ആപ്പ്ജില്ല

തൃശൂരിലെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പ്രോട്ടോക്കോള്‍ ലംഘനമെന്ന് ടിഎന്‍ പ്രതാപന്‍ എംപി

മന്ത്രിമാര്‍ ഉണ്ടായിരിക്കെ കളക്ടര്‍ പതാക ഉയര്‍ത്തിയത് ജനാധിപത്യ ശ്വംസനമാണെന്ന് ടിഎന്‍ പ്രതാപന്‍ എംപി ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രപതിക്ക് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

| Edited byഗിരിഷ്മ എച്ച് നായർ | Lipi 15 Aug 2020, 1:58 pm


തൃശ്ശൂര്‍: ജില്ലയിലെ സ്വാതന്ത്ര്യ ദിന പരേഡിൽ കളക്ടർ എസ് ഷാനവാസ് പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു. തൃശ്ശൂര്‍ തേക്കിൻകാട് മൈതാനത്ത് രാവിലെ 9 നാണ് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾ നടന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു ചടങ്ങുകള്‍. മൂന്ന് പ്ളാറ്റൂണുകള്‍ മാത്രമാണ് പരേഡില്‍ പങ്കെടുത്തത്. വിദ്യാര്‍ത്ഥികളെ ഒഴിവാക്കിയായിരുന്നു ചടങ്ങുകള്‍ നടന്നത്.

അതേസമയം തൃശ്ശൂരിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പ്രോട്ടോകോൾ ലംഘനമെന്ന് ടിഎൻ പ്രതാപൻ ആരോപിച്ചു. എംപി വിദ്യാഭ്യാസ മന്ത്രിയും ചീഫ് വിപ്പും ഉണ്ടായിട്ടും ജില്ലാ കളക്ടറെ കൊണ്ട് പതാക ഉയർത്തിയത് ജനാധിപത്യ ധ്വംസനമാണെന്നും എംപി ആരോപിച്ചു.

Also Read: കൊവിഡ് പോരാളികള്‍ക്ക് ആദരം അര്‍പ്പിച്ച് എറണാകുളത്തെ സ്വാതന്ത്ര്യദിനാഘോഷം

മുഖ്യമന്ത്രിയുടെ ജനാധിപത്യ വിരുദ്ധതക്ക് ഉദാഹരണമാണിത്. മുഖ്യമന്ത്രി ഇതിന് മറുപടി പറയണം. ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രപതിക്ക് പരാതി നൽകും. കാബിനറ്റിൽ ഉള്ളവരെ പോലും മുഖ്യമന്ത്രിക്ക് വിശ്വാസമില്ലെന്നും ടി എന്‍ പ്രതാപന്‍ ആരോപിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്