ആപ്പ്ജില്ല

തൃപ്രയാറിൽ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; പത്തോളം പേർക്ക് പരിക്ക്

തൃശൂരിലെ തൃപ്രയാറിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. മന്ത്രി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചാണ് അക്രമാസക്തമായത്. നിരവധി പ്രവർത്തർക്ക് പരിക്കേറ്റു.

Lipi 20 Sept 2020, 12:08 am
തൃശൂർ: സ്വർണക്കടത്ത് കേസിൽ അന്വേഷണസംഘം ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തൃപ്രയാർ സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി. ബാരിക്കേഡ് തകർത്തു കടന്ന പ്രവർത്തകരെ ലാത്തി വീശിയും, ജലപീരങ്കി പ്രയോഗിച്ചും പോലീസ് നേരിട്ടു.

Also Read: തൃശൂരില്‍ വീണ്ടും കൊവിഡ് മരണം; മരിച്ചത് നെന്‍മണിക്കര സ്വദേശിനി, 326 പേര്‍ക്ക് കൂടി രോഗം

ഒരു വനിതാ പ്രവർത്തകയടക്കം പത്തോളം പേർക്ക് പരിക്കേറ്റു. നൂറ് കണക്കിന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബസ് സ്റ്റാൻഡ് പരിസരത്തു നിന്ന് ജാഥയായിട്ടാണ് സിവിൽ സ്റ്റേഷനിലേക്ക് എത്തിയത്. സിവിൽ സ്റ്റേഷനു സമീപത്തു വെച്ച് പോലീസ് മാർച്ച് തടഞ്ഞു. തുടർന്ന് റോഡിൽ കുത്തിയിരുന്ന് പ്രവർത്തകർ ധർണ നടത്തി. കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് റിജിൽ മാക്കുറ്റി ധർണ ഉദ്ഘാടനം ചെയ്തു. സമരം ചെയ്ത 25 ഓളം പേരെ പോലീസ് അറസ്റ്റ് ചെയ്തു.

Also Read: മികച്ച കൈപ്പുണ്യം, നിഷ്‌കാമകര്‍മി, ജ്ഞാനി; അവണപ്പറമ്പ് മഹേശ്വരന്‍ നമ്പൂതിരിപ്പാട് ഇനി ഓർമ്മ, വിട പറഞ്ഞത് കണ്ണൻ്റെ ആനകളുടെ വാത്സല്യ ഭിഷഗ്വരന്‍



തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്