ആപ്പ്ജില്ല

16 ലക്ഷം രൂപയുടെ കുടിശിക, ജപ്തിഭീഷണിയെ തുടർന്ന് അഭിഭാഷകൻ ജീവനൊടുക്കി, വീഡിയോ

ബുധനാഴ്‌ച രാത്രി ടോമി ഒറ്റക്ക് വീട്ടിലുണ്ടായിരുന്ന സമയത്താണ് മരണം സംഭവിച്ചത്. ടോമി പണം തിരികെയടക്കാമെന്ന് പറഞ്ഞെങ്കിലും ബാങ്ക് സാവകാശം നൽകിയില്ലെന്നാണ് വാദം

Edited byNilin Mathews | Lipi 12 May 2022, 10:36 pm

ഹൈലൈറ്റ്:

  • ബാങ്കിൻ്റെ കണക്കനുസരിച്ചു 16 ലക്ഷം രൂപ കുടിശികയാണ്
  • ബുധനാഴ്ച രാത്രി വീട്ടില്‍ ടോമി മാത്രമാണ് ഉണ്ടായിരുന്നത്
  • ഏതാനം ദിവസങ്ങള്‍ക്കുള്ളില്‍ ബാധ്യത തീര്‍ക്കാമെന്നും അറിയിച്ചു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
സുല്‍ത്താന്‍ബത്തേരി(Wayanad): വയനാട് ഇരുളത്ത് കടബാധ്യത മൂലം മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആത്മഹത്യ ചെയ്തു. കല്‍പ്പറ്റ കോടതിയില്‍ അഡീഷണല്‍ ഗവ.പ്ലീഡറും അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്ന ഇരുളം മുണ്ടാട്ട് ചുണ്ടയില്‍ അഡ്വ.ടോമി(56)യാണ് ജീവനൊടുക്കിയത്. വീട്ടിലെ സ്വീകരണമുറിയിൽ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച രാത്രി വീട്ടില്‍ ടോമി മാത്രമാണ് ഉണ്ടായിരുന്നത്. ഭാര്യ പുഷ്പയെ പാട്ടവയലിലുള്ള പിതൃഗൃഹത്തിലേക്കു പറഞ്ഞുവിട്ടിരുന്നു. രണ്ടു പെണ്‍മക്കളില്‍ ഒരാള്‍ വിവാഹിതയാണ്. മറ്റൊരാള്‍ വിദ്യാര്‍ഥിനിയാണ്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പുല്‍പ്പള്ളി ശാഖയില്‍ നിന്നാണ് ടോമി ഭവന വായ്പയെടുത്തത്.
വയനാടന്‍ ടൂറിസം മേഖലക്ക് പുത്തനുണര്‍വ്; അവധിക്കാലത്ത് ചുരം കയറിയെത്തിയത് ലക്ഷങ്ങള്‍... വീഡിയോ കാണാം

ബാങ്കിന്റെ കണക്കനുസരിച്ചു 16 ലക്ഷം രൂപ കുടിശികയാണ്. ബാധ്യത തീര്‍ത്തില്ലെങ്കില്‍ സ്വത്ത് ജപ്തി ചെയ്യുമെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ ടോമി മൂന്നു ലക്ഷം രൂപ ബാങ്കില്‍ അടച്ചു. ഒരു ലക്ഷം രൂപയുടെ ചെക്കും നല്‍കി. വീടും സ്ഥലവും വിറ്റ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ബാധ്യത തീര്‍ക്കാമെന്നും അറിയിച്ചു. എങ്കിലും കഴിഞ്ഞ ദിവസം ടോമിയുടെ വീട്ടിലെത്തിയ ഉദ്യോഗസ്ഥര്‍ മുഴുവന്‍ തുകയും ഉടന്‍ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതോടെ മാനസികമായി തകര്‍ന്നതാണ് ടോമി ജീവനൊടുക്കാന്‍ കാരണമായതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ബുധനാഴ്ച രാത്രി വൈകി സുഹൃത്തുക്കളില്‍ ചിലര്‍ ടോമിയെ ഫോണ്‍ ചെയ്തെങ്കിലും പ്രതികരണം ഉണ്ടായില്ല. വ്യാഴാഴ്ച രാവിലെ വീടിനു മുന്നിലെത്തി ഫോണ്‍ ചെയ്തപ്പോള്‍ അകത്തുനിന്നു റിംഗ് ടോണ്‍ കേട്ടു. ഇതില്‍ പന്തികേടുതോന്നി പരിസരവാസികള്‍ നടത്തിയ പരിശോധനയിലാണ് ടോമിയെ മരിച്ച നിലയില്‍ കണ്ടത്.

പശുക്കള്‍ എത്രയുണ്ടെങ്കിലും പാല്‍ വില്‍ക്കില്ല, വരുമാനത്തിന് കൂലിപ്പണി ആശ്രയം, വയനാട്ടിലെ വ്യത്യസ്തമായൊരു ഗ്രാമീണ ജീവിതം

വിവരമറിഞ്ഞ് കേണിച്ചിറ പൊലീസ് സ്ഥലത്തെത്തിയെങ്കിലും നാട്ടുകാര്‍ പ്രതിഷേധിച്ചു. ആത്മഹത്യക്ക് കാരണക്കാരായ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും, ബാങ്ക് അധികൃതര്‍ വാങ്ങിയ പണം തിരിച്ചുനല്‍കണമെന്നും, ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാല്‍ മാത്രമേ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്താന്‍ അനുവദിക്കൂ എന്നുമാവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. പോസ്റ്റുമോര്‍ട്ടത്തിനുശേഷം വിട്ടുകിട്ടുന്ന മൃതദേഹവുമായി ബാങ്ക് ശാഖയ്ക്കുമുന്നില്‍ സമരം സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് ചില കര്‍ഷക സംഘടനകള്‍. പ്രതിഷേധം കണക്കിലെടുത്ത് പുല്‍പ്പള്ളി സൗത്ത് ഇന്ത്യന്‍ ബാങ്കിന് മുന്നില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ തുടര്‍നടപടികള്‍ക്ക് മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Topic: Wayanad News, Advocate Death, Advocate Suicide

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. നിങ്ങള്‍ ഒറ്റയ്ക്കല്ല. സഹായം തേടാം ഉടനെ. ദയവായി വിളിക്കൂ;
ദിശ ഹെല്‍പ്പ്‍ലൈന്‍ - 1056 (ടോള്‍ ഫ്രീ)
ഓതറിനെ കുറിച്ച്
Nilin Mathews

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്