ആപ്പ്ജില്ല

കമ്മ്യൂണിറ്റി കിച്ചണ്‍ പദ്ധതി ജനഹൃദയങ്ങളിലേക്ക്... വയനാടില്‍ ശനിയാഴ്ച മാത്രം 3436 പേര്‍ക്ക് ഭക്ഷണം നല്‍കി

ബത്തേരി നഗരസഭ, സമീപ ഗ്രാമപഞ്ചായത്തുകള്‍, ബത്തേരി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലായി ദിവസേന 200 പേര്‍ക്ക് ഭക്ഷണം നല്‍കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

Samayam Malayalam 28 Mar 2020, 7:41 pm
കല്‍പ്പറ്റ: കമ്മ്യൂണിറ്റി കിച്ചണ്‍ പദ്ധതി ആശ്വാസമാകുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും നേതൃത്വത്തിലുളള കമ്മ്യൂണിറ്റി കിച്ചണ്‍ വഴി ജില്ലയില്‍ ശനിയാഴ്ച്ച മാത്രം ഭക്ഷണം നല്‍കിയത് 3436 പേര്‍ക്കാണ് ഭക്ഷണം നല്‍കിയത്. പാര്‍സല്‍-1109, ഹോം ഡെലിവറി- 33, ഫ്രീ- 2294 എന്നിങ്ങനെയാണ് ഇന്ന് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തത്. 11 കമ്മ്യൂണിറ്റി കിച്ചണുകളാണ് പുതുതായി ആരംഭിച്ചിരിക്കുന്നത്.
Samayam Malayalam Community Kitchen Project


Also Read: കൊവിഡ്-19: ഇന്ന് ആറ് പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു

ജില്ലയിലെ അഗതികള്‍ക്കും, തെരുവില്‍ കഴിയുന്നവര്‍ക്കും ഇവിടെ നിന്നും ഭക്ഷണമെത്തിച്ച് നല്‍കുന്നുണ്ട്. വൈത്തിരി, മാനന്തവാടി, കല്‍പ്പറ്റ എന്നിവിടങ്ങളിലെ റിസോര്‍ട്ടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍, ജില്ലയിലെ പോലീസ്, ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെല്ലാം ഭക്ഷണം എത്തിച്ച് നല്‍കുന്നുണ്ട്. രാവിലെ, ഉച്ച, രാത്രി എന്നീ സമയങ്ങളിലാണ് ഭക്ഷണം നല്‍കിവരുന്നത്. അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം തയ്യാറാക്കുന്നതിന് ആവശ്യമായ ഉത്പന്നങ്ങള്‍, മരുന്ന് തുടങ്ങിയവയും എത്തിച്ച് നല്‍കുന്നുണ്ട്.

Also Read: കൊറോണ കാലത്തും കണ്ണൂരില്‍ സാമൂഹ്യ ദ്രോഹികളുടെ അഴിഞ്ഞാട്ടം; ബ്രേക്ക് ദി ക്യാംപയിൻ വാട്ടർ ടാങ്കിൽ ചത്ത കാക്കകളെ കൊണ്ടു തള്ളി

തെരുവില്‍ കഴിയുന്നവര്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്കെല്ലാം 20 രൂപയ്ക്കുമാണ് ഭക്ഷണം നല്‍കിവരുന്നത്. ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ വരുംദിവസങ്ങളിലും കമ്മ്യൂണിറ്റി കിച്ചണുകള്‍ ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. ബത്തേരി പോലീസ് സ്റ്റേഷന്‍, നഗരസഭ എന്നിവരുടെ സഹകരണത്തോടെ ഇന്ന് സുല്‍ത്താന്‍ബത്തേരി ശ്രേയസിന്റെ നേതൃത്വത്തില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ ആരംഭിച്ചിട്ടുണ്ട്. ബത്തേരി നഗരസഭ, സമീപ ഗ്രാമപഞ്ചായത്തുകള്‍, ബത്തേരി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലായി ദിനേന 200 പേര്‍ക്ക് ഭക്ഷണം നല്‍കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

Also Read: ആദ്യ കൊവിഡ് മരണവും, ലോക് ഡൗണും; വരും ദിവസങ്ങളിൽ എന്ത് സംഭവിക്കും?

മാനന്തവാടി നഗരസഭ കുടുംബശ്രീയുമായി ചേര്‍ന്നാണ് കമ്മ്യൂണിറ്റി കിച്ചണ്‍ ഒരുക്കിയിട്ടുള്ളത്. ആദ്യദിവസം 250 പേര്‍ക്ക് ഭക്ഷണം നല്‍കി. മാനന്തവാടി ഗവ:യു.പി സ്‌കൂളിലാണ് കിച്ചണ്‍ സജ്ജമാക്കിയിരിക്കുന്നത്. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തില്‍ നിര്‍ദ്ധന കുടുംബങ്ങള്‍ക്കും രോഗികളായി കഴിയുന്നവര്‍ക്കും വീടുകളില്‍ ഭക്ഷണമെത്തിച്ച് കൊടുക്കുന്ന പദ്ധതിക്ക് വെള്ളിയാഴ്ച തുടക്കമായിരുന്നു. മേപ്പാടി ഗ്രാമപഞ്ചായത്ത്, കല്‍പ്പറ്റ നഗരസഭ എന്നിവിടങ്ങളിലെല്ലാം കമ്മ്യൂണിറ്റി കിച്ചണ്‍ സജീവമായതോടെ പലര്‍ക്കും ആശ്വാസമായി മാറിയിരിക്കുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്