ആപ്പ്ജില്ല

ഷൂട്ടിങ്ങിനായി സിംഗപ്പൂരിലെത്തി, ഇതിനിടെ ലോക്ക്ഡൗണ്‍; പിന്നാലെ വിവാഹിതയായി സമീക്ഷ

ഫെബ്രുവരിയിലാണ് സമീക്ഷ സിംഗപ്പൂരിലെത്തിയത്. തുടര്‍ന്നാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്

Samayam Malayalam 9 Jul 2020, 12:44 pm
ലോക്ക്ഡൗണ്‍ കാലത്തൊരു താരവിവാഹം. ബോളിവുഡ് നടിയായ സമീക്ഷയാണ് വിവാഹിതയായിരിക്കുന്നത്. വ്യവസായിയും ഗായകനുമായ ഷയേല്‍ ഒസ്വാള്‍ ആണ് വരന്‍. അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. തമിഴ് ചിത്രമായ അറിന്തും അറിയാമലും എന്ന തമിഴ് ചിത്രത്തിലൂടെയാണ് സമീക്ഷ ശ്രദ്ധ നേടുന്നത് പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ അഭിനയിച്ചു. ജൂലെെ മൂന്നിന് സിംഗപ്പൂര് വച്ചായിരുന്നു വിവാഹം നടന്നത്.
Samayam Malayalam actress sameesha got married and vows to never comeback to mumbai
ഷൂട്ടിങ്ങിനായി സിംഗപ്പൂരിലെത്തി, ഇതിനിടെ ലോക്ക്ഡൗണ്‍; പിന്നാലെ വിവാഹിതയായി സമീക്ഷ


Also Read: യൂത്ത് കോണ്‍ഗ്രസ് ബക്കറ്റ് പിരിവ് നടത്തി പണം തരാം, പിണറായി ഭരണം ആഷിഖ് സിനിമയാക്കണം: റിയാസ് മുക്കോളി

ഷൂട്ടിങ്ങും ലോക്ക്ഡൗണും

ഫെബ്രുവരിയിലാണ് സമീക്ഷ സിംഗപ്പൂരിലെത്തിയത്. ഷയേലുമായി പുതിയ ആല്‍ബത്തിന്റെ ചിത്രീകരണത്തിനായി എത്തിയതായിരുന്നു സമീക്ഷ. തുടര്‍ന്നാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. ഇതോടെ സമീക്ഷയും ഷയേലും ഒരുമിച്ച് താമസിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഇനി മുംബെെയിലേക്കില്ല

വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണെന്നും ഇനി മുംബെെയിലേക്ക് തിരിച്ചു വരാന്‍ പദ്ധതിയില്ലെന്നാണ് നടി പറയുന്നത്. ടെെംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സമീക്ഷ ഇക്കാര്യം അറിയിച്ചത്. ഇനി സിംഗപ്പൂരില്‍ തന്നെ കഴിയാനാണ് തീരുമാനം.

കണ്ടുമുട്ടലും പ്രണയവും

ഒരു ആല്‍ബത്തിന്റെ ചിത്രീകരണത്തിനിടെയാണ് സമീക്ഷയും ഷയേലും പരിചയപ്പെടുന്നത്. പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സമീക്ഷ സോഷ്യല്‍ മീഡിയയിലൂടെ പലപ്പോഴായി പങ്കുവച്ചിട്ടുണ്ട്.

Also Read: അറുപതാം വയസ്സിലും ഹെവി വർക്ക് ഔട്ട്! ഭീമനാകാനുള്ള ഒരുക്കമോ എന്ന് ആരാധകര്‍

ആശംസാ സന്ദേശങ്ങളുമായി ആരാധകര്‍

ഇരുവരുടേയും രണ്ടാമത്തെ വിവാഹമാണിത്. ഷയേലിന് രണ്ട് കുട്ടികളും സമീക്ഷയ്ക്ക് ഒരു കുട്ടിയുമാണ് ഉള്ളത്. താരത്തിന്റെ വിവാഹ വാര്‍ത്ത അറിഞ്ഞതും ആരാധകര്‍ ആശംസാ സന്ദേശങ്ങളുമായി എത്തിയിരിക്കുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്