തൃശൂർ: തളിക്കുളം തമ്പാൻ കടവിൽ കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ചാഴൂർ ഇഴുവപ്പടി സുഹാസിൻറെ മകൻ 15 വയസുള്ള ശ്രീരാമിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. ശനിയാഴ്ച രാത്രി 11 മണിയോടെ ഒരു കിലോമീറ്റർ അകലെയുള്ള നമ്പിക്കടവിൽ നിന്നും നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.
Read Latest Local News and Malayalam News
തൃശൂര്‍ ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
ശനിയാഴ്ച രാത്രി 11 മണിയോടെ കരയ്ക്കടിഞ്ഞ മൃതദേഹം നാട്ടുകാരാണ് കണ്ടെത്തിയത്. തുടര്‍ന്ന് ഇവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ചാഴൂർ എസ്എൻഎം ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച ശ്രീരാം. വാടാനപ്പിള്ളി പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
കാട്ടാനകളെ തുരത്താൻ ശ്രമം
തൃശ്ശൂര്‍ പാലപ്പിള്ളി എലിക്കോട് കുങ്കി ആനകളെ ഉപയോഗിച്ച് കാട്ടാനകളെ തുരത്താൻ തുടങ്ങി. കുങ്കിയാനകള്‍ 2 കിലോമീറ്ററോളം ഓടിച്ച് ഒരുകൂട്ടം കാട്ടാനകളെ വനത്തിലേക്ക് കയറ്റി. കാഞ്ഞിരമുക്ക് തോട്ടം മേഖലയിലൂടെയാണ് കാട്ടാനകളെ കാട്ടിലേക്ക് ഓടിച്ച് കയറ്റിയത്. ദൗത്യം തുടരാനാണ് വനം വകുപ്പിന്റെ തീരുമാനം. വെള്ളിക്കുളങ്ങര, പാലപ്പിള്ളി റേഞ്ചുകൾക്ക് കീഴിലുള്ള തോട്ടം മേഖലയിൽ ആണ് കാട്ടാനക്കൂട്ടങ്ങള്‍ നിലയുറപ്പിച്ചിട്ടുള്ളത്.