ആപ്പ്ജില്ല

ആദര്‍ശിന്റെ ഓര്‍മ്മ ശക്തിക്ക് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌

വാക്കുകള്‍ തെറ്റാതെ സംസാരിക്കാനോ, അക്ഷരങ്ങള്‍ കൂട്ടി വായിക്കാനോ പ്രായമായില്ലെങ്കിലും ആദര്‍ശ് നേടിയത്ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡും, കലാം വേള്‍ഡ് റെക്കാര്‍ഡും. ഒരു വയസും പതിനൊന്ന് മാസവും മാത്രം പ്രായമുള്ള കണ്ടാണശ്ശേരി പന്നിശ്ശേരിയില്‍ വാടകയ്ക്ക് താമസിക്കുന്ന നിധീഷ്-ഈശ്വരി ദമ്പതികളുടെ മകനാണ് ആദര്‍ശ്. ഇത്രയും ചെറിയപ്രായത്തില്‍ തന്നെ ആരേയും അത്ഭുതപ്പെടുത്തുന്ന ഓര്‍മശക്തിയാണ് ആദര്‍ശ് പ്രകടിപ്പിക്കുന്നത്.

Lipi 10 Jun 2022, 7:32 pm

ഹൈലൈറ്റ്:

  • ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ഒന്നര വയസുകാരൻ
  • ശ്രദ്ധ നേടി ആദർശിന്റെ ഓർമ്മശക്തി
  • ആദര്‍ശിന് ആറുമാസം പ്രായമുള്ളപ്പോഴാണ് ചിത്രങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങിയത്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam india book
ആദര്‍ശ്‌

തൃശൂര്‍: വാക്കുകള്‍ തെറ്റാതെ സംസാരിക്കാനോ, അക്ഷരങ്ങള്‍ കൂട്ടി വായിക്കാനോ പ്രായമായില്ലെങ്കിലും ആദര്‍ശ് നേടിയത് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡും, കലാം വേള്‍ഡ് റെക്കാര്‍ഡും. ഒരു വയസും പതിനൊന്ന് മാസവും മാത്രം പ്രായമുള്ള കണ്ടാണശ്ശേരി പന്നിശ്ശേരിയില്‍ വാടകയ്ക്ക് താമസിക്കുന്ന നിധീഷ്-ഈശ്വരി ദമ്പതികളുടെ മകനാണ് ആദര്‍ശ്. വിവിധതരം പച്ചക്കറികള്‍, തൊഴില്‍മേഖലകള്‍, കമ്പ്യൂട്ടറിന്റെ ഭാഗങ്ങള്‍, സ്വാതന്ത്ര്യ സമരസേനാനികള്‍, ദേശീയചിഹ്‌നങ്ങള്‍, ആഭരണങ്ങള്‍, വീട്ടുപകരണങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ഇന്ത്യയുടെ ചരിത്രപ്രധാനമായ സ്മാരകങ്ങള്‍, മൃഗങ്ങളും അവയുടെ ശബ്ദങ്ങളും, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, സംഗീത ഉപകരണങ്ങള്‍,
വ്യത്യസ്ത നൃത്ത രൂപങ്ങള്‍, എന്നിവയുടെയെല്ലാം ചിത്രങ്ങള്‍ തെറ്റുകൂടാതെ പറഞ്ഞതിനാണ് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡിനും, കലാം വേള്‍ഡ് റെക്കോര്‍ഡിനും ഈ മിടുക്കന്‍ അര്‍ഹനായത്.
ഇത്രയും ചെറിയപ്രായത്തില്‍ തന്നെ ആരേയും അത്ഭുതപ്പെടുത്തുന്ന ഓര്‍മശക്തിയാണ് ആദര്‍ശ് പ്രകടിപ്പിക്കുന്നത്. ആദര്‍ശിന് ആറുമാസം പ്രായമുള്ളപ്പോഴാണ് ചിത്രങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങിയത്. തുടര്‍ന്ന് നിധിഷും, ഈശ്വരിയും മകന്റെ കഴിവിനെ പ്രോത്സാഹിപ്പിക്കുകയും കൂടുതല്‍ ചിത്രങ്ങള്‍ പരിചയപ്പെടുത്തുകയുമായിരുന്നു. മകന്റെ കഴിവ് കണ്ട് ഒരു മാസം മുന്‍പാണ് വീഡിയോ ചിത്രീകരിച്ച് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് അധികൃതര്‍ക്ക് അയച്ച് നല്‍കിയത്.

മഹിളാമന്ദിരം സ്‌നേഹപ്പന്തലായി; പാര്‍വതിക്കും റോയ്‌സനും മധുരം

മെയ് 16 ന് റെക്കോര്‍ഡിന് അര്‍ഹമാണെന്ന് അറിയിപ്പ് ലഭിച്ചു. കഴിഞ്ഞ ദിവസം റെക്കോര്‍ഡിന്റെ ഭാഗമായുള്ള സര്‍ട്ടിഫിക്കറ്റും, മെഡലുള്‍പ്പെടെയുള്ള മറ്റു സമ്മാനങ്ങളും ആദര്‍ശിനെ തേടിയെത്തുകയും ചെയ്തു. കിട്ടിയ അംഗീകാരത്തിന്റെ വലിപ്പമറിയാതെ ആദര്‍ശ് പുതിയ ചിത്രങ്ങള്‍ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്