ആപ്പ്ജില്ല

ഐശ്വര്യ റായിയെ കെട്ടാന്‍ അഭിഷേക് യോഗ്യനല്ല എന്ന് കമന്റ്, രസകരമായ മറുപടി നല്‍കി ബച്ചന്‍ പുത്രനും!!

അഭിഷേക് ബച്ചന്റെ മറുപടി വന്നതോടെ കമന്റ് ചെയ്ത വ്യക്തി അത് ഡിലീറ്റ് ചെയ്ത് തടി തപ്പിയിരിക്കുകയാണ് ഇപ്പോൾ, അത്രയേറെ സുന്ദരിയായ ഭാര്യയെ താങ്കള്‍ അര്‍ഹിയ്ക്കുന്നില്ലെന്നായിരുന്നു അയാളുടെ കമൻ്റ്

Samayam Malayalam 23 Mar 2021, 9:46 pm

ഹൈലൈറ്റ്:

  • സരസമായി മറുപടി നൽകി അഭിഷേക്.
  • കൈയ്യടിച്ച് ആരാധകരും
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam abhishek bachchan gives nice reply to a troll comment says beautiful wife he doesnt deserve
ഐശ്വര്യ റായിയെ കെട്ടാന്‍ അഭിഷേക് യോഗ്യനല്ല എന്ന് കമന്റ്, രസകരമായ മറുപടി നല്‍കി ബച്ചന്‍ പുത്രനും!!
സോഷ്യല്‍ മീഡിയയിലെ ട്രോളുകളോട് വളരെ മാന്യമായി പ്രതികരിയ്ക്കുന്ന വ്യക്തിയാണ് അഭിഷേക് ബച്ചന്‍. എത്ര മോശം കമന്റുകള്‍ വന്നാലും തന്റെ നിലയും വിലയും മറന്നു കൊണ്ട് പ്രതികരിക്കാറില്ല. അതേ സമയം കുറിയ്ക്ക് കൊള്ളുന്ന മറുപടിയുമായിരിയ്ക്കും. അക്കാര്യത്തില്‍ പലപ്പോഴും കൈയ്യടി നേടിയിട്ടുണ്ട് ബോളിവുഡ് ബിഗ് ബിയുടെ മകന്‍ അഭിഷേക് ബച്ചന്‍.
തന്നെ 'ഒന്നിനും കൊള്ളാത്തവന്‍' എന്ന് വിളിച്ചയാള്‍ക്ക് അസ്സല്‍ മറുപടി നല്‍കി ട്വിറ്ററില്‍ കൈയ്യടി നേടുകയാണ് അഭിഷേക് ഇപ്പോള്‍. ദ ബിഗ് ബുള്‍ എന്ന ചിത്രത്തിന്റെ റിലീസിങിനായി കാത്തരിയ്ക്കുന്ന അഭിഷേക്, കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലര്‍ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. കോക്കി ഗുലാത്തി സംവിധാനം ചെയ്യുന്ന ചിത്രം അജയ് ദേവ്ഗണാണ് നിര്‍മിയ്ക്കുന്നത്. ഇല്യാന ഡിക്രൂസ, നിഖിത ദത്ത്, റാം കപൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നു.

Also Read: 'ഈ സിനിമയുടെ ഒരംശം പോലും വെറുതെയായിട്ടില്ല'

ചിത്രത്തിന്റെ വീഡിയോ കണ്ട ഒരാള്‍ അഭിഷേകിന്റെ ട്വീറ്റിന് താഴെ വളരെ മോശമായി കമന്റ് എഴുതുകയുണ്ടായി. 'സുഹൃത്തേ നിങ്ങള്‍ ഒന്നിനും കൊള്ളാത്തവനാണ്. ഒറ്റക്കാര്യത്തില്‍ മാത്രമേ എനിക്ക് താങ്കളോട് അസൂയ തോന്നിയിട്ടുള്ളൂ. നിങ്ങള്‍ക്ക് അതി സുന്ദരിയായ ഒരു ഭാര്യയുണ്ട്. പക്ഷെ അത്രയേറെ സുന്ദരിയായ ഭാര്യയെ താങ്കള്‍ അര്‍ഹിയ്ക്കുന്നില്ല' എന്നായിരുന്നു അയാളുടെ വാക്കുകള്‍. കമന്റില്‍ ആരുടെയും പേര് പരൈമര്‍ശിച്ചിട്ടില്ല.

തന്റെ ട്വീറ്റിന് താഴെ വന്ന കമന്റിന് മറുപടി കൊടുക്കക എന്നത് തന്റെ ഉത്തരവാദിത്വമാണെന്ന് മനസ്സിലാക്കി അഭിഷേക് അതിനോട് പ്രതികരിയ്ക്കുകയും ചെയ്തു. 'ശരി, താങ്കളുടെ അഭിപ്രായത്തിന് നന്ദി. പക്ഷെ ആരെ ഉദ്ദേശിച്ചാണ് ആ കമന്റ് എന്ന് മാത്രം മനസ്സിലായില്ല. കമന്റിനൊപ്പം ഒരു ലോഡ് ആളുകളുടെ പേരും താങ്കള്‍ ടാഗ് ചെയ്തിട്ടുണ്ടല്ലോ. എന്റെ അറിവില്‍ ഇല്യാന ഡിക്രൂസയും, നിഖിത ദത്തും വിവാഹിതരല്ല. ബാക്കിയുള്ള ഞങ്ങളില്‍ (അജയ് ദേവ്ഹണ്‍, കോക്കി ഗുലാത്തി) ആരെയാണ് താങ്കള്‍ ഉദ്ദേശിച്ചത്.

Also Read: 'ബന്ധങ്ങളെ നാം വളരെ ടേക്കൺ ഫോർ ഗ്രാൻ്റഡ് ആയിട്ടാണ് കാണുന്നത്'

ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിനെയും കമന്റ് എഴുതിയ ആള്‍ ടാഗ് ചെയ്തിരുന്നു. ഹോട്‌സ്റ്റാറിന്റെ വൈവാഹിക നിലയെ കുറിച്ച് താങ്കളെ അറിയിക്കുന്നതായിരിയ്ക്കുമെന്നും അഭിഷേക് കമന്റില്‍ കുറിച്ചിട്ടുണ്ട്. എന്ത് തന്നെയായാലും അഭിഷേക് ബച്ചന്റെ മറുപടി വന്നതോടെ കമന്റ് അടിച്ചയാള്‍ അത് ഡിലീറ്റ് ചെയ്തിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്