ആപ്പ്ജില്ല

ബത്തേരിയില്‍ കുട്ടികളുമായി കടുവ നാട്ടിലിറങ്ങി; പുല്‍പ്പള്ളിയില്‍ പശുക്കിടാവിനെ കൊന്ന് നാലാമന്‍

ബീനാച്ചിയില്‍ രണ്ട് കുട്ടികളക്കം മൂന്ന് കടുവകളിറങ്ങിയ സംഭവത്തിന് പിന്നാലെ ഇന്ന് ഉച്ചക്ക് 12.30ഓടെ പുല്‍പ്പള്ളി മാടപ്പള്ളിക്കുന്ന് കടുവയിറങ്ങി പശുക്കിടാവിനെ കൊന്നു. കടുവാ ഭീതിയിലാണ് ഒരു ഗ്രാമം.

Samayam Malayalam 3 Nov 2020, 11:13 pm
സുല്‍ത്താന്‍ബത്തേരി: ബത്തേരി പൂതിക്കാട് മണിച്ചിറ റോഡിന് സമീപം ജനവാസകേന്ദ്രത്തില്‍ കടുവാക്കൂട്ടമിറങ്ങി. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. സ്വകാര്യവ്യക്തിയുടെ തോട്ടത്തിലാണ് കടുവയെയും രണ്ട് കുട്ടികളെയും കണ്ടത്. സംഭവത്തെ തുടര്‍ന്ന് വനംവകുപ്പ്, പോലീസ്‌ ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. കടുവകള്‍ ജനവാസകേന്ദ്രത്തിലിറങ്ങിയ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ്‌
Samayam Malayalam 3 tigers soptted near manichira road near bathery
ബത്തേരിയില്‍ കുട്ടികളുമായി കടുവ നാട്ടിലിറങ്ങി; പുല്‍പ്പള്ളിയില്‍ പശുക്കിടാവിനെ കൊന്ന് നാലാമന്‍

അനൗണ്‍സ്‌മെന്റും നടത്തി. ദേശീയപാതയില്‍ നിന്നും ഏകദേശം 50 മീറ്റര്‍ അകലെയാണ് കടുവയെയും കുട്ടികളെയും കണ്ടത്.


ബത്തേരിയില്‍ കുട്ടികളുമായി കടുവ നാട്ടിലിറങ്ങി

കടുവാ ശല്യം രൂക്ഷം

കഴിഞ്ഞ ഒരു മാസക്കാലമായി ബീനാച്ചിയിലും പരിസര പ്രദേശങ്ങളിലും ജനവാസകേന്ദ്രങ്ങളില്‍ കടുവ ഇറങ്ങുന്നത് നിത്യസംഭവമായിരിക്കുകയാണ്. ബീനാച്ചിയിലും പരിസരപ്രദേശങ്ങളിലുമായി ഇത് അഞ്ചാമത്തെ തവണയാണ് ഇപ്പോള്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നത്. കട്ടയാട് പ്രദേശത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്ന് രണ്ട് കാട്ട് പന്നികളെയും പൂതിക്കാട് മൂന്ന് വയസ്സുള്ള വളര്‍ത്തു ആടിനെയും, മണിച്ചിറ കോരന്‍ ഹൗസിംഗ് കോളനി സമീപത്ത് വെച്ച് ഒരു കാട്ട് പന്നിയെയും കടുവ ഭക്ഷിച്ചിരുന്നു.

വളര്‍ത്തുമൃഗങ്ങള്‍ക്ക് ഭീഷണി

കഴിഞ്ഞ ദിവസം പുലര്‍ച്ചെ ബീനാച്ചി ദേശീയപാതയില്‍ നിന്ന് 200 അകലെ പള്ളിയുടെ പുറക് വശത്തെ ജനവാസ മേഖലയിലും കടുവ എത്തിയിരുന്നു. രാവിലെ നടക്കാന്‍ ഇറങ്ങിയ ആളുകള്‍ റോഡില്‍ കാല്‍പാടുകള്‍ കണ്ട് സംശയം പ്രകടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന്‌ വനം വകുപ്പിനെ അറിയിക്കുകയും വനം വകുപ്പിലെ വാച്ചര്‍മാര്‍ വന്ന് പരിശോധന നടത്തുകയും ചെയ്തു. പരിശോധനയില്‍ കാല്‍പ്പാടുകള്‍ കടുവയുടേതാണെന്ന് സ്ഥിരീകരിച്ചു

പരിഭ്രാന്തരായി ജനം

നേരത്തെ ഈ പ്രദേശത്തെ കട്ടയാട് കടുവ ഇറങ്ങിയ സമയത്ത്‌ നിരീക്ഷണ ക്യാമറ വെച്ചെങ്കിലും മറ്റ് തുടര്‍നടപടികളൊന്നും സ്വീകരിച്ചില്ല. ജനവാസ മേഖലയില്‍ ഇറങ്ങുന്ന കടുവയെ എത്രയും വേഗം കൂട് വെച്ച് പിടികൂടണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. അതേസമയം ബീനാച്ചിയില്‍ രണ്ട് കുട്ടികളക്കം മൂന്ന് കടുവകളിറങ്ങിയ സംഭവത്തിന് പിന്നാലെ ഇന്ന് ഉച്ചക്ക് 12.30ഓടെ പുല്‍പ്പള്ളി മാടപ്പള്ളിക്കുന്ന് കടുവയിറങ്ങി പശുക്കിടാവിനെ കൊന്നു. ആനക്കുഴിയില്‍ വിനോദിന്റെ രണ്ട് വയസ് പ്രായമുള്ള പശുകിടാവിനെയാണ് കടുവ കൊന്നത്. പശുവിനെ മേയ്ക്കുകയായിരുന്ന വിനോദിന്റെ മകന്‍ അഭിജിത്, ആടുകളെ മേയ്ക്കുകയായിരുന്ന ബശവന്‍ എന്നിവര്‍ കടുവയെ കണ്ട് ഓടി രക്ഷപെടുകയായിരുന്നു. ഇവരുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ കടുവ കാട്ടിലേക്ക് കയറി പോകുകയായിരുന്നു.

വയനാട്ടില്‍ ചീയമ്പം 73-ല്‍ കഴിഞ്ഞ ദിവസം കടുവയെ കൂട് വെച്ച് പിടികൂടിയിരുന്നു. ഇതിന് പിന്നാലെയും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കടുവയുടെ ശല്യം രൂക്ഷമായിരിക്കുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്