Kerala News, 14th July 2022 Live: വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു; ഒരു മരണം

Samayam Malayalam 14 Jul 2022, 11:06 pm
LIVE NOW

മൂന്നാർ ലക്ഷ്‌മി എസ്റ്റേറ്റിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. ആർ.കെ പണ്ഡാരമാണ് അപകടത്തിൽ മരിച്ചത്. അപകടസമയത്ത് ഇയാൾ വീട്ടിൽ ഒറ്റക്കായിരുന്നു

  • മൂന്നാർ- ദേവികുളം ഗ്യാപ് റോഡിൽ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു
  • ബ്രിട്ടീഷ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ്: രണ്ടാംഘട്ട വോട്ടെടുപ്പിലും റിഷി സുനക് മുന്നിൽ
  • കനത്ത മഴ തുടരുന്നതിനാൽ വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു
  • ആലുവ പുഴയിൽ ജലനിരപ്പ് ഉയരുന്നു
  • ഗോതബയയുടെ രാജിയിൽ സന്തോഷം പ്രകടിപ്പിച്ച് ശ്രീലങ്കൻ ജനത
  • കേന്ദ്ര വിദഗ്ധ സംഘം കേരളത്തിൽ എത്തും. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഉന്നതതല വിദഗ്ധ സംഘത്തെ അയക്കാൻ തീരുമാനിച്ചത്. കേരളത്തിലെ സ്ഥിതിഗതികൾ ഇവർ വിലയരുത്തും.
  • ശക്തമായ മഴയെ തുടർന്ന് നിലമ്പൂർ വിദ്യാഭ്യാസ ഉപജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
  • ഒരുതരത്തിലുള്ള ആശങ്കയും വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.
  • കൊല്ലം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് ഇയാളുടെ സാംപിൾ പോസിറ്റീവായത്.
  • കേരളത്തിൽ മങ്കിപോക്സ്
  • വടകര എംഎൽഎ കെ കെ രമയെ അധിക്ഷേപിച്ച് എം എം മണി എംഎൽഎ. "ഒരു മഹതി സർക്കാരിന് എതിരെ പ്രസംഗിച്ചു, ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധിയാണ്, ഞങ്ങൾ ആരും ഉത്തരവാദികളല്ല"- എം എം മണി നിയമസഭയിൽ പറഞ്ഞു. തോന്ന്യവാസം പറയരുതെന്ന് പ്രതിപക്ഷം.
  • പടിയിറങ്ങും മുമ്പ് വിവാദ ഉത്തരവുമായി കെഎസ്ഇബി ചെയർമാൻ ബി അശോക്. നേതാക്കൾക്കുള്ള യൂണിയൻ പ്രൊട്ടക്ഷനിൽ ഭേദ​ഗതി വരുത്തി. യൂണിയൻ പ്രൊട്ടക്ഷൻ ഇനി അതത് ജില്ലകളിൽ മാത്രം. അച്ചടക്ക നടപടി നേരിട്ടവർക്ക് മുമ്പിരുന്ന സ്ഥലത്തേക്ക് തിരിച്ചുവരാനാകില്ല.
  • മങ്കിപോക്സ്: ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണ ജോർജ്
    വിദേശത്ത് നിന്ന് കേരളത്തിലെത്തിയയാൾക്ക് വാനര വസൂരിയുടെ (മങ്കിപോക്സ്) ലക്ഷണങ്ങൾ കണ്ടതോടെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. രോഗലക്ഷണമുള്ളയാളെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സാമ്പിൾ പരിശോധനക്ക് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ആരോഗ്യ വകുപ്പ് മുൻകരുതൽ നടപടി സ്വീകരിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. യൂറോപ്പിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ അമേരിക്കയിലും വാനര വസൂരി സ്ഥിരീകരിച്ചപ്പോൾ തന്നെ ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയിരുന്നു. ആരോഗ്യ വകുപ്പ് പ്രത്യേക യോഗം വിളിച്ച് ചേർത്ത് മുൻകരുതലുകൾ സ്വീകരിച്ചു. ഈ രോഗത്തെപ്പറ്റിയും പ്രതിരോധ മാർഗങ്ങളെപ്പറ്റിയും എല്ലാവരും അറിഞ്ഞിരിക്കണമെന്നും മന്ത്രി പറഞ്ഞു.
  • കെ ഫോണിന് ഐഎസ്പി ലൈസൻസ്. ഇൻ്റർനെറ്റ് സർവീസ് പ്രൊവൈഡറായി കെ ഫോണിന് പ്രവർത്തിക്കാം. കേന്ദ്ര ടെലികോം മന്ത്രാലയമാണ് ലൈസൻസ് നൽകിയത്.
