ബോളിവുഡില്‍ നിന്നും ആദ്യം വന്ന ഓഫര്‍ രശ്മിക വേണ്ട എന്ന് വയ്ക്കാന്‍ കാരണം?
തെലുങ്കകത്ത് ഏറെ വിമര്‍ശക - നിരൂപക പ്രീതിയും നേടിയ ജേഴ്സി എന്ന ചിത്രത്തിന്റെ ബോളിവുഡ് റീമേക്കിലേക്ക് ആയിരുന്നു രശ്മിക മന്ദാനയ്ക്ക് ആദ്യം ക്ഷണം ലഭിച്ചത്. ഇതെ പറ്റിയാണ് ഇപ്പോൾ നടിയുടെ ആരാധകർക്കിടയിലെ ചർച്ചാവിഷയം.
Samayam Malayalam 12 Apr 2021, 1:26 pm
ഹൈലൈറ്റ്:
- ചർച്ചയായി നടിയുടെ പുത്തൻ വിശേഷം.
- നടിയുടെ ആരാധകർക്ക് നിരാശ
സൗത്ത് ഇന്ത്യയിലെ മുന്‍നിര നായികയാണിപ്പോള്‍ രശ്മിക മന്ദാന. ഗീതാ ഗോവിന്ദം, ഡിയര്‍ കോംമ്രേഡ് എന്നീ ചിത്രങ്ങളിലൂടെ തെലുങ്കില്‍ ഏറ്റവും മാര്‍ക്കറ്റുള്ള നടിയായി. സുല്‍ത്താന്‍ എന്ന കാര്‍ത്തി ചിത്രത്തിലൂടെ തമിഴകത്തും വിജയം നേടിയിരിയ്ക്കുകയാണ് രശ്മിക. മിഷന് മജ്നു എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ നാന്ദി കുറിയ്ക്കുന്ന തയ്യാറെടുപ്പിലാണിപ്പോള്‍ താരം. സിദ്ധാര്‍ത്ഥ് മല്‍ഹോത്രയാണ് മിഷന് മജ്നുവിലെ നായകന്. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. കൊവിഡ് പ്രോട്ടോക്കോളുകള്‍ നിലനില്‍ക്കുന്നത് കൊണ്ട് സിനിമ എപ്പോള്‍ റിലീസ് ചെയ്യും എന്ന് പറയാന്‍ പറ്റാത്ത അവസ്ഥയിലാണ് ഇപ്പോള്‍. രശ്മികയുടെ ബോളിവുഡ് അരങ്ങേറ്റത്തെ കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് നടി നിരസിച്ച മറ്റൊരു ബോളിവുഡ് സിനിമയെ കുറിച്ചുള്ള കാര്യങ്ങള്‍ പുറത്ത് വന്നത്.
Also Read: പരമ്പരകൾക്കും ബിഗ്ബോസിനും മാറ്റമില്ല, ഒപ്പം ബ്ലോക്ക്ബസ്റ്റർ സിനിമകളും, സ്പെഷ്യൽ പരിപാടികളോടെ വിഷു ആഘോഷമാക്കാനൊരുങ്ങി ഏഷ്യാനെറ്റ്!
അതെ, നേരത്തെ രശ്മികയെ തേടി മറ്റൊരു അവസരം വന്നിരുന്നു. എന്നാല്‍ നടി അത് നിരസിച്ചു. തെലുങ്കില്‍ വിമര്‍ശക പ്രീതിയും നേടിയ ജേഴ്സി എന്ന ചിത്രത്തിന്റെ ബോളിവുഡ് റീമേക്കിലായിരുന്നു രശ്മികയ്ക്ക് ആദ്യം ക്ഷണം വന്നത്. എന്നാല്‍ ആ സിനിമയുടെ ഒറിജിനലില്‍ ശ്രദ്ധ ശ്രീനാഥ് അഭിനയിച്ചത്രയും മനോഹരമായി തനിക്ക് പുനരാവിഷ്കരിക്കാന്‍ കഴിയില്ല എന്ന് പറഞ്ഞ് രശ്മിക ചിത്രം നിരസിക്കുകയായിരുന്നു.
നാനിയെയും ശ്രദ്ധ ശ്രീനാഥിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഗൗതം തിന്നനുരിയാണ് ചിത്രം സംവവിധാനം ചെയ്തത്. അദ്ദേഹം തന്നെയാണ് ബോളിവുഡിലും സിനിമ റീമേക്ക് ചെയ്യുന്നത്. ഷാഹിദ് കപൂര്‍ നായകനായി എത്തുന്ന ചിത്രത്തിന്റെ റീമേക്കാണ് രശ്മിക നിരസിച്ചത്. പകരം മൃനാല്‍ താക്കൂര്‍ ആ വേഷം ഏറ്റെടുക്കുകയായിരുന്നു. തനിക്ക് നൂറ് ശതമാനം നീതി പുലര്‍ത്താന്‍ കഴിയാത്ത കഥാപാത്രങ്ങള്‍ എടുത്ത് ചെയ്യില്ല എന്ന ഉറച്ച തീരുമാനം തനിക്കുണ്ടെന്ന് രശ്മിക പറയുന്നു.