ആപ്പ്ജില്ല

നവജാത ശിശുവിനെ കൊന്നത് ബക്കറ്റിൽ മുക്കി; അമ്മയും കാമുകനും കസ്റ്റഡിയിൽ

പൂങ്കുന്നതിന് സമീപത്ത് എംഎൽഎ റോഡിലുള്ള കനാലിലാണ് മൂന്ന് ദിവസം പ്രായമുള്ള പെൺകുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. ബക്കറ്റിൽ നിറച്ച വെള്ളത്തിൽ കുഞ്ഞിനെ മുക്കികൊന്നുവെന്നാണ് മൊഴി

Lipi 22 Dec 2021, 10:24 am

ഹൈലൈറ്റ്:

  • കുഞ്ഞിന്‍റെ മൃതദേഹം അമ്മ കാമുകന് കൈമാറി
  • കണ്ടെത്തിയത് മൂന്ന് ദിവസം പ്രായമുള്ള പെൺകുഞ്ഞിന്‍റെ മൃതദേഹം
  • കസ്റ്റഡിയിലായത് അമ്മയും കാമുകനും സുഹൃത്തും
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam poonkunnam mla road
നവജാതശിശുവിനെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തൽ
തൃശൂർ (Thrissur) : പുഴക്കലിൽ നവജാതശിശുവിനെ കൊലപ്പെടുത്തി ഉപേക്ഷിച്ചതാണെന്ന് പോലീസ് കണ്ടെത്തൽ. സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിന്‍റെ അമ്മ മേഘ(22), കാമുകനായ ഇമ്മാനുവൽ(25) ഇവരുടെ സുഹൃത്ത് എന്നിവരാണ് കസ്റ്റഡിയിലായത്.
തോട്ടിൽ സഞ്ചിയിൽ ഉപേക്ഷിച്ച നിലയിൽ പിഞ്ചുകുഞ്ഞിന്‍റെ മൃതദേഹം
അവിവാഹിതയായ പെൺകുട്ടി ഗർഭിണിയായതും പ്രസവിച്ചതും വീട്ടുകാർ അറിഞ്ഞില്ല. കുഞ്ഞിനെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പൂങ്കുന്നതിന് സമീപം കനാലിൽ സഞ്ചിക്കുള്ളിൽ ഉപേക്ഷിച്ച നിലയിലാണ് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.

വീട്ടിൽ തന്നെയാണ് യുവതി പ്രസവിച്ചത്. ജനിച്ചയുടനെ കുഞ്ഞ് കരയാതിരിക്കാൻ ബക്കറ്റിൽ വെള്ളം നിറച്ച് അതിൽ മുക്കി. ബക്കറ്റിലെ വെള്ളത്തിൽ മുക്കി കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം അതിൽ തന്നെ സൂക്ഷിച്ചു. പിന്നീടാണ് മൃതദേഹം കാമുകന് കൈമാറിയത്. മേഘ ഗർഭിണിയാണെന്ന വിവരം വീട്ടുകാർ അറിഞ്ഞിരുന്നില്ലെന്നാണ് പോലീസിന് നൽകിയ മൊഴി. തുണി ഉപയോഗിച്ച് കെട്ടി വെച്ച് മറ്റുള്ളവരിൽ നിന്ന് വയർ മറച്ചുവെച്ചുവെന്നും മേഘ മൊഴി നൽകി. മൃതദേഹം ഒളിപ്പിക്കാൻ സഹായം നൽകിയെന്നാണ് സുഹൃത്തിനെതിരെയുള്ള കേസ്.

Topic: Newborn Baby Death, Newborn Baby Deadbody Found, Thrissur Crime

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്