ആപ്പ്ജില്ല

പിന്തുടര്‍ന്ന് ഫോട്ടോ എടുക്കാന്‍ ശ്രമം, പൊട്ടിത്തെറിച്ച് ദീപിക; നിയമനടപടിക്കൊരുങ്ങി താരം!

സുരക്ഷാ ജീവനക്കാരും ഫോട്ടോഗ്രാഫേഴ്സും തമ്മില്‍ വാക്ക് തര്‍ക്കം ആരംഭിച്ചു. ഇതോടെ ദീപിക കാറില്‍ നിന്നും പുറത്തിറങ്ങി

Samayam Malayalam 9 Nov 2020, 11:23 am
താരജീവിതത്തിന്റെ ഒഴിച്ചുകൂടാനാകാത്ത ഘടകമാണ് പാപ്പരാസികള്‍. താരങ്ങളുടെ പിന്നാലെ എപ്പോഴും നടക്കുന്ന ഇവര്‍ പകര്‍ത്തുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകര്‍ ആവേശത്തോടെയാണ് കാണുന്നത്. എന്നാല്‍ ചിലപ്പോഴൊക്കെ പാപ്പരാസികള്‍ താരങ്ങളുടെ പ്രെെവസിയിലേക്ക് കടന്നു കയറുന്നതും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതുമായ സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ താരങ്ങള്‍ പ്രതികരിക്കുന്നതും നമ്മള്‍ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ അത്തരമൊരു അനുഭവം നേരിടുകയാണ് ബോളിവുഡ് താരറാണി ദീപിക പദുക്കോണ്‍.
Samayam Malayalam actress deepika padukone to take legal actions against photographers for following her
പിന്തുടര്‍ന്ന് ഫോട്ടോ എടുക്കാന്‍ ശ്രമം, പൊട്ടിത്തെറിച്ച് ദീപിക; നിയമനടപടിക്കൊരുങ്ങി താരം!


Also Read: ഓരോ അഞ്ച് മിനിറ്റിലും ഓര്‍മ്മ നശിക്കുന്ന ഗജിനി ബെെ‍‍ഡന്‍; ഒരു വര്‍ഷം കടക്കില്ലെന്ന് കങ്കണ

നിയമ നടപടിക്കൊരുങ്ങി ദീപിക

തന്റെ കാറിനെ പിന്തുടര്‍ന്ന് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചവ‍ര്‍ക്കെതിരെ ദീപിക നിയമ നടപടിയ്ക്ക് തയ്യാറെടുക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ന്യൂസ് 18 നാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. പുതിയ ചിത്രത്തിന്റെ ചര്‍ച്ചകള്‍ക്കായി എത്തിയതായിരുന്നു ദീപിക.

പിന്തുടർന്ന് മാധ്യമങ്ങള്‍

ചര്‍ച്ചകള്‍ക്ക് പിന്നാലെ പുറത്തിറങ്ങിയ ദീപികയെ മാധ്യമങ്ങള്‍ വളയുകയായിരുന്നു. മുംബെെയിലെ ധര്‍മ പ്രൊഡക്ഷന്‍സിന്റെ പഴയ ഓഫീസില്‍ വന്ന് മടങ്ങുകയായിരുന്നു ദീപിക. താരത്തെ പിന്തുടര്‍ന്ന മാധ്യമങ്ങള്‍ കാറിന് പിന്നാലെ പാഞ്ഞു. ഇതോടെ സുരക്ഷാ ജീവനക്കാര്‍ ഇടപെട്ടു.

നയം വ്യക്തമാക്കി ദീപിക

ദീപികയുടെ സുരക്ഷാ ജീവനക്കാരും ഫോട്ടോഗ്രാഫേഴ്സും തമ്മില്‍ വാക്ക് തര്‍ക്കം ആരംഭിച്ചു. ഇതോടെ ദീപിക കാറില്‍ നിന്നും പുറത്തിറങ്ങി. താന്‍ നിയമനടപടി സ്വീകരിക്കുമെന്ന് താരം ഫോട്ടോഗ്രാഫേഴ്സിനെ അറിയിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

പുതിയ ചിത്രം

ശകുന്‍ ബത്രയുടെ ചിത്രത്തിലാണ് ദീപിക അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സിദ്ധാന്ത് ചതുര്‍വേദി, അനന്യ പാണ്ഡെ എന്നിവരും ചിത്രത്തിലുണ്ട്. ഈ ചിത്രത്തിന്റെ ചര്‍ച്ചകള്‍ക്ക് പിന്നാലെ പുറത്തിറങ്ങിയ ദീപികയെയാണ് പാപ്പരാസികള്‍ പിന്തുടര്‍ന്നത്. ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷയമായിരുന്നു താരത്തെ പിന്തുടര്‍ന്നത്. ഇതാണ് ദീപിക പ്രകോപിപ്പിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്