ആപ്പ്ജില്ല

തൃശൂരില്‍ അഴിഞ്ഞാടി ഗുണ്ടാ സംഘങ്ങള്‍; തിരുവില്വാമലയിലെ റഫീക്കിന്‍റെ കൊലയ്ക്ക് പിന്നില്‍ കഞ്ചാവും കുടിപ്പകയും

തിരുവില്വാമലയില്‍ ഒറ്റപ്പാലം ചുനങ്ങാട് സ്വദേശി റഫീക്കിന്റ കൊലയ്ക്ക് പിന്നില്‍ കഞ്ചാവും കുടിപ്പകയും. നാടിനെ നടുക്കിയ കൊലപാതകമാണ് തിരുവില്വാമലക്കടുത്തെ പട്ടിപ്പറമ്പില്‍ നടന്നത്. സംഭവത്തില്‍ പ്രതി എന്ന് സംശയിക്കുന്ന തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന പാലക്കാട് മേപ്പറമ്പ് സ്വദേശി ഫാസിലും (26), കൊല്ലപ്പെട്ട റഫീക്കും ഒരുമിച്ചായിരുന്നു താമസിച്ച് വന്നിരുന്നത്. മറ്റു ചിലര്‍ കൂടി ഇവരോടൊപ്പം കൊലനടന്ന വീട്ടില്‍ താമസിച്ചു വരുന്നുണ്ടെങ്കിലും ഇവര്‍ ഒളിവില്‍ പോയതായും പറയപ്പെടുന്നുണ്ട്.

Lipi 14 Oct 2020, 5:28 pm
Samayam Malayalam Thrissur Murder
റഫീക്കിനെ കൊലപ്പെടുത്തിയ വീട്
തൃശൂര്‍: തിരുവില്വാമലയില്‍ ഒറ്റപ്പാലം ചുനങ്ങാട് സ്വദേശി റഫീക്കിന്‍റെ കൊലയ്ക്ക് പിന്നില്‍ കഞ്ചാവും കുടിപ്പകയും. നാടിനെ നടുക്കിയ കൊലപാതകമാണ് തിരുവില്വാമലക്കടുത്തെ പട്ടിപ്പറമ്പില്‍ നടന്നത്. സംഭവത്തില്‍ പ്രതി എന്ന് സംശയിക്കുന്ന തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന പാലക്കാട് മേപ്പറമ്പ് സ്വദേശി ഫാസിലും (26), കൊല്ലപ്പെട്ട റഫീക്കും ഒരുമിച്ചായിരുന്നു താമസിച്ച് വന്നിരുന്നത്. മറ്റു ചിലര്‍ കൂടി ഇവരോടൊപ്പം കൊലനടന്ന വീട്ടില്‍ താമസിച്ചു വരുന്നുണ്ടെങ്കിലും ഇവര്‍ ഒളിവില്‍ പോയതായും പറയപ്പെടുന്നുണ്ട്.

Also Read: പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച് 4 വര്‍ഷം മുമ്പ് കാമുകനൊപ്പം ഒളിച്ചോടി, സൈബര്‍ സെല്‍ കിണഞ്ഞ് പരിശ്രമിച്ചിട്ടും തുമ്പുണ്ടായില്ല, ഒടുവില്‍ കണ്ണൂരില്‍ കുടുങ്ങി

മരിച്ച റഫീക്കും വെട്ടേറ്റ് ചികിത്സയില്‍ കഴിയുന്ന ഫാസിലും മുട്ട കച്ചവടവുമായി ബന്ധപ്പെട്ടാണ് തിരുവില്വാമലയിലെ മത്സ്യ മാര്‍ക്കറ്റിലെയും അറവുശാലയിലെയും ചിലരുടെ പരിചയം വച്ച് മൂന്നുമാസങ്ങള്‍ക്ക് മുമ്പ് ഇവിടെ എത്തിയതെന്നാണ് പറയപ്പെടുന്നത്. ഇവര്‍ക്ക് വന്‍ കഞ്ചാവ് മാഫിയയുമായും ബന്ധമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നത്. തിരുവില്വാമല, ലക്കിടി, ഒറ്റപ്പാലം അടക്കമുള്ളിടങ്ങളില്‍ റഫീക്ക് കഞ്ചാവ് ആവശ്യക്കാരിലേക്ക് എത്തിച്ചിരുന്നു. മത്സ്യമാര്‍ക്കറ്റ് കേന്ദ്രീകരിച്ചുള്ള തര്‍ക്കവും കൊലപാതകത്തിന് പിന്നിലുണ്ടെന്ന് പറയപ്പെടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് കേസില്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തു വരേണ്ടതുണ്ട്.

Also Read: കനലെരിയുന്നു കീഴാറ്റൂരില്‍... ചിറകരിഞ്ഞ വയല്‍ക്കിളികള്‍ വീണ്ടും കുതിച്ചുയരുമോ?

കഴിഞ്ഞ ദിവസം രാത്രിയില്‍ ഒരു സംഘം വാഹനത്തില്‍ കൊല നടന്ന വീട്ടില്‍ എത്തിയിരുന്നതായും ബഹളം കേട്ടിരുന്നതായും സമീപവാസികള്‍ പറയുന്നു. ഇന്നലെ ഉച്ചയോടെയാണ് കൊലപാതക വിവരം പുറംലോകം അറിയുന്നത്. വീട്ടനുള്ളിലാണ് റഫീക്കിനെ മരിച്ച നിലയില്‍ കാണപ്പെട്ടത്. ഫോറന്‍സിക്ക് വിഭാഗവും സിറ്റി പോലീസ് കമ്മിഷണര്‍ ആദിത്യയുടെ നേതൃത്വത്തില്‍ ഉന്നത പോലീസ് സംഘവും സ്ഥലത്തെത്തി തുടര്‍നടപടികളെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അരുംകൊല നടന്ന വീടിനു പരിസരത്തുനിന്ന് അന്വേഷണ വിഭാഗത്തിന് കൊലയ്ക്ക് ഉപയോഗിച്ച മാരകായുധം
കണ്ടെത്താനായിട്ടുണ്ട്.

തൃശ്ശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

തൃശ്ശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്