  • ചില വാക്കുകൾ വിലക്കുന്നതിൽ പുതുമയില്ലെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർല. അനാരോഗ്യ ചർച്ചകൾ വേണ്ടെന്നും അദ്ദേഹം.
  • പത്തനംതിട്ട മൂഴിയാർ അണക്കെട്ടിൻ്റെ ഷട്ടറുകൾ തുറന്നേക്കും, വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ. ഡാമിലെ ജലനിരപ്പ് ഉയർന്നു. കക്കാട് ആറിൻ്റെയും പമ്പയുടെയും തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം.
  • തൃശൂർ ചേർപ്പിൽ കാറ്റിൽ കനത്ത നാശം. വീടിൻ്റെ മേൽക്കൂര പറന്ന് മറ്റൊരു വീടിൻ്റെ മുകളിൽ പതിച്ചു. കല്ലൂക്കാരൻ ജെയിംസിൻ്റെ വീടിൻ്റെ മേൽക്കൂരയാണ് പറന്നുപോയത്.
  • മങ്കിപോക്സിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിൻ്റെ ജാഗ്രതാ നിർദേശം. സംസ്ഥാനങ്ങൾക്ക് ആരോഗ്യ സെക്രട്ടറി കത്ത് നൽകി.
  • സുപ്രീംകോടതിയെ സമീപിച്ച് ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ. യുപി പോലീസ് എടുത്ത 6 കേസുകൾ റദ്ദാക്കണമെന്ന് ആവശ്യം.
  • നീറ്റ്, യുജി പരീക്ഷകൾക്ക് മാറ്റമില്ല. പരീക്ഷകൾക്കെതിരായ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ജൂലൈ 17 ലെ പരീക്ഷ മാറ്റണമെന്ന് ആവശ്യപ്പെട്ട് 15 വിദ്യാർഥികൾ സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്.
  • ബഫർസോൺ വിഷയത്തിൽ കേരളം സുപ്രീംകോടതിയെ സമീപിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ.
  • മലപ്പുറം പാലേമാട് വിവേകാനന്ദ കോളേജിലെ വിദ്യാർഥികൾ തമ്മിൽ ചേരിതിരിഞ്ഞ് സംഘർഷം. കഴിഞ്ഞ ദിവസവും സംഘർഷം ഉണ്ടായിരുന്നു. ഇതിൻ്റെ ബാക്കിയാണ് ഇന്നത്തെ സംഭവം.ആരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല.
  • വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമായി. കെ എൽ രാഹുൽ ട്വൻ്റി 20 ടീമിൽ തിരിച്ചെത്തി. രോഹിത് ശർമ നായകൻ. വിരാട് കോഹ്‍ലി ടീമിലില്ല. ജസ്പ്രീത് ബുംമ്രയ്ക്കും യുസ്വേന്ദ്ര ചാഹലിനും വിശ്രമം. ആർ അശ്വിൻൻ, കുൽദീപ് യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യർ എന്നിവർ ടീമിൽ.
