ആപ്പ്ജില്ല

മാനന്തവാടിയില്‍ കരിഞ്ചന്തയില്‍ വില്‍പ്പന നടത്താന്‍ സൂക്ഷിച്ച റേഷനരി പിടികൂടി

വയനാട്ടിലെ മാനന്തവാടിയില്‍ കരിഞ്ചന്തയില്‍ വില്‍പ്പന നടത്താന്‍ സൂക്ഷിച്ച റേഷനരി പിടികൂടി. നാല് ടണ്ണോളം റേഷനരിയാണ് നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്ന് പിടികൂടിയത്.

Lipi 29 Sept 2020, 4:38 pm
മാനന്തവാടി: കരിഞ്ചന്തയില്‍ വില്‍പ്പന നടത്താനായി സൂക്ഷിച്ച വന്‍ റേഷനരി ശേഖരം പിടികൂടി. മാനന്തവാടി കെല്ലൂരിലെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ സൂക്ഷിച്ചിരുന്ന റേഷനരിയാണ് പൊതുപ്രവര്‍ത്തകരും പ്രാദേശിക ചുമട്ടുതൊഴിലാളികളും ചേര്‍ന്ന് പിടികൂടിയത്. നാല് ടണ്ണോളം റേഷനരി 72 ചാക്കുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു.
Samayam Malayalam Ration Rice Seized in Wayanad
നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയ റേഷനരി ചാക്കുകള്‍


Also Read: വയനാട്ടില്‍ ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു; മരിച്ചത് തൊണ്ടര്‍നാട് സ്വദേശിയായ 73കാരന്‍

മാനന്തവാടി കെല്ലൂര്‍ മൊക്കത്തുള്ള സിവില്‍ സപ്ലൈസ് ഗോഡൗണില്‍ നിന്നും റേഷന്‍ കടയിലേക്ക് കൊണ്ടുപോയ അരിയെ പിന്തുടര്‍ന്ന പ്രാദേശിക ചുമട്ടുതൊഴിലാളികളും പൊതുപ്രവര്‍ത്തകരുമാണ് സ്വകാര്യവ്യക്തിയുടെ വീട്ടില്‍ ഇറക്കിയ നിലയില്‍ അരി കണ്ടെത്തിയത്. തുടര്‍ന്ന് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. പോലീസും സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കണ്ടെത്തിയ റേഷനരി സ്വകാര്യ കമ്പനിപ്പേരുകളിലുള്ള ചാക്കുകളിലേക്ക് മാറ്റിനിറച്ച നിലയിലും കണ്ടെത്തിയിട്ടുണ്ട്.

Also Read: വയനാട്ടില്‍ 44 പേര്‍ക്ക് കൂടി കൊവിഡ്; പോലീസ് ഉദ്യോഗസ്ഥയ്ക്കും ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം

മുഹന്നിദ് എന്ന പേരിലുള്ള സ്വകാര്യ അരികമ്പനിയുടെ നൂറിലധികം ചാക്കുകളില്‍ റേഷനരി നിറച്ച് സൂക്ഷിച്ച നിലയിലാണ് ഇവിടെ കണ്ടെത്തിയിട്ടുള്ളത്. അധികൃതരുടെ ഒത്താശയോടെ റേഷന്‍ കടയുടമകള്‍ അരി ഇവിടെയെത്തിച്ച് സ്വകാര്യ കമ്പനി ചാക്കുകളില്‍ നിറച്ച് വിതരണം ചെയ്യുകയാണെന്നാണ് ആരോപണമുയര്‍ന്നിട്ടുള്ളത്. ഇത്തരത്തില്‍ റേഷനരി കരിഞ്ചന്തയില്‍ വില്‍പ്പന നടത്തുന്ന സംഘം ഇവിടെ പ്രവര്‍ത്തിച്ചുവരുന്നതായും നാട്ടുകാര്‍ സംശയിക്കുന്നു.





വയനാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

വയനാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്