ആപ്പ്ജില്ല

കാട്ടാനകള്‍ തമ്മില്‍ ഏറ്റുമുട്ടി; തിരുനെല്ലി കാളിക്കൊല്ലിയില്‍ കാട്ടു കൊമ്പന്‍ ചരിഞ്ഞു

വയനാട്ടിലെ തിരുനെല്ലി കാളിക്കൊല്ലിയില്‍ കാട്ടു കൊമ്പന്‍ ചരിഞ്ഞു. കാട്ടാനകള്‍ തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലിനെ തുടർന്നാണ് 45 വയസുള്ള കൊമ്പന്‍ ചെരിഞ്ഞത്. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് സംഭവം.

Lipi 14 Sept 2020, 2:23 pm
മാനന്തവാടി: വയനാട്ടിലെ തിരുനെല്ലിയില്‍ കാട്ടാനകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കൊമ്പന്‍ ചരിഞ്ഞു. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ആലത്തൂര്‍ കാളിക്കൊല്ലിയില്‍ ആണ് കാട്ടാന കൂട്ടത്തിൻ്റെ ആക്രമണത്തില്‍ 45 വയസുള്ള കൊമ്പന്‍ ചരിഞ്ഞത്. ബേഗൂര്‍ റേഞ്ചില്‍പ്പെട്ട വനത്തിനുള്ളില്‍ വെച്ച് കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോട് കൂടിയാണ് സംഭവമെന്ന് വനപാലകര്‍ പറഞ്ഞു.
Samayam Malayalam Wayanad Wild Elephant Death
പ്രതീകാത്മക ചിത്രം


Also Read: കൊവിഡ് പ്രതിസന്ധി; കയ്യാല നിര്‍മ്മാണം ഗുണഭോക്താക്കള്‍ നേരിട്ട്; വരുമാനമില്ലാതെ ദുരിതത്തിലായവര്‍ക്ക് ആശ്വാസം

ആക്രമണത്തില്‍ ചെരിഞ്ഞ കൊമ്പൻ്റെ വയറിനും തലക്കും ആഴത്തിലുള്ള മുറിവുണ്ട്. വെറ്റിനറി സര്‍ജന്‍ ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. നോര്‍ത്ത് വയനാട് ഡിഎഫ്ഒ രമേശ് ബിഷ്‌ണോയ്, ബേഗൂര്‍ റേഞ്ച് ഓഫീസര്‍ വി രതീശന്‍, കല്‍പ്പറ്റ ഫ്ലൈയിംഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വയനാട്ടില്‍ ഇതിന് മുൻപും വനത്തിനുള്ളില്‍ നടന്ന ഏറ്റുമുട്ടലില്‍ കാട്ടാന ചരിഞ്ഞിരുന്നു.

Also Read: വയനാട്ടില്‍ 52 പേര്‍ക്ക് കൂടി സമ്പര്‍ക്കരോഗബാധ; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 2066 പേര്‍ക്ക്, 465 പേര്‍ ചികിത്സയില്‍

നേരത്തെ ഇരുളത്ത് നാട്ടുകാരുമായി ഇണങ്ങിയ മണിയനെന്ന് വിളിപ്പേരുള്ള കാട്ടാന മറ്റൊരു കാട്ടുകൊമ്പന്റെ കുത്തേറ്റാണ് ചരിഞ്ഞത്. ഈ വര്‍ഷം ഇതിന് മുൻപും കാട്ടാനകളെ ചരിഞ്ഞനിലയില്‍ കണ്ടെത്തിയിരുന്നു. വയനാട് വന്യജീവി സങ്കേതത്തില്‍പ്പെടുന്ന കല്ലൂര്‍ കാളിച്ചിറ ഭാഗത്ത് മെയ് 19 നാണ് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. 35 വയസുള്ള കൊമ്പന്‍ കിടങ്ങ് മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ഫെന്‍സിംഗില്‍ നിന്നും ഷോക്കേറ്റ് ചരിയുകയായിരുന്നു. ഈ വര്‍ഷം ഏപ്രില്‍ 26 ന് പുല്‍പ്പള്ളിയില്‍ ഒന്നര വയസുള്ള ആനക്കുട്ടിയെയും ചരിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു. പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ ഉദയക്കര റിസര്‍വിനകത്തായിരുന്നു ഒന്നര വയസ് പ്രായമുള്ള ആനക്കുട്ടിയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

Also Read: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ബാങ്ക് ജീവനക്കാരൻ മരിച്ചു


വയനാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ


വയനാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്