ആപ്പ്ജില്ല

മദ്യക്കുപ്പികളുമായി റോഡിലൂടെ രാകുല്‍ പ്രീത്; അനുകൂലിച്ചും എതിര്‍ത്തും സോഷ്യല്‍മീഡിയ, മറുപടിയുമായി താരം

മദ്യം വില്‍ക്കുന്നുണ്ടെങ്കില്‍ അത് വാങ്ങുന്നതില്‍ എന്താണ് തെറ്റെന്നും ചിലര്‍ ചോദിക്കുന്നു. സ്ത്രീകള്‍ മദ്യം കഴിക്കുന്നത് മാത്രം തെറ്റാകുന്നത് എങ്ങനെയാണെന്നും അവര്‍ ചോദിക്കുന്നു.

Samayam Malayalam 8 May 2020, 1:30 pm
കൊറോണയും ലോക്ക്ഡൗണുമൊന്നും യാതൊരു തരത്തിലും ബാധിക്കാത്ത മേഖലയാണ് വ്യാജ വാര്‍ത്തകളുടേത്. സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ കൂടുതല്‍ സജീവമായിരിക്കുന്ന ഈ കാലത്ത് നിമിഷ നേരത്തിനുള്ളില്‍ വ്യാജ വാര്‍ത്തകളും മറ്റും പ്രചരിക്കുന്നത്. പലതും സര്‍ക്കാരുകളെ വരെ വെട്ടിലാക്കുന്നതാണ്. ചിലര്‍ക്കെതിരെ നടപടിയെടുക്കുന്നുണ്ടെങ്കിലും വ്യാജ പ്രചരണങ്ങള്‍ തുടരുകയാണ്. താരങ്ങളാണ് പലപ്പോഴും ഇത്തരക്കാരുടെ ഇരകളായി മാറുന്നത്. ഇയ്യടുത്ത് അത്തരം പ്രചരണങ്ങളുടെ ഇരയായി മാറിയ താരമാണ് രാകുല്‍ പ്രീത് സിങ്. താരത്തിന്റെ ഒരു വീഡിയോയായിരുന്നു പ്രചരിച്ചിരുന്നത്. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി താരം എത്തിയിരിക്കുകയാണ്.
Samayam Malayalam actress rakul preet singh reacts to a video circulating as she is buying alcohol
മദ്യക്കുപ്പികളുമായി റോഡിലൂടെ രാകുല്‍ പ്രീത്; അനുകൂലിച്ചും എതിര്‍ത്തും സോഷ്യല്‍മീഡിയ, മറുപടിയുമായി താരം


റോഡിലൂടെ മദ്യക്കുപ്പിയുമായി

ലോക്ക്ഡൗണ്‍ കാലത്ത് പുറത്തിറങ്ങിയ രാകുലിന്റെ വീഡിയോയാണ് പ്രചരിച്ചത്. താരം മദ്യം വാങ്ങാന്‍ പുറത്തിറങ്ങിയെന്നായിരുന്നു പ്രചരണം. പുറത്ത് വന്ന വീഡിയയോില്‍ താരം ഷോപ്പില്‍ നിന്നും സാധനം വാങ്ങിയ ശേഷം റോഡിലൂടെ നടന്നുവരികയായിരുന്നു.

പ്രതികരണവുമായി രാകുലും

പ്രചരിക്കുന്ന വീഡിയോയില്‍ രാകുലിന്റെ കെെകളില്‍ ചെറിയ ബോട്ടിലുമുകളുമുണ്ട്. ഇത് മദ്യമാണെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പ്രചരിപ്പിച്ചത്. എന്നാല്‍ സത്യമെന്താണെന്ന് വ്യക്തമാക്കി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍.

മെഡിക്കല്‍ സ്റ്റോറില്‍ മദ്യം?

ആഹാ മെഡിക്കല്‍ സ്റ്റോറില്‍ മദ്യവും വില്‍ക്കുന്നുണ്ടെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നായിരുന്നു വീഡിയോയോട് രാകുലിന്റെ പ്രതികരണം. ഇതോടെ താരം മദ്യം വാങ്ങാനെത്തിയെന്ന പ്രചരണം വ്യാജമാണെന്ന് വ്യക്തമായിരിക്കുകയാണ്.

പിന്തുണയുമായി ആരാധകര്‍

താരത്തിന് പിന്തുണയുമായി ആരാധകര്‍ എത്തിയിട്ടുണ്ട്. വിദ്വേഷം പ്രചരിപ്പിക്കുന്നവരെ പരിഗണിക്കേണ്ടതില്ലെന്ന് ആരാധകര്‍ പറയുന്നു. മദ്യം വില്‍ക്കുന്നുണ്ടെങ്കില്‍ അത് വാങ്ങുന്നതില്‍ എന്താണ് തെറ്റെന്നും ചിലര്‍ ചോദിക്കുന്നു. സ്ത്രീകള്‍ മദ്യം കഴിക്കുന്നത് മാത്രം തെറ്റാകുന്നത് എങ്ങനെയാണെന്നും അവര്‍ ചോദിക്കുന്നു.

യോഗയാണ് മുഖ്യം

ലോക്ക്ഡൗണ്‍ കാലത്ത് യോഗയിലും മറ്റുമാണ് രാകുലിന്റെ ശ്രദ്ധ. താരത്തിന്റെ ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറാറുണ്ട്. ജോണ്‍ എബ്രഹാം നിര്‍മ്മിക്കുന്ന അര്‍ജുന്‍ കപൂര്‍ നായകനാവുന്ന ചിത്രത്തിലാണ് താരം ഇനി എത്തുക.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്