ആപ്പ്ജില്ല

തൃശൂരില്‍ വീണ്ടും കൊവിഡ് മരണം; വയോധികയടക്കം 2 പേര്‍ കൂടി മരിച്ചു, 263 പുതിയ കേസുകൾ

തൃശൂർ ജില്ലയിൽ രണ്ട് പേർ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. കുന്നത്തുകുളം സ്വദേശി ലീലാവതി (82), പുത്തന്‍ചിറ സ്വദേശി ഗീത (48) എന്നിവരാണ് മരിച്ചത്. അതേസമയം ജില്ലയിൽ ഇന്ന് 263 പേര്‍ക്കു കൂടി കൊവിഡ്.

Lipi 16 Sept 2020, 11:08 pm
തൃശൂര്‍: കൊവിഡ് ബാധിച്ചു തൃശൂര്‍ ജില്ലയില്‍ രണ്ടു മരണം. ഏഴാം വാര്‍ഡ് കൊരട്ടിക്കരയില്‍ താമസിക്കുന്ന കുന്നത്തുകുളത്ത് കൃഷ്ണാലയത്തില്‍ ലീലാവതി (82), പുത്തന്‍ചിറ മാണിയംകാവ് കണിച്ചായില്‍ വീട്ടില്‍ ശങ്കരന്‍കുട്ടി ഭാര്യ ഗീത (48) എന്നിവരാണു മരിച്ചത്.
Samayam Malayalam Thrissur Covid Death
മരിച്ച ഗീത


Also Read: തൃശൂരിൽ എബിവിപി മാർച്ചിൽ സംഘർഷം; പോലീസ് ജലപീരങ്കി പ്രയോഗിച്ചു

മുളങ്കുന്നത്തുകാവ് മെഡി. കോളേജില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച്ച പുലര്‍ച്ചെയാണു ലീലാവതിയുടെ മരണം. വാര്‍ധക്യ സഹജമായ അസുഖങ്ങളുമുണ്ടായിരുന്നു. വീട്ടിലെ മറ്റു അംഗങ്ങള്‍ക്കും പരിചരണത്തിനെത്തിയ ഹോം നഴ്‌സിനും കൊവിഡ് ബാധിച്ചിരുന്നു. ഇവരുമായുള്ള സമ്പര്‍ക്കത്തില്‍ നിന്നാണ് രോഗം പകര്‍ന്നത്. വീട്ടിലെ മറ്റുള്ളവരെല്ലാം കൊവിഡ് നെഗറ്റീവായി ആശുപത്രിയില്‍ നിന്നും തിരിച്ചെത്തി. സംസ്‌കാരം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം തൃശൂര്‍ കോര്‍പ്പറേഷന്‍ ശ്മശാനത്തില്‍ നടത്തി. ജോതിഷ്, അമൃത, കവിത, അജിത എന്നിവര്‍ മക്കളാണ്.

Also Read: ക്ഷേത്രങ്ങളില്‍ ഒരു ആനയെ ഉപയോഗിച്ചുള്ള ചടങ്ങുകള്‍ക്ക് അനുമതി നല്‍കും

മാള പുത്തന്‍ചിറ മാണിയംകാവ് കണിച്ചായില്‍ വീട്ടില്‍ ശങ്കരന്‍കുട്ടി ഭാര്യ ഗീത (48) യാണ് കൊവിഡ് രോഗം മൂലം മരിച്ച രണ്ടാമത്തെ ആള്‍. കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് എട്ടു മുതല്‍ മെഡിക്കല്‍ കോളേജിലായിരുന്നു. ലിവര്‍ സിറോസിസിന് അമല ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Also Read: കണ്ണനെ കണ്‍നിറയെ കാണാന്‍ സൗകര്യം; ഗുരുവായൂരില്‍ പ്രദേശവാസികള്‍ക്ക് പ്രത്യേക ദര്‍ശനസൗകര്യം

അതേസമയം ബുധനാഴ്ച 263 പേര്‍ക്കു കൂടി തൃശൂര്‍ ജില്ലയില്‍ കൊവിഡ്-19 സ്ഥീരികരിച്ചു. 220 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2220 ആണ്. തൃശൂര്‍ സ്വദേശികളായ 44 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 7387 ആണ്. 5094 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു.


തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ


തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്