendship, Thrissur squirrel friendship
ഓതറിനെ കുറിച്ച്
ഗിരിഷ്മ എച്ച് നായർ
​ഗിരിഷ്മ എച്ച് നായർ സമയം മലയാളത്തിലെ സീനിയര്‍ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസര്‍ ആണ്. എംജി സര്‍വകലാശാലയിൽ നിന്നു സയൻസ് ബിരുദവും ഇന്ദിരാ ​ഗാന്ധി സർവകലാശാലയിൽ നിന്നും പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബി​രുദവും നേടിയ ​ഗിരിഷ്മ കൈരളി ടിവിയിലാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. 2020 മാർച്ച് മുതൽ സമയം മലയാളത്തിനൊപ്പം. നിലവിൽ സമയത്തിൻ്റെ ജനറൽ ന്യൂസ് വിഭാഗത്തിൽ പ്രവര്‍ത്തിച്ചുവരുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്