  • ആര്‍.എസ്.എസ് സംഘപരിവാര്‍ നേതാക്കളെ ഇറക്കി വിട്ട് പത്രസമ്മേളനം നടത്തുകയാണ്. വിവേകാനന്ദ കേന്ദ്രത്തിന്റെ പരിപാടിയില്‍ പങ്കെടുത്തെന്ന വിവാദത്തില്‍ വി.എസിന്റെ പേര് പറഞ്ഞതോടെ എല്ലാവരുടെയും വാ അടഞ്ഞു. ആര്‍.എസ്.എസ് നേതാക്കള്‍ നടത്തുന്ന പത്രസമ്മേളനങ്ങള്‍ മന്ത്രി പി രാജീവ് തലയില്‍ വച്ചുകൊണ്ട് നടക്കുന്നത് എന്തിനാണെന്ന് പ്രതിപക്ഷ നേതാവ്
  • ഹിന്ദു ഐക്യവേദി നേതാവിന്റെ ക്രെഡിബിലിറ്റി വര്‍ധിപ്പാക്കാനാണ് കഴിഞ്ഞ മൂന്ന് ദിവസമായി മന്ത്രി പി രാജീവ് ശ്രമിച്ചത്. ഹിന്ദു ഐക്യവേദി നേതാവുമായി മന്ത്രിക്കുള്ള ബന്ധം നാട്ടില്‍ എല്ലാവര്‍ക്കും അറിയാമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
  • ആറളം ഫാമില്‍ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാള്‍ മരിച്ചു. മൃതദേഹം മാറ്റാന്‍ അനുവദിക്കാതെ നാട്ടുകാരുടെ പ്രതിഷേധം
  • കോട്ടയം ബി.സി.എം കോളജ് കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ പെൺകുട്ടി മരിച്ചു. പന്തളം എടപ്പോൺ സ്വദേശിനിയായ മൂന്നാം വർഷ സോഷ്യോളജി ബിരുദ വിദ്യാർഥിനി ദേവിക (18) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം ഉണ്ടായത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ക്രിറ്റിക്കൽ ഐസിയുവിൽ ചികിത്സയിലായിരുന്നു പെൺകുട്ടി
  • മഴയില്‍ റോഡില്‍ ചെളി നിറഞ്ഞതുകൊണ്ടാണ് ഊരിലേക്ക് വാഹനസൗകര്യം ഇല്ലാത്തതെന്നും മന്ത്രി കെ രാധാകൃഷ്ണന്‍ സഭയിൽ മറുപടി പറഞ്ഞു. അട്ടപ്പാടിയിലെ ഗര്‍ഭിണികളുടെ നിരീക്ഷണത്തിന് പ്രത്യേക സംവിധാനം ഒരുക്കിയെന്നും ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി
  • അട്ടപ്പാടി മുരുഗള ഊരില്‍ കുഞ്ഞ് മരിച്ച സംഭവത്തില്‍ നിയമസഭയില്‍ ഭരണ-പ്രതിപക്ഷ ബഹളം. വിഷയം ചര്‍ച്ചചെയ്യാന്‍ പ്രതിപക്ഷ എംഎല്‍എ ഷംസുദ്ദീന്‍ ആണ് സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഉത്തരേന്ത്യയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്. ഈ സംഭവം നടന്നത് ഇടതുമുന്നണി ഭരിക്കുന്ന കേരളത്തിലാണ്. അട്ടപ്പാടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ വംശഹത്യയ്ക്ക് കൂട്ടുനില്‍ക്കുന്നുവെന്ന് പറയേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.
  • സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്. ഇടുക്കി, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. എട്ട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
  • കെഎസ്ഇബി ചെയർമാൻ സ്ഥാനത്ത് നിന്ന് ബി അശോകിനെ മാറ്റി. രാജൻ എൻ ഖോബ്രഗഡെ പുതിയ ചെയർമാൻ. അശോകിനെ കൃഷി വകുപ്പിലേക്കാണ് മാറ്റിയത്.
  • ആറളം ഫാം ഏഴാം ബ്ലോക്കിലെ ദാമു ആണ് മരിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥർ ആനയെ തുരത്താൻ ശ്രമിക്കുകയാണ്.
  • കണ്ണൂർ ആറളത്ത് തൊഴിലാളിയെ ആന ചവിട്ടിക്കൊന്നു. ഈറ്റ വെട്ടാൻ ഇറങ്ങിയപ്പോഴായിരുന്നു ആനയുടെ ആക്രമണം.
  • പാർട്ടിയിൽ പദവികൾ വീതംവയ്ക്കുന്നതിനെതിരെ വിമർശനവുമായി കെ മുരളീധരൻ എംപി. സ്ഥാനമാനങ്ങൾ വീതംവെച്ച് കോൺഗ്രസിനെ ഐസിയുവിലേക്ക് തിരികെ അയക്കാനുള്ള ശ്രമങ്ങൾ ചില ഭാഗത്തുനിന്നും കാണുന്നതിൽ അതിയായ ദുഃഖമുണ്ടെന്ന് അദ്ദേഹം പറഞ്ഞു
  • ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് താന്‍ കണ്ടിട്ടില്ല. ഹാഷ് വാല്യൂവിൽ മാറ്റം വന്നതെങ്ങനെയെന്ന് തനിക്കറിയില്ല. താൻ വിവോ ഫോൺ ഉപയോഗിക്കുന്നില്ലെന്നും പ്രതീക്ഷ് കുറുപ്പ്.
  • നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ഒരു പെന്‍ഡ്രൈവ് ലാപ്ടോപ്പില്‍ കുത്തി ജഡ്ജിയുടെ മുന്നില്‍വെച്ചാണ് കണ്ടതെന്ന് പൾസർ സുനിയുടെ അഭിഭാഷകൻ വി വി പ്രതീഷ് കുറുപ്പ്
  • നേമം കോച്ചിംഗ് ടെർമിനൽ പദ്ധതി ഉപേക്ഷിക്കുകയാണെന്ന യാതൊരുവിധ അറിയിപ്പും റെയിൽവേ ബോർഡിൽ നിന്നോ റയിൽവേ മന്ത്രാലയത്തിൽ നിന്നോ സംസ്ഥാന സർക്കാരിന് ലഭിച്ചിട്ടില്ലെന്ന് മന്ത്രി വി അബ്ദുറഹിമാൻ
  • ബലാത്സംഗ- പോക്സോ കേസുകളില്‍ മോൻസണ്‍ മാവുങ്കലിന് ജാമ്യമില്ല. കേസില്‍ ഉടൻ വിചാരണ തുടങ്ങുന്ന സാഹചര്യത്തിൽ ജാമ്യം നൽകരുതെന്നായിരുന്നു സർക്കാർ നിലപാട്
  • കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ കാരുണ്യ പ്ലസ് KN- 429 ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടക്കും. മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനത്തിനർഹമായ ടിക്കറ്റിന് ലഭിക്കുക
  • പാർലമെന്റിൽ അഴിമതി എന്ന വാക്ക് ഉപയോ​ഗിക്കരുതെന്ന് നിർദേശം. ചതി, നാട്യം, മന്ദബുദ്ധി, കൊവിഡ് വ്യാപി തുടങ്ങിയ വാക്കുകളും ഉപയോ​ഗിക്കരുത്. ഇത്തരം പദങ്ങൾ ഉപയോ​ഗിച്ചാൽ രേഖകളിൽ നിന്നും മാറ്റുമെന്ന് പാർലമെന്റ് സെക്രട്ടറി.
  • തിരുവനന്തപും ന​ഗരസഭയിൽ വൻ ക്രമക്കേട്ട്. ഡിജിറ്റൽ സി​ഗ്നേച്ചർ സൂക്ഷിച്ചിരുന്നത് താൽക്കാലിക ജീവനക്കാരൻ. റവന്യൂ ഇൻസ്പെക്ടർ കൈവശം വെക്കേണ്ട സി​ഗ്നേച്ചറാണിത്. നിരവധി അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ കിട്ടിയെന്നും കണ്ടെത്തൽ.
  • മാത്യു കുഴൽനാടന്‍റെ അവകാശ ലംഘന നോട്ടീസിൽ മുഖ്യമന്ത്രിയുടെ പ്രതികരണം തേടി സ്പീക്കർ. മെൻ്റർ വിവാദത്തിൻ്റെ തുടർചർച്ചകളുടെ ഭാഗമായിട്ടാണ് നടപടി.
  • മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും ശരീര ശ്രവങ്ങളിൽ നിന്നും പടരാൻ സാധ്യതയുള്ള രോഗമാണ് മങ്കിപോക്സ്. വളരെ അടുത്ത ആളുകളുമായി സമ്പർക്കം ഉണ്ടെങ്കിൽ മാത്രമേ ഈ രോഗം പടരു.
  • പനിയും വസൂരിക്ക് സമാനമായ കുരുക്കളും ആണ് മങ്കിപോക്സിന്‍റെ പ്രധാനം ലക്ഷണം. നിലവിൽ നിരീക്ഷണിത്തിലുള്ളയാൾക്ക് ഈ ലക്ഷണങ്ങളുണ്ട്.
  • കേരളത്തിൽ ഒരാൾക്ക് കുരങ്ങുപനിയെന്ന് സംശയമെന്ന് മന്ത്രി വീണ ജോർജ്. യുഎഇയിൽ നിന്നെത്തിയ ഒരു വ്യക്തിക്കാണ് രോഗസംശയം. മൂന്ന് ദിവസം മുന്നേയാണ് ഇയാൾ സംസ്ഥാനത്ത് എത്തിയത്. നേരത്തെ മങ്കിപോക്സ് സ്ഥിരീകരിച്ച വ്യക്തിയുമയി അടുത്ത സമ്പർക്കം ഉള്ള വ്യക്തിയാണ് ഇതെന്ന് മന്ത്രി പറഞ്ഞു
  • കേരളത്തിൽ ഒരാൾക്ക് മങ്കിപോക്സ് എന്ന് സംശയം. സാംപിളുകൾ പരിശോധനയ്ക്ക് അയച്ചെന്ന് മന്ത്രി വീണ ജോർജ്
  • ഇന്നലെ രാത്രി മുതൽ പുലർച്ചെ വരെ കോഴിക്കോട് അടക്കമുള്ള വടക്കൻ ജില്ലകളിൽ കനത്ത മഴയാണ് ലഭിച്ചത്. തീരമേഖലകളിൽ കടലാക്രമണം രൂക്ഷമാണ്. മത്സ്യത്തൊഴിലാളികൾക്ക് ഫിഷറീസ് വകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
  • 45 പിസ്റ്റളുമായി ഇന്ത്യൻ ദമ്പതികൾ ഡൽഹി വിമാനത്താവളത്തിൽ അറസ്റ്റില്‍. ജഗ്ജിത് സിങ്ങും ജസ്‌വിന്ദർ കൗറുമാണ് പിടിയിലായത്. തോക്ക് യഥാർത്ഥമാണോ എന്ന് എൻഎസ്ജി പരിശോധിച്ചു വരികയാണ്.
