ആപ്പ്ജില്ല

യൂണിഫോം അളവെടുക്കാനെത്തിയ ബാലികയെ പീഡിപ്പിച്ച കേസ്; തയ്യല്‍ക്കാരന് 17 വര്‍ഷം തടവ്

യൂണിഫോം അളവെടുക്കാന്‍ വന്നതിനിടെയാണ് തയ്യല്‍ക്കാരന്‍ പെണ്‍ക്കുട്ടിയെ പീഡിപ്പിച്ചത്. പീഡന വിവരം പെണ്‍കുട്ടി മാതാപിതാക്കളോട് വെളിപ്പെടുത്തിയതിന് പിന്നാലെ വാടാനപ്പള്ളി പോലീസില്‍ പരാതി നല്‍കി.

Samayam Malayalam 24 Nov 2022, 3:12 pm
തൃശൂര്‍: യൂണിഫോം തയ്പ്പിക്കാനെത്തിയ ബാലികയെ പീഡിപ്പിച്ച തയ്യല്‍ക്കാരന് 17 വര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തളിക്കുളം കാളിദാസാ നഗര്‍ സ്വദേശി രാജനെയാണ് കുന്നംകുളം ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ശിക്ഷിച്ചത്. 2015 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Samayam Malayalam Court Verdict toi


Also Read: 'ഇവിടെ ഒരു പൊട്ടിത്തെറി നടക്കും', അതിവിചിത്രമായ പരാതിയില്‍ കേസ്; കൊല്ലത്തെ വീട്ടില്‍ സംഭവിച്ചതില്‍ ട്വിസ്റ്റ്?

യൂണിഫോം അളവെടുക്കാന്‍ വന്നതിനിടെയാണ് തയ്യല്‍ക്കാരന്‍ പെണ്‍ക്കുട്ടിയെ പീഡിപ്പിച്ചത്. പീഡന വിവരം പെണ്‍കുട്ടി മാതാപിതാക്കളോട് വെളിപ്പെടുത്തിയതിന് പിന്നാലെ വാടാനപ്പള്ളി പോലീസില്‍ പരാതി നല്‍കി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ എസ് ബിനോയ് ഹാജരായി. കേസില്‍ 16 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകള്‍ ഉള്‍പ്പെടെ തെളിവുകള്‍ കോടതിയിലെത്തിക്കുകയും ചെയ്തു.

തൃശൂ‍ര്‍ ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

അതേസമയം, പാലക്കാട് വടക്കഞ്ചേരിയില്‍ അഞ്ചാം ക്ലാസുകാരിക്കെതിരായ ലൈംഗിക അതിക്രമ കേസില്‍ ഒന്നാം പ്രതി ഷെമീറിന് അഞ്ച് വര്‍ഷവും ഒരു മാസവും കഠിന തടവും 50000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പെണ്‍കുട്ടിയെ സ്‌കൂളില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് കേസ്. പീഡന വിവരം അറിഞ്ഞിട്ടും പോലീസില്‍ അറിയിക്കാതിരുന്ന രണ്ടും മൂന്നും പ്രതികളായ പ്രധാന അധ്യാപികയും മാനേജരും 25000 രൂപ വീതം പിഴ നല്‍കണം. പട്ടാമ്പി പോക്‌സോ കോടതിയുടേതാണ് വിധി.

അതേസമയം, തൃശൂര്‍ വരവൂരില്‍ സ്ഥലത്തിന്റെ ദോഷം തീരാന്‍ സ്ഥലമുടമയുടെ നേതൃത്വത്തില്‍ അര്‍ദ്ധരാത്രി പൂജ നടത്തി. മുള്ളൂര്‍ക്കര സ്വദേശിയുടെ സ്ഥലത്താണ് രാത്രി 12 മണിക്ക് പൂജനടത്തിയത്. ഹോമകുണ്ഡത്തിന് സമീപത്ത് എയര്‍ഗണ്‍, കത്തി, വാള്‍, കോടാലി വെട്ടരിവാള്‍, ഉള്‍പ്പടെ പത്തിലേറെ ആയുധങ്ങളും മദ്യവും ഉണ്ടായിരുന്നു. പൂജ ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് സ്ഥലമുടമയേയും പൂജാരിയേയും പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. ഇന്നലെ അര്‍ദ്ധരാത്രിയിലാണ് പൂജ നടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.

Also Read: കോഴിക്കോട് ബാല വിവാഹം; പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍, വരന്‍ എന്നിവര്‍ക്കെതിരെ കേസ്

ഒഴിഞ്ഞ പറമ്പില്‍ നിന്ന് തീയും പുകയും കണ്ട് പരിഭ്രമിച്ച നാട്ടുകാര്‍ ചെന്ന് നോക്കിയപ്പോഴാണ് പൂജ നടത്തുന്ന് ശ്രദ്ധയില്‍ പെട്ടത്. മുളകും മല്ലിയുമാണ് പൂജാദ്രവ്യങ്ങളായി ഹോമിച്ചിരുന്നത്. ബലി നല്‍കാന്‍ കോഴിയും കരുതിയിരുന്നതായി പറയുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ എരുമപ്പെട്ടി പോലീസ് സ്ഥലമുടമയേയും സഹായിയേയും കസ്റ്റഡിയിലെടുത്തു. ഇവര്‍ എത്തിയ കാറും ആയുധങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, കാടുപിടിച്ച സ്ഥലം വെട്ടി വൃത്തിയാക്കുന്നതിനോട് അനുബന്ധിച്ച് ദോഷം തീരാനാണ് പൂജ നടത്തിയതെന്ന് സ്ഥലമുടമ പോലീസിനോട് വ്യക്തമാക്കി. ഇതോടെ സംഭവത്തില്‍ കേസെടുക്കാതെ കച്ചീട്ടിന്‍ന്മേല്‍ ഇരുവരേയും പൊലീസ് വിട്ടയച്ചു.

Read Latest Local News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്