പടിഞ്ഞാറത്തറ: വയനാട്ടിൽ കൊവിഡ് മുക്തി നേടിയ യുവതി ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചു. പടിഞ്ഞാറത്തറ പുതുശേരിക്കടവ് തേർത്ത് കുന്ന് കോളനിയിലെ സുധാകരൻ്റെ ഭാര്യ പ്രീത (35 ) ആണ് മരിച്ചത്. Also Read: വയനാട്ടില്‍ കനത്ത മഴ തുടരുന്നു; ബാണാസുരസാഗര്‍ അണക്കെട്ട് തുറക്കുംകഴിഞ്ഞ മാസം കൊവിഡ് ബാധിച്ച ഇവർ അസുഖം ഭേദമായി വീട്ടിലെത്തിയിരുന്നു. അഞ്ച് ദിവസം മുമ്പ് ശാരീരിക അസ്വസ്ഥതയെ തുടർന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് ഇന്ന് രാവിലെയോടെ മരിക്കുകയായിരുന്നു. മക്കൾ:അതുൽ കൃഷ്ണ, യദു കൃഷ്ണ, ഷഹുൽ കൃഷ്ണ.വയനാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
കൊവിഡ് മുക്തി നേടിയ യുവതി ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചു
35കാരിയായ പടിഞ്ഞാറത്തറ സ്വദേശിയാണ് മരിച്ചത്. കഴിഞ്ഞമാസം രോഗബാധിച്ച പ്രീത രോഗമുക്തയായി വീട്ടിലെത്തിയിരുന്നു
Lipi 20 Sept 2020, 3:54 pm