ആപ്പ്ജില്ല

തൃശൂരിൽ കാറിന് മുകളിലേക്ക് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം

തൃശൂർ- ആമ്പല്ലൂർ സിഗ്നൽ ജംഗ്ഷനില് വാഹനാപകടത്തിൽ 5 പേർക്ക് പരുക്ക്. ടൂറിസ്റ്റ് ബസ് കാറിന് മുകളിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. കാർ യാത്രക്കാരായ 5 പേർക്കാണ് പരുക്കേറ്റത്. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഒരു മണിക്കൂറോം ഗതാഗതം തടസ്സപ്പെട്ടു. വേഗത്തിൽ എത്തിയ ബസ് കാറിനെ ഇടിക്കാതെ ഇരിക്കാൻ വെട്ടിച്ചതാണ് അപകടകാരണമെന്നാണ് വിലയിരുത്തൽ. കാസർകോട് നിന്നും മൂന്നാറിലേക്ക് വിനോദ യാത്ര പോയ സംഘമായിരുന്നു ബസിലുണ്ടായിരുന്നത. മൂർക്കനാട് നിന്നും തൊടുപുഴയിലേക്ക് പോകുകയായിരുന്നു കാർ.

Edited byഗിരിഷ്മ എച്ച് നായർ | Lipi 17 May 2022, 9:51 pm

ഹൈലൈറ്റ്:

  • തൃശൂരിൽ വാഹനാപകടം
  • ആമ്പല്ലൂർ സിഗ്നലിൽ കാറിന് മുകളിലേക്ക് ടൂറിസ്റ്റ് ബസ് മറിഞ്ഞു
  • അഞ്ച് പേർക്ക് പരുക്ക്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
തൃശൂർ(Thrissur): ദേശീയപാത തൃശ്ശൂർ - ആമ്പല്ലൂർ സിഗ്നൽ ജംക്ഷനിൽ ടൂറിസ്റ്റ് ബസ് കാറിനുമുകളിലേക്ക് മറിഞ്ഞ് അപകടം. ബസ് യാത്രികരായ 5 പേർക്ക് പരുക്കേറ്റു. ഇന്നു പുലർച്ചെ 5.30ഓടെയായിരുന്നു അപകടം. ആമ്പല്ലൂർ സിഗ്നലിൽ നിർത്തിയിട്ടിരുന്ന കാറിനു മുകളിലേയ്ക്ക് നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് മറിഞ്ഞായിരുന്നു അപകടം ഉണ്ടായത്.
ഒരു മണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. കാറിന്റെ പിൻസീറ്റിൽ യാത്രക്കാരില്ലാതിരുന്നത് രക്ഷയായി. പുതുക്കാട് പൊലീസും അഗ്നിരക്ഷാസേനയും എത്തി രക്ഷാപ്രവർത്തനം നടത്തി. വേഗത്തിൽ വന്നിരുന്ന ബസ് സിഗ്നലിൽ നിർത്തിയിട്ടിരിക്കുന്ന കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചതാണ് അപകടകാരണമെന്ന് പറയുന്നു. കാസർകോടുനിന്നും മൂന്നാറിലേക്ക് വിനോദയാത്രപോയ ബസും മൂർക്കനാട് നിന്നും തൊടുപുഴയിലേക്ക് പോയിരുന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്.

ഗുരുവായൂരിലെ വന്‍ മോഷണം: മോഷ്ടാവ് പാലക്കാടും മോഷണശ്രമം നടത്തിയതായി പോലീസിന് സംശയം

ആമ്പല്ലൂർ സിഗ്നലിൽ അടിക്കടി അപകടങ്ങൾ പതിവാണ്. കഴിഞ്ഞ ദിവസം ഒരു അപകടത്തിൽ ആമ്പല്ലൂരിലെ ട്രാഫിക് സിഗ്നൽ ലൈറ്റ് തകർന്നിരുന്നു. അത് ഇനിയും പുനസ്ഥാപിച്ചിട്ടില്ല. തൊട്ടടുത്ത റോഡിൽ അത് മാറ്റിയിട്ട നിലയിലാണ്. ഈ സിഗ്നൽ ലെെറ്റ് സ്ഥാപിക്കാത്തത് മൂലം ചാലക്കുടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് ശരിയായി സിഗ്നൽ കാണാനാകുന്നില്ലെന്നും ആക്ഷേപമുണ്ട്.

Topic: Thrissur News, Amballur accident, tourist bus collide with car
ഓതറിനെ കുറിച്ച്
ഗിരിഷ്മ എച്ച് നായർ
​ഗിരിഷ്മ എച്ച് നായർ സമയം മലയാളത്തിലെ സീനിയര്‍ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസര്‍ ആണ്. എംജി സര്‍വകലാശാലയിൽ നിന്നു സയൻസ് ബിരുദവും ഇന്ദിരാ ​ഗാന്ധി സർവകലാശാലയിൽ നിന്നും പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബി​രുദവും നേടിയ ​ഗിരിഷ്മ കൈരളി ടിവിയിലാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. 2020 മാർച്ച് മുതൽ സമയം മലയാളത്തിനൊപ്പം. നിലവിൽ സമയത്തിൻ്റെ ജനറൽ ന്യൂസ് വിഭാഗത്തിൽ പ്രവര്‍ത്തിച്ചുവരുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്