  • കാലവർഷം: ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
  • ദേവികുളം താലൂക്ക് പരിധിയിൽ വരുന്ന അങ്കണവാടികൾ, നഴ്സറികൾ, സിബിഎസ്ഇ, ഐസിഎസ്ഇ സ്ഥാപനങ്ങൾക്കും സ്കൂളുകൾ, പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.
  • ശക്തമായ മഴയും കാറ്റും തുടരുന്നു. ദേവികുളം താലൂക്കിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
  • തളിക്കുളം സെന്‍ട്രല്‍ ബാറിലെ കൊലപാതകക്കേസില്‍ അറസ്റ്റിലായ ആറു പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ബാര്‍ ജീവനക്കാരനായിരുന്ന വിഷ്ണു, സുഹൃത്തുക്കളായ അജ്മൽ, അതുൽ ,യാസിം, അമിത് ,ധനേഷ് എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്
  • തൃശ്ശൂര്‍ വേലൂരിൽ യുവാവ് കൊല്ലപ്പെട്ടു. വേലൂർ വെങ്ങിലശേരി സ്വദേശി സുബിൻദാസ്(42) ആണ് മരിച്ചത്. രണ്ട് പേർ തമ്മിലുണ്ടായ സംഘർഷത്തിനിടെയാണ് സുബിന് കുത്തേറ്റത്. പ്രദേശവാസിയായ രമേശനാണ് സുബിനെ കുത്തിയത്. സുബിൻ ഇയാളെ തിരിച്ചും കുത്തിയിരുന്നു.
  • പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്
  • സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
  • രാത്രി കമ്പ്യൂട്ടറിലിട്ടും സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്ന സ്മാർട്ട് ഫോണിലിട്ടും മെമ്മറി കാർഡ് പരിശോധിച്ചുവെന്നാണ് ഫൊറൻസിക് റിപ്പോർട്ടിനെ ഉദ്ധരിച്ചു പുറത്തുവന്ന റിപ്പോർട്ടുകൾ.
  • നടിയെ ആക്രമിച്ച കേസിലെ വീഡിയോ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിൻ്റെ ഹാഷ് വാല്യു മൂന്നു തവണ മാറിയതായി ഫൊറൻസിക് പരിശോധനാ ഫലത്തിൽ പറയുന്നത്.
  • റിപ്പോർട്ടുകൾ പ്രകാരം 2021 ജൂലൈ 19 ന് ഉച്ചയ്ക്ക് 12.19 മുതൽ 12: 54 വരെയുളള സമയത്താണ് മെമ്മറി കാർഡ് അവസാനമായി പരിശോധിച്ചത്. വിവോ ഫോണില്‍ കാര്‍ഡിട്ടാണ് പരിശോധന നടന്നത്.
  • മെമ്മറി കാർഡിന്‍റെ ഫൊറൻസിക് പരിശോധനാ ഫലം ഇന്നലെ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇതുസംബന്ധിച്ച റിപ്പോർട്ടുകളും കഴിഞ്ഞദിവസം പുറത്തുവന്നു.
  • മുൻ ഡിജിപി ആ‍ർ ശ്രീലേഖയുടെ പരാമർശങ്ങളിൽ പരിശോധന വേണമെന്നും ഹർജിയിലുണ്ട്
  • നടിയെ അക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹ‍ർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നടിയെ അക്രമിച്ച ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയത് സംബന്ധിച്ച് വിശദമായ അന്വേഷിക്കേണ്ടതുണ്ടെന്നാണ് ഹർജിയിൽ പറയുന്നത്.
  • നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിനുള്ള സമയ പരിധി നാളെ അവസാനിക്കും