ആപ്പ്ജില്ല

ലക്ഷ്യമിട്ടത് 17 നും 25 ഇടയിലുള്ള 250 ലേറെ വിദ്യാര്‍ഥികളെ; എംഡിഎംഎയുമായി രണ്ടു പേര്‍ പിടിയില്‍

മയക്കുമരുന്നു വാങ്ങിയ വിദ്യാര്‍ഥികളേയും രക്ഷിതാക്കളേയും എക്‌സൈസ് ഓഫീസിലേയ്ക്കു വിളിച്ചുവരുത്തി വിവരങ്ങള്‍ അറിയിക്കുകയും മയക്കുമരുന്ന് ഉപയോഗിച്ച വിദ്യാര്‍ഥികളെ ഡി അഡിക്ഷന്‍ സെന്ററിലേയ്ക്ക് അയച്ചതായും എക്‌സൈസ് ഉദ്ദ്യോഗസ്ഥര്‍ പറഞ്ഞു.

Samayam Malayalam 22 Oct 2022, 11:22 am

ഹൈലൈറ്റ്:

  • ജിനേഷ് (31), കൈപ്പമംഗലം സ്വദേശി തോട്ടുങ്ങല്‍ വിഷ്ണു (25) എന്നിവരാണ് പിടിയിലായത്
  • 15.2 ഗ്രാം സിന്തറ്റിക് ഡ്രഗ് ആയ MDMA ആണ് പിടിച്ചെടുത്തത്
  • തീരദേശ മത്സ്യത്തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍ എന്നിവരെയാണ് ലക്ഷ്യം വച്ചത്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam MDMA Arrest
ജിനേഷ്, വിഷ്ണു
തൃശൂര്‍: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി തൃശൂരില്‍ രണ്ടു പേര്‍ പിടിയില്‍. ചെന്ത്രാപ്പിന്നി, കൈപ്പമംഗലം സ്വദേശികളാണ് എക്‌സൈസിന്റെ പിടിയിലായത്. തൃശ്ശൂര്‍ എക്‌സൈസ് മധ്യ മേഖലാ സ്‌ക്വാഡുമായി ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നു നടത്തിയ റെയ്ഡിലാണ് മാരകമയക്കുമരുന്നായ MDMA യുമായി യുവാക്കള്‍ പിടിയിലായത്.
Also Read: ചോദ്യങ്ങള്‍ക്ക് ചെറുചിരിയോടെ ഷാഫി, മൃതദേഹങ്ങള്‍ കഷണങ്ങളാക്കിയത് എങ്ങനെയെന്ന് ഡമ്മി മുറിച്ചുകാണിച്ചു

കൊടുങ്ങല്ലൂര്‍ ചെന്ത്രാപ്പിന്നി സ്വദേശി ഏറെക്കാട്ടുപുരയ്ക്കല്‍ കേരള ബ്രോ എന്നു വിളിയ്ക്കപ്പെന്ന ജിനേഷ് (31), കൈപ്പമംഗലം സ്വദേശി തോട്ടുങ്ങല്‍ വിഷ്ണു (25) എന്നിവരാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ഇവരില്‍ നിന്നും 15.2 ഗ്രാം സിന്തറ്റിക് ഡ്രഗ് ആയ MDMA പിടിച്ചെടുത്തു. തീരദേശ മത്സ്യത്തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍ എന്നിവരെ ലക്ഷ്യം വച്ചായിരുന്നു മയക്കുമരുന്നു കൊണ്ടുവന്നത്.

Also Read: ഉറങ്ങിക്കിടന്ന കിടപ്പുരോഗിയായ 80കാരിയെ വെട്ടിക്കൊന്നു; ബന്ധു പിടിയില്‍

വിഷ്ണുവും ജിനേഷും സഞ്ചരിച്ചിരുന്ന വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. ഇവര്‍ നല്‍കിയ വിവരം അനുസരിച്ച് മയക്കുമരുന്നു വാങ്ങിയ വിദ്യാര്‍ഥികളേയും രക്ഷിതാക്കളേയും എക്‌സൈസ് ഓഫീസിലേയ്ക്കു വിളിച്ചുവരുത്തി വിവരങ്ങള്‍ അറിയിക്കുകയും മയക്കുമരുന്ന് ഉപയോഗിച്ച വിദ്യാര്‍ഥികളെ ഡി അഡിക്ഷന്‍ സെന്ററിലേയ്ക്ക് അയച്ചതായും എക്‌സൈസ് ഉദ്ദ്യോഗസ്ഥര്‍ പറഞ്ഞു.

തൃശൂ‍ര്‍ ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

17 നും 25 നും പ്രായത്തിനിടയിലുള്ള 250 ലേറെ വിദ്യാര്‍ഥികളുടെ ലിസ്റ്റ് ഇവരുടെ കൈവശമുള്ളതായി കണ്ടെത്തി. മധ്യ മേഖലാ എക്‌സൈസ് കമ്മീഷണര്‍ ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം നടന്ന റെയ്ഡില്‍ സ്‌ക്വാഡ് CEO മുജീബ് റഹ്മാന്‍, സ്‌പെഷല്‍ സ്‌ക്വാഡ് ഉദ്യോഗസ്ഥരായ മനോജ് കുമാര്‍, ജയന്‍, സുനില്‍ ദാസ്, ഹാരീഷ്, ഷനോജ്, നൂര്‍ജാ, മനോജ് എന്നിവര്‍ പങ്കെടുത്തു.

Read Latest Local News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്