ആപ്പ്ജില്ല

പുല്‍പ്പള്ളിയിലെ നരഭോജി കടുവ വീണ്ടുമെത്തി; പ്രദേശവാസികള്‍ ആശങ്കയില്‍... കൂട് റെഡി

ദിവസങ്ങള്‍ക്ക് മുമ്പാണ് കതവാക്കുന്നിലെ ആദിവാസി യുവാവായ ശിവകുമാറിനെ കടുവ കൊന്ന് ഭക്ഷിച്ചത്. ഇതോടെ പ്രദേശത്ത് കടുത്ത പ്രതിഷേധം ഉയരുകയും ചെയ്തു. തുടര്‍ന്ന് മരിച്ച ശിവകുമാരിന്റെ കുടുംബത്തിന് നഷ്ടപരിഹാരം അടക്കം നല്‍കാന്‍ തീരുമാനിക്കുകയുമായിരുന്നു.

Lipi 10 Jul 2020, 2:26 pm
പുല്‍പ്പള്ളി: പുല്‍പ്പള്ളിയെ വിറപ്പിച്ച നരഭോജിക്കടുവയെ വീണ്ടും കണ്ടതോടെ പ്രദേശവാസികള്‍ ആശങ്കയില്‍. യുവാവിനെ കൊന്നു ഭക്ഷിച്ച കടുവയെ കതവക്കുന്നിലെ വനമേഖലയില്‍ വീണ്ടും കണ്ടതോടെയാണ് നരഭോജി കടുവയെ പിടികൂടാന്‍ വനം വകുപ്പ് വീണ്ടും കൂട് സ്ഥാപിച്ചത്. ചൊവാഴ്ച വൈകിട്ടായിരുന്നു കടുവയെ നാട്ടുകാര്‍ കണ്ടത്. തുടര്‍ന്ന് വനം വകുപ്പ് സ്ഥലത്തെത്തി പരിശോധനയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെയാണ് കൂട് വെയ്ക്കാന്‍ നടപടി സ്വീകരിച്ചതെന്ന് ചെതലയം റെയ്ഞ്ചര്‍ പി ശശികുമാര്‍ പറഞ്ഞു.
Samayam Malayalam Cage


Also Read: മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്; സംഘര്‍ഷം, ചീമുട്ടയേറ്, കണ്ണീര്‍ വാതകം

ഇതിന് പുറമെ വനം വകുപ്പിന്‍റെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കിയതായും അധികൃതര്‍ വ്യക്തമാക്കി. ദിവസങ്ങള്‍ക്ക് മുമ്പാണ് കതവാക്കുന്നിലെ ആദിവാസി യുവാവായ ശിവകുമാറിനെ കടുവ കൊന്ന് ഭക്ഷിച്ചത്. ഇതോടെ പ്രദേശത്ത് കടുത്ത പ്രതിഷേധം ഉയരുകയും ചെയ്തു. തുടര്‍ന്ന് മരിച്ച ശിവകുമാരിന്റെ കുടുംബത്തിന് നഷ്ടപരിഹാരം അടക്കം നല്‍കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ കടുവയെ പിടികൂടാന്‍ വനംവകുപ്പ് നടപടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു.

Also Read: യുവമോര്‍ച്ചയുടെ കളക്ടറേറ്റ് മാര്‍ച്ചിന് നേരെ ജലപീരങ്കി പ്രയോഗിച്ചു; സമരക്കാർക്കും 2 മാധ്യമപ്രവർത്തകർക്കും പരിക്ക്

പ്രദേശത്ത് എട്ടോളം ക്യാമറകളടക്കം സ്ഥാപിച്ച് നിരീക്ഷണങ്ങളും നടത്തിവന്നെങ്കിലും പിന്നീട് കടുവയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. കടുവ പ്രദേശത്ത് നിന്നും പോയെന്നായിരുന്നു വിശ്വസിച്ചിരുന്നത്. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം നാട്ടുകാര്‍ തന്നെ പ്രദേശത്ത് കടുവയെ കണ്ടതോടെയാണ് വീണ്ടും ആശങ്ക വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെയാണ് വീണ്ടും വനംവകുപ്പ് പ്രദേശത്ത് കൂട് സ്ഥാപിച്ച് തുടര്‍നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. കടുവക്കായുള്ള തിരച്ചിലും ഇതോടൊപ്പം നടന്നുവരുന്നുണ്ട്. അതേസമയം, കടുവയെ മയക്കുവെടിവെച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്