ആപ്പ്ജില്ല

കവുങ്ങ് മുറിക്കുന്നതിനിടെ അപകടം; യുവാവിന് ദാരുണന്ത്യം

കവുങ്ങ് മുറിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. മുറിച്ച കവുങ്ങ് സമീപത്തെ ഓടമുളയില്‍ തങ്ങി വീഴാതെ നില്‍ക്കുകയായിരുന്നു. ഇത് തള്ളിമാറ്റുന്നതനിടെ തലയിലേക്ക് വീഴുകയായിരുന്നു.

ഹൈലൈറ്റ്:

  • കൽപ്പറ്റയിൽ യുവാവിന് ദാരുണാന്ത്യം.
  • കവുങ്ങ് തലയിൽ വീണാണ് മരിച്ചത്.
  • ഒന്നര വയസുകാരനായ മകനുണ്ട് ജയേഷിന്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Jayesh
ജയേഷ്
കല്‍പ്പറ്റ: കവുങ്ങ് മുറിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കമ്പളക്കാട് വെണ്ണിയോട് കല്ലട്ടി വീട്ടില്‍ ജയേഷ്(40)ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്നുമണിയോടെയായിരുന്നു അപകടം. വീടിന് അടുത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്ന് വാഴക്ക് തൂണ്‍ നല്‍കുന്നതിനുള്ള കവുങ്ങ് മുറിക്കുകയായിരുന്നു ജയനും സംഘവും. ഇതിനിടെ അടിഭാഗം മുറിച്ച കവുങ്ങ് സമീപത്തെ ഓടമുളയില്‍ തങ്ങി വീഴാതെ നില്‍ക്കുകയായിരുന്നു. ഇത് തള്ളിമാറ്റാനായി പോകുന്നതിനിടെ മുളപൊട്ടി കവുങ്ങ് ജയന്റെ ദേഹത്തേക്ക് പതിക്കുകയായിരുന്നു.
Also Read: ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി കാമാക്ഷി എസ്ഐ, സാക്ഷി പറയാൻ പേടി, ജനങ്ങൾ കഴിയുന്നത് ഭീതിയോടെ, ഒടുവിൽ കാപ്പ

കവുങ്ങിന്റെ ഭാരമേറിയ ഭാഗം ജയേഷിന്റെ ചെവിയുടെ ഭാഗത്തായി വന്നിടിക്കുകയായിരുന്നുവെന്ന് ജയേഷിന്റെ സുഹൃത്തായ ആന്റോ പറഞ്ഞു. കൃഷിപണിക്കാരനായ ജയേഷ് കാര്‍ഷികജോലികള്‍ക്ക് ശേഷം സ്ഥിരമായി മരംമുറിക്കാന്‍ പോകാറുണ്ട്. ഇത്തരത്തില്‍ രാവിലെ കൃഷിപണി കഴിഞ്ഞ് കവുങ്ങ് മുറിക്കാന്‍ പോയപ്പോഴായിരുന്നു അപകടം. ജയന്‍-ലക്ഷ്മി ദമ്പതികളുടെ മകനാണ് ജയേഷ്. ഭാര്യ: രാധിക. മൂന്നരവയസുകാരന്‍ ആദിദേവ് ഏകമകനാണ്. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിന് ശേഷം ശനിയാഴ്ച വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

Also Read: ആശുപത്രിയുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് 11 ലക്ഷം രൂപ തട്ടി; പിന്നിൽ വൻസംഘം? പശ്ചിമബാംഗാള്‍ സ്വദേശികളായ 2 പേര്‍ അറസ്റ്റില്‍

അതിനിടെ ഇക്കഴിഞ്ഞ ജനുവരി 13ന് പുല്‍പ്പള്ളിയില്‍ അടക്ക പറിക്കുന്നതിനിടെ കവുങ്ങില്‍ നിന്ന് വീണ് യുവാവ് മരിച്ചിരുന്നു. പുല്‍പ്പള്ളി കാപ്പി സെറ്റ് മുതലിമാരന്‍ കോളനിയിലെ മനോജ് (35) ആണ് മരിച്ചത്. പുല്‍പ്പള്ളി ടൗണിനടുത്തുള്ള സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തില്‍ അടക്ക പറിക്കുന്നതിനിടെയായിരുന്നു ദാരുണ സംഭവം. ഉള്‍വശം കേടായ കവുങ്ങില്‍ നിന്ന് സമീപത്തെ മറ്റൊരു കവുങ്ങിലേക്ക് എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ തടിപൊട്ടി മനോജ് താഴേക്ക് പതിക്കുകയായിരുന്നു. മരം മുറിക്കുന്നതടക്കമുള്ള ജോലികള്‍ക്കായിരുന്നു മനോജ് പോയിരുന്നതെങ്കിലും പണി കുറവായതും അടക്കവിളവെടുപ്പ് കാലമായതിനാലും കവുങ്ങില്‍ കയറുന്ന ജോലിക്ക് പോവുകയായിരുന്നു.

വയനാട് ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and
Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്