ആപ്പ്ജില്ല

കാട്ടാന കാറിന് നേരെ പാഞ്ഞുവന്ന് ബോണറ്റില്‍ ഇടിച്ചു; അതിരപ്പള്ളിയിൽ വിനോദസഞ്ചാരികള്‍ക്ക് നേരെ കാട്ടാനാക്രമണം

കാറിന്‍റെ ബോണറ്റിൽ കാട്ടാന ഇടിച്ചപ്പോള്‍ സഞ്ചാരികൾ ഉടൻ തന്നെ കാർ പുറകോട്ടു എടുത്തതിനാൽ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു എറണാകുളം സ്വദേശികളുടെ കാറാണ് ആന ആക്രമിച്ചത്.

Edited byമേരി മാര്‍ഗ്രറ്റ് | Lipi 2 May 2023, 10:01 am
തൃശൂര്‍: അതിരപ്പള്ളിയിൽ വിനോദസഞ്ചാരികളുടെ കാറിനു നേരെ കാട്ടാനാക്രമണം. സംസ്ഥാന പാതയായ ആനമല റോഡിൽ ആനക്കയം മേഖലയിൽ വിനോദസഞ്ചാരികളുടെ കാറിനെ കാട്ടാന ആക്രമിച്ചെങ്കിലും സഞ്ചാരികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് അപകടം.
Samayam Malayalam Elephant Attack
കാട്ടാന ആക്രമിച്ച കാര്‍


Also Read: ഒരപ്പന്‍കെട്ട് വെള്ളച്ചാട്ടത്തിലെ കയത്തില്‍ അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ചു

റോഡരികിൽ നിന്ന കാട്ടാന കാറിന് നേരെ പാഞ്ഞുവന്നു. കാറിന്‍റെ ബോണറ്റിൽ ഇടിക്കുകയായിരുന്നു.
സഞ്ചാരികൾ ഉടൻ തന്നെ കാർ പുറകോട്ടു എടുത്തതിനാൽ അത്ഭുതകരമായി രക്ഷപ്പെട്ടു. എറണാകുളം സ്വദേശികളുടെ കാറാണ് ആന ആക്രമിച്ചത്. വാൽപ്പാറയിൽ നിന്ന് മലക്കപ്പാറ വഴി എറണാകുളത്തേക്ക് പോവുകയായിരുന്നു സഞ്ചാരികൾ.


തൃശൂ‍ര്‍ ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

ഗവർണറുടെ മെയ് ദിന സന്ദേശം

മെയ് ദിനത്തോടനുബന്ധിച്ച് അധ്വാനിച്ച് ജീവിതം കരുപിടിപ്പിക്കുന്ന എല്ലാ മലയാളികൾക്കും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആശംസ നേർന്നു. “രാഷ്ട്രത്തിന്റെയും ലോകത്തിന്റെയും പുരോഗതി സാധ്യമാക്കുന്ന, പ്രതിബന്ധതയോടെ ജോലി ചെയ്യുന്ന എല്ലാ മലയാളികൾക്കും എന്റെ മെയ് ദിനാശംസകൾ” ഗവർണർ പറഞ്ഞു. തൊഴിൽ നൈപുണ്യം വികസിപ്പിക്കാനും തൊഴിലാളികളുടെ അവകാശങ്ങളും അന്തസ്സും കൂട്ടായ, സൗഹാർദപരമായ പ്രവർത്തനങ്ങളിലൂടെ കാത്തുസൂക്ഷിക്കാൻ കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

Read Latest Local News and Malayalam News
ഓതറിനെ കുറിച്ച്
മേരി മാര്‍ഗ്രറ്റ്
2016 ല്‍ ഡീ പോള്‍ കോളജില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിനുശേഷം 2017 മുതല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ മുഖപത്രമായ ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് തുടക്കം. 2017 മുതല്‍ 2019 വരെ ജനയുഗത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2019 മുതല്‍ സമയം മലയാളത്തില്‍ ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്നു. ആറു വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന മേരി രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്