ആപ്പ്ജില്ല

മോദി നയിക്കണം; 2024 ലെ തെരഞ്ഞെടുപ്പ് വേണ്ടെന്ന് കങ്കണയുടെ സഹോദരി

കൊവിഡ് 19 വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ 2024ലെ തെരഞ്ഞെടുപ്പ് നടത്തേണ്ടെന്നും മോദി അധികാരത്തിൽ തുടരാൻ അനുവദിക്കണമെന്നുമൊക്കെയാണ് രംഗോലിയുടെ ട്വീറ്റ്

Samayam Malayalam 13 Apr 2020, 4:36 pm
കൊവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയില്‍ 2024 ലെ പൊതുതെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബോളിവുഡ് നടി കങ്കണ റനൗട്ടിന്‍റെ സഹോദരി രംഗോലി ചന്ദല്‍ രംഗത്ത്. 2024 ലും മോദി തന്നെ അധികാരത്തില്‍ തുടരണമെന്നാണ് രംഗോലി പറഞ്ഞിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് രംഗോലിയുടെ പ്രതികരണം വന്നിരിക്കുന്നത്.
Samayam Malayalam modi.


Also Read: ഇൻസ്റ്റായിൽ വൈറലായി ഇസക്കുട്ടൻ്റെ പുത്തൻ ചിത്രം; ഒപ്പം പ്രിയയും ചാക്കോച്ചനും!

ഇപ്പോഴുള്ള കൊവിഡ് 19 പ്രതിസന്ധിയില്‍ നിന്നും മോദി രണ്ടു വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ കരകയറ്റുന്നതാണ്. എന്നാല്‍ ഇനിയൊരു തെരഞ്ഞെടുപ്പ് നടക്കേണ്ടി വന്നാൽ കോടിക്കണക്കിന് രൂപയാണ് രാജ്യത്തിന് ചെലവാക്കേണ്ടി വരേണ്ടത്. അതിനാൽ 2024 ലെ പൊതു തെരഞ്ഞെടുപ്പ് വേണ്ടെന്നു വയ്ക്കണമെന്നാണ് രംഗോലി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരിക്കുന്നത്.

തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ കോടിക്കണക്കിന് രൂപയാണ് ചെലവഴിക്കേണ്ടി വരുന്നത്.ഒരു രാജ്യമെന്ന നിലയിൽ നമ്മളിനി 2024 ലെ തെരഞ്ഞെടുപ്പിനെ ബഹിഷ്‌കരിക്കണം, അടുത്ത ഭരണകാലത്തും നമ്മളെ നയിക്കാന്‍ മോദിജിയെ അനുവദിക്കണം,

Also Read: 'ഞങ്ങളുടെ പൂത്തുലഞ്ഞ കണിക്കൊന്ന’; അച്ഛനായ വിശേഷം പുറത്തുവിട്ട് മിഥുൻ മാനുവൽ

മോദിക്കും ബിജെപിക്കും അനുകൂലമായുള്ള പ്രസ്താവനകള്‍ നിരന്തരമായി ട്വീറ്റ് ചെയ്തതോടെ രംഗോലി മതവിഭാഗീയത വളര്‍ത്തുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതോടെ ട്വിറ്റര്‍ ഇവർക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് മുമ്പ് വളരെ വാര്‍ത്തയായിട്ടുള്ളതാണ്.

Also Watch :

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്