ആപ്പ്ജില്ല

കത്രീന കൈഫിനായി ബോഡി ഡബിൾ ചെയ്തിട്ടുണ്ടെന്ന് ദിവ്യ അഗർവാൾ!

നർത്തകിയായി തുടങ്ങി നടിയായിി മാറിയ താരമാണ് ദിവ്യ അഗർവാൾ

Samayam Malayalam 9 Mar 2021, 11:06 am
റിയാലിറ്റി ടിവി വ്യക്തിത്വമായ ദിവ്യ അഗർവാൾ നടത്തിയിരിക്കുന്ന പുതിയൊരു പ്രസ്താവനയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തിലാണ് നടി ഇപ്പോൾ ഒരു പ്രസ്താവന നടത്തിയിരിക്കുന്നത്. ബോളിവുഡിൻ്റെ താരസുന്ദരി കത്രീന കൈഫിൻ്റെ ബോഡി ഡബിളായി ചെയ്തിട്ടുണ്ട് എന്നാണ് നടിയുടെ പ്രസ്താവന. സ്റ്റുഡൻ്റ് ഓഫ് ദി ഇയറിൻ്റെ ഭാഗമായിട്ടുമുണ്ട്. പതിനഞ്ചാം വയസ്സിൽ നവി മുംബൈയിൽ സ്വന്തമായി ഒരു ഡാൻസ് സ്റ്റുഡിയോ നടത്തിയിരുന്നു, അന്ന് എഴുന്നൂറോളം വിദ്യാർത്ഥികളുമുണ്ടായിരുന്നു.
Samayam Malayalam actress divya agarwal reveals that she acted as actress katrina kaifs body double
കത്രീന കൈഫിനായി ബോഡി ഡബിൾ ചെയ്തിട്ടുണ്ടെന്ന് ദിവ്യ അഗർവാൾ!



ബാക്ക്ഗ്രൌണ്ട് ഡാൻസറായി

തൻ്റെ ചിത്രങ്ങൾ കണ്ട് ഒരു കോർഡിനേറ്റർ വിളിച്ചു. അന്ന് ഡാൻസ് ടീച്ചറെന്ന നിലയിലും കൊറിയോഗ്രാഫർ എന്ന നിലയിലും അത്യാവശ്യം പ്രശസ്തയായിരുന്നു. അന്ന് അവർ വിളിച്ച ശേഷം സ്റ്റുഡൻ്റ് ഓഫ് ദി ഇയറിൻ്റെ ഭാഗമാകാൻ അവസരമുണ്ടെന്ന് പറയുകയായിരുന്നു, അത് കേട്ട് ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടി. അവിടെ ചെന്നപ്പോഴാണ് അറിയുന്നത് സിനിമയുടെ ബാക്ക്ഗ്രൌണ്ട് ഡാൻസറായിട്ടാണ് ക്ഷണം ലഭിച്ചിരിക്കുന്നത് എന്ന്, ഒടുവിൽ അതും പരീക്ഷിക്കാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് ദിവ്യ ഇടൈംസിനോട് പറഞ്ഞു.

ആലിയയേയും സിദ്ധാർഥിനേയും വരുണിനേയും കണ്ടു

തൻ്റെ അടുത്ത സുഹൃത്തുക്കളെയും കൂട്ടിയാണ് അവിടെ ചെന്നത്. അവിടെ വെച്ചാണ് ആലിയ ഭട്ടിനെയും സിദ്ധാർത്ഥ് മൽഹോത്രയെയും വരുൺ ധവാനെയുമൊക്കെ കാണുന്നത്. അവരെ കണ്ട് കുറെ കാര്യങ്ങൾ മനസിലാക്കിയതായും ദിവ്യ പറഞ്ഞു. അവിടെ വെച്ചാണ് ഋഷി കപൂർ സാറിനെ കാണുന്നത്. അദ്ദേഹത്തെ അടുത്ത് കാണാനായതിലും ഒന്നിച്ച് വർക്ക് ചെയ്യാനായതിലും ഒരുപാട് സന്തോഷമായെന്നും ദിവ്യ അഗർവാൾ.

Also Read: മീനാക്ഷി ദിലീപിനോടുള്ള സ്‌നേഹം പറഞ്ഞ് നമിത പ്രമോദ്! കമന്റുമായി ഖദീജ നാദിര്‍ഷ, തിരിച്ചടിച്ച് മീനാക്ഷിയും!


കത്രീന കൈഫിൻ്റെ ബോഡി ഡബിളായി

ഇതിനു ശേഷം ചെയ്ത സിനിമയിലാണ് കത്രീന കൈഫിൻ്റെ ബോഡി ഡബിളായി ചെയ്തിട്ടുള്ളതെന്നും ദിവ്യ വ്യക്തമാക്കി. ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നത് വളരെ സന്തോഷമുള്ള കാര്യമാണെന്നും സിനിമ ഒരുപാടിഷ്ടമാണെന്നും അവിടെയയിരിക്കാൻ തനിക്കൊരുപാട് ഇഷ്ടമാണെന്നും ദിവ്യ പറയുന്നു. കത്രീന കൈഫിൻ്റെ ബോഡി ഡബിളായി അഭിനയിക്കാനും സാധിച്ചു. പെർഫ്യൂമിൻ്റെയും സോപ്പിൻ്റെയും ആഡിലാണ് കത്രീനയുടെ ബോഡി ഡബിളായി ചെയ്തത്.

ക്രേസ് എക്സ്പീരിയൻസ്

കത്രീന കൈഫിൻ്റെ ശാരീരിക പ്രകൃതവും അതേ പൊക്കവുമൊക്കെയാണ് തനിക്കെന്നും ദിവ്യ പറഞ്ഞു. അതുകൊണ്ട് ടീമിന് ലൈറ്റിംഗും മറ്റുമൊക്കെ അഡ്ജസ്റ്റ് ചെയ്യാൻ എളുപ്പമായിരുന്നെന്നും അതൊരു ക്രേസ് എക്സ്പീരിയൻസായെന്നും അത് ഒരു വർഷത്തോളം താൻ ചെയ്തിട്ടുണ്ടെന്നും ദിവ്യ പറഞ്ഞു. കത്രീന കൈഫുമായി ഇതുവരെ സംസാരിച്ചിട്ടില്ലെന്നും അവർ സെറ്റിൽ വേറിട്ടൊരു വ്യക്തിത്വമാണെന്നും ദിവ്യ.

Also Read: അഹാന കൃഷ്ണയെ ഒഴിവാക്കിയതിന് കാരണം പൃഥ്വിരാജല്ല! ഭ്രമം സിനിമയുടെ പിന്നണിയില്‍ സംഭവിച്ചത് ഇതാണ്!

ആരോടും അങ്ങനെ മിണ്ടാറില്ല

സെറ്റിൽ ഷൂട്ട് കഴിഞ്ഞാൽ അവർ നേരേ വാനിറ്റിയിലേക്ക് പോകാറാണുള്ളത്, ആരോടും അങ്ങനെ മിണ്ടാറില്ലെന്നും അവർ അവരുടേതായ ലോകത്താണെന്നും ദിവ്യ. അധികം സംസാരിക്കാത്ത നിരവധി താരങ്ങളെ തനിക്ക് അറിയാമെന്നും താൻ സെറ്റിലെത്തിയാൽ എല്ലാവരുമായും മിണ്ടാറുണ്ടെന്നും ക്യാമറ ഓണായാൽ അങ്ങനെ എൻ്റെ സോണിൽ തന്നെ നിൽക്കുമെന്നും ദിവ്യ പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്