തൃശൂർ: വാടാനപ്പള്ളിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു ഗർഭിണി ആക്കിയ കേസിൽ ചാവക്കാട് സ്വദേശി അറസ്റ്റിൽ. ചാവക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ചേറ്റുവ പണിക്കവീട്ടിൽകല്ലുപറമ്പിൽ വീട്ടിൽ മുസ്തഫയുടെ മകൻ മുനവർ (22) അറസ്റ്റിലായത്.
പ്രതി പെൺകുട്ടിയുമായി സ്നേഹബന്ധത്തിൽ ആയിരുന്നു. എന്നാൽ ഗർഭിണി ആണെന്ന് അറിഞ്ഞതിന് ശേഷം മുനവർ പെൺകുട്ടിയെ ഒഴിവാക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമ പ്രകാരം കേസ് റജിസ്റ്റർ ചെയ്തു.
Also Read: ഒന്നരകോടി രൂപ തട്ടിയെന്ന് പരാതി: ഗുരുബാബക്കെതിരെ കേസെടുക്കണമെന്ന് കോടതി
കുന്നംകുളം എസിപി സിനോജിന്റെ നിർദേശ പ്രകാരം എസ്ഐ യൂ.കെ ഷാജഹാൻ, എസ്ഐ ആനന്ദ്, എഎസ്ഐ സജിത്ത്, സുനു, സിപിഒ മാരായ ശരത്ത്, സതീഷ്, മിഥുൻ, വനിതാ സിപിഒമാരായ സുശീല, സൗദാമിനി എന്നിവർ അടങ്ങുന്ന സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.