ആപ്പ്ജില്ല

വയനാട്ടില്‍ കെഎസ്ഇബി കരാര്‍ തൊഴിലാളി ഷോക്കേറ്റ് മരിച്ചു

വയനാട് ജില്ലയിലെ അമ്പലവയലിൽ കെഎസ്ഇബി കരാര്‍ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. 37 വയസായിരുന്നു. ഇന്ന് ഉച്ചയോടെ കുപ്പക്കൊല്ലിയിൽ പണിയെടുക്കുന്നതിനിടെയാണ് സംഭവം.

Lipi 2 Jul 2020, 8:57 pm
വയനാട്: അമ്പലവയലില്‍ കരാര്‍ തൊഴിലാളി ഷോക്കേറ്റു മരിച്ചു. അമ്പലവയല്‍ മൂന്നുപടിയില്‍ സുരേഷ് ബാബു (37) ആണ് മരിച്ചത്. കുപ്പക്കൊല്ലി എടയ്ക്കല്‍ ട്രാന്‍സ്‌ഫോര്‍മറിന് കീഴിലുള്ള എല്‍ടി ലൈനില്‍ പണിയെടുക്കുന്നതിനിടയിലാണ് ഷോക്കേറ്റത്.
Samayam Malayalam സുരേഷ് ബാബു


Also Read: കോട്ടയത്ത് രോഗമുക്തി നേടിയ യുവതിക്ക് വീണ്ടും കൊവിഡ്; രോഗമുക്തി നേടിയത് ഷാര്‍ജയില്‍ നിന്നും, ഹോം ക്വാറന്‍റൈനിൽ കഴിയുന്നതിനിടെ വീണ്ടും കൊവിഡ് സ്ഥിരീകരണം!

ഇന്ന് ഉച്ചയോടെയാണ് സംഭവം. ലൈന്‍ ഓഫ് ചെയ്ത്, എര്‍ത്ത് ചെയ്തതിന് ശേഷമാണ് പണികള്‍ ആരംഭിച്ചത്. സമീപത്തെ വീടുകളിലെ ഇന്‍വെര്‍ട്ടറുകളില്‍ നിന്നോ മറ്റ് വൈദ്യുത ചാലകങ്ങളില്‍ നിന്നോ ന്യൂട്രല്‍ ലൈന്‍ വഴി വൈദ്യുതി പ്രവഹിച്ചതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. നിലത്ത് വെച്ചായിരുന്നു ഷേക്കേറ്റത്. ഉടനെ അമ്പലവയലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Also Read: ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് അടക്കം ഇടുക്കി ജില്ലയില്‍ 8 പേര്‍ക്ക് കൂടി കൊവിഡ്

സ്ഥലത്ത് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. അതേസമയം പ്രസ്തുത ജോലി തിടുക്കപ്പെട്ട് നടത്തേണ്ടതായിരുന്നില്ലെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. പഴയ ലൈന്‍മാറ്റി പുതിയത് സ്ഥാപിക്കുന്ന ജോലിയായിരുന്നു ചെയ്തിരുന്നത്. ഇത്തരം ജോലികള്‍ക്ക് ബോര്‍ഡില്‍ നിന്നും ഒരു സൂപ്പര്‍വൈസര്‍ നിര്‍ബന്ധമായും പ്രവൃത്തി നടക്കുന്ന സ്ഥലത്ത് ഉണ്ടാകണമെന്നാണ് നിയമം. എന്നാല്‍ പ്രവൃത്തി നടക്കുമ്പോള്‍ അവിടെ സൂപ്പര്‍വൈസര്‍ ഇല്ലായിരുന്നുവെന്നാണ് പറയുന്നത്. നിലവില്‍ 50 ശതമാനം ജീവനക്കാര്‍ മാത്രമാണ് കെഎസ്ഇബിയില്‍ ജോലി ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ അടിയന്തരമായി മാത്രം നടത്തേണ്ട പ്രവൃത്തികള്‍ക്കായിരുന്നു പ്രധാന്യം നല്‍കേണ്ടിയിരുന്നതെന്നും പറയുന്നു. മരിച്ച സുരേഷ് ബാബുവിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്.

Also Read: കോഴിക്കോട് ജില്ലയില്‍ 7 പേര്‍ക്ക് കൂടി കൊവിഡ്; ജില്ലയില്‍ 90 പേര്‍ ചികിത്സയില്‍!

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്