ആപ്പ്ജില്ല

മാറിടം വലുതാക്കാനായിരുന്നു തുടക്കത്തിൽ കിട്ടിയ ഉപദേശം, അന്നേ അത് തള്ളിക്കളഞ്ഞു, ജീവിതത്തില്‍ വഴിവിളക്കായി തോന്നിയ ഉപദേശം തന്ന വ്യക്തി ഷാരൂഖ് ഖാൻ: വൈറലായി ദീപികയുടെ വാക്കുകൾ!

ബോളിവുഡ് സിനിമയുടെ സ്വന്തം താരങ്ങളിലൊരാളായാണ് ദീപിക പദുക്കോണിനെ വിശേഷിപ്പിക്കുന്നത്. സിനിമാജീവിതത്തില്‍ തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങളെക്കുറിച്ചെല്ലാം ദീപിക തുറന്നുപറയാറുണ്ട്. കരിയറില്‍ തനിക്ക് ലഭിച്ച മികച്ച ഉപദേശത്തെക്കുറിച്ച് തുറന്നുപറഞ്ഞ് താരമെത്തിയിരുന്നു.

Samayam Malayalam 2 Mar 2022, 5:46 pm
മോഡലിംഗില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയവരേറെയാണ്. കരിയറിലെ തുടക്കകാലത്ത് മോശം അനുഭവങ്ങളിലൂടെ കടന്നുപോവേണ്ടി വന്നതിനെക്കുറിച്ച് ദീപിക പദുക്കോണ്‍ തുറന്നുപറഞ്ഞിരുന്നു. മോഡലായി തുടരുന്നതിനിടയിലായിരുന്നു വിഷാദരോഗത്തിലൂടെ കടന്നുപോയത്. ആ അവസ്ഥയെക്കുറിച്ചും താരം വ്യക്തമാക്കിയിരുന്നു. അന്ന് തനിക്ക് ലഭിച്ചൊരു ഉപദേശത്തെക്കുറിച്ചും അതിനെ കൃത്യമായി നേരിട്ടതിനെക്കുറിച്ചും പറഞ്ഞുള്ള അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.
Samayam Malayalam actress deepika padukone s open talk about the best advice she got from shah rukh khan
മാറിടം വലുതാക്കാനായിരുന്നു തുടക്കത്തിൽ കിട്ടിയ ഉപദേശം, അന്നേ അത് തള്ളിക്കളഞ്ഞു, ജീവിതത്തില്‍ വഴിവിളക്കായി തോന്നിയ ഉപദേശം തന്ന വ്യക്തി ഷാരൂഖ് ഖാൻ: വൈറലായി ദീപികയുടെ വാക്കുകൾ!


18ാമത്തെ വയസില്‍

മാറിടം വലുതാക്കാനായി ശസ്ത്രക്രിയ ചെയ്യൂയെന്ന ഉപദേശമായിരുന്നു 18ാമത്തെ വയസില്‍ ദീപികയ്ക്ക് ലഭിച്ചത്. കേട്ടമാത്രയില്‍ത്തന്നെ അത് തള്ളിക്കളയാന്‍ തനിക്ക് കഴിഞ്ഞെന്ന് താരം പറയുന്നു. കേട്ടപ്പോള്‍ത്തന്നെ അത് തള്ളിക്കളയാന്‍ തോന്നിയതില്‍ ഇപ്പോഴും അഭിമാനമാണ് തോന്നുന്നത്. ചീത്ത ഉപദേശമാണെന്ന് മനസിലാക്കാനും അത് തള്ളിക്കളയാനും കഴിഞ്ഞത് വലിയൊരു നേട്ടമായാണ് കാണുന്നത്.

നല്ല ഉപദേശം

എങ്ങനെയെങ്കിലും കരിയര്‍ സെറ്റാക്കണമെന്ന് ചിന്തിച്ചിരുന്ന സമയമായിരുന്നു അത്. എന്നിട്ടും 18ാം വയസില്‍ കേട്ട ആ ഉപദേശം തള്ളിക്കളായാനായി. മോശം കാര്യങ്ങള്‍ മാത്രമല്ല ചില നല്ല കാര്യങ്ങളും ആ സമയത്ത് ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ട്. അതും ഓര്‍ത്തിരിക്കുന്നുണ്ടെന്നും ദീപിക തുറന്നുപറഞ്ഞിരുന്നു.

ഷാരൂഖ് ഖാന്റെ ഉപദേശം

നല്ലൊരു അനുഭവത്തിലൂടെ കടന്നുപോവാന്‍ കഴിയും എന്നുറപ്പുള്ള ആളുകളുമായി മാത്രമേ സഹകരിക്കാവൂയെന്ന് ഷാരൂഖ് ഖാന്‍ പറഞ്ഞിരുന്നു. ഒരു ടീമിനൊപ്പം ജീവിക്കുകയെന്നതാണ് ഒരു സിനിമ കൊണ്ട് ഉദ്ദേശിക്കുന്ന്ത്. അതാത് സമയത്തുള്ള അനുഭവങ്ങള്‍ പിന്നീടും ഓര്‍ത്തിരിക്കും. നല്ല അനുഭവങ്ങളെല്ലാം ബാക്കിനില്‍ക്കും, അതിനാല്‍ത്തന്നെ നല്ല ആളുകള്‍ക്കൊപ്പം ജോലി ചെയ്യാന്‍ തയ്യാറാവുകയെന്നും കിങ് ഖാന്‍ ദീപികയോട് പറഞ്ഞിരുന്നു.

വഴിവിളക്കാണ്

ഓരോ ഷൂട്ടിങ് സെറ്റില്‍ നിന്ന് മടങ്ങുമ്പോളും മനസില്‍ നല്ല അനുഭവങ്ങളായിരിക്കണമെങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കണം. കിങ് ഖാന്‍ നല്‍കിയ ഉപദേശം ജീവിതത്തിലെ തന്നെ വഴിവിളക്കായാണ് തോന്നിയത്. ഇപ്പോള്‍ സിനിമയില്‍ സ്വന്തമായ ഇടം നേടിയെടുത്ത് വിജയകരമായി മുന്നേറുകയാണെങ്കിലും കിങ് ഖാന്റെ ഉപദേശം താനിന്നും ഓര്‍ത്തിരിക്കുന്നുണ്ടെന്നും ദീപിക വ്യക്തമാക്കിയിരുന്നു.

Video-കുടുംബവിളക്കിലെ സരസ്വതിയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്ത് ?

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്