യുവനടന് സുശാന്ത് സിങ്ങിന്റെ മരണം ബോളിവുഡിനെയാകെ പിടിച്ചുലച്ചതായിരുന്നു. സുശാന്തിന്റെ മരണത്തില്‍ നടി ഭൂമി പേഡ്നേക്കര്‍ എഴുതിയ കുറിപ്പ് ആരാധകരുടെ ഹൃദയത്തിലായിരുന്നു കൊണ്ടത്. സുശാന്ത് നായകനായ സൊഞ്ചരിയ്യയിലെ നായികയായിരുന്നു ഭൂമി. ഇരുവരും നല്ല സുഹൃത്തുക്കളുമായിരുന്നു.
സുശാന്തിന്റെ സ്മരണാര്‍ത്ഥം നിര്‍ധനരായ കുടുംബങ്ങള്‍ക്ക് ഭക്ഷണമെത്തിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് ഭൂമി. യേക് സാത്ത് ദ എര്‍ത്ത് ഫൗണ്ടേഷനൊപ്പം ചേര്‍ന്നായിരിക്കും ഭൂമി ഇത് ചെയ്യുക. 550 കുടുംബത്തിനാണ് താരം കെെത്താങ്ങാവുക. സംവിധായകനും സുശാന്തിന്റെ സുഹൃത്തുമായ അഭിഷേക് കപൂറിന്റെ ഭാര്യ പ്രഗ്യയുടേതാണ് സംഘടന.
അഭിഷേകും പ്രഗ്യയും ചേര്‍ന്ന് 3400 വീടുകളില്‍ ഭക്ഷണമെത്തിക്കുമെന്നും അറിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഭൂമി ഈ വിവരം അറിയിച്ചത്. മനുഷ്യര്‍ക്ക് വേണ്ട സ്നേഹവും അനുകമ്പയും പകരാം എന്നാണ് താരം പറയുന്നത്.