വീണ്ടും വെെറലായി അദ
അദയുടെ ഏറ്റവും പുതിയ പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. തന്റെ സ്വതസിദ്ധമായ ശെെലിയിലുള്ളതായിരുന്നു ഈ പോസ്റ്റും. ഒരേ സമയം ഗ്ലാമറസും തമാശയും നിറഞ്ഞ പോസ്റ്റ് ആരാധകരെ പൊട്ടിച്ചചിരിപ്പിക്കുന്നതും അത്ഭുതപ്പെടുത്തുന്നതുമാണ്.
ദേഹത്ത് ഒരു ടവ്വല്‍ മാത്രം
ഒരു ടവ്വല്‍ മാത്രം ദേഹത്ത് ധരിച്ചാണ് അഹാന പുതിയ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. കൂളിങ് ഗ്ലാസും വച്ചിട്ടുണ്ട് തന്റെ വിരലുകള്‍ അകത്തി പിടിച്ചു കൊണ്ട് ഇതുപോലെ ചെയ്യാനാകുമോ എന്നാണ് അദ ചോദിക്കുന്നത്.
Also Read'സ്വന്തമാകില്ല എന്നറിഞ്ഞിട്ടും കാർത്തിക്ക് എന്തിനാണ് ഒരു ദശാബ്ദത്തോളം ജെസിയെ മാത്രമോർത്ത് കഴിഞ്ഞത്?'
ട്വിസ്റ്റ് കണ്ട് ഞെട്ടി ആരാധകർ
ഇത് എളുപ്പമാണെന്ന് കരുതുന്നവര്‍ അടുത്ത ചിത്രം കാണാന്‍ അദ ആവശ്യപ്പെടുന്നു. അവിടെയാണ് ട്വിസ്റ്റ്. കാളുകള്‍ സ്പ്ലിറ്റ് ചെയ്ത് കട്ടിലില്‍ ഇരിക്കുകയാണ് അദ. താരത്തിന്റെ അഭ്യാസം കണ്ട ആരാധകര്‍ അമ്പരന്നിരിക്കുകയാണ്.
അന്യഗ്രഹ ജീവിയാണോ?
നേരത്തേയും ഇത്തരം രസകരമായ പോസ്റ്റുകളുമായി അദ ആരാധകരെ അമ്പരപ്പിച്ചിരുന്നു. നിങ്ങള്‍ ശരിക്കും മനുഷ്യനാണോ അതോ വല്ല അന്യഗ്രഹ ജീവിയുമാണോ എന്നാണ് താരത്തിന്റെ പുതിയ ചിത്രം കണ്ട ആരാധകര്‍ ചോദിക്കുുന്നത്.
സിനിമയിലും വെബ് സിരീസിലും താരം
1920 എന്ന ചിത്രത്തിലൂടെയാണ് അദ സിനിമയിലെത്തുന്നത്. പിന്നീട് ഹിന്ദിയിലും തെലുങ്കിലും തമിഴിലുമെല്ലാം നിറ സാന്നിധ്യമായി മാറുകയാണ്. കമാന്‍ഡോ ത്രിയായിരുന്നു അവസാനം പുറത്തിറങ്ങിയ സിനിമ. വെബ്ബ് സിരീസിലും അഭിനയിച്ചിട്ടുണ്ട്.