ആപ്പ്ജില്ല

3850 ല്‍ നിന്നും ഒറ്റമാസം കൊണ്ട് 36000 ത്തിലെത്തി കറന്റ് ബില്‍, അടഞ്ഞു കിടക്കുന്ന വീട്ടില്‍ 8000 ത്തിന് മുകളില്‍; 'ഷോക്കേറ്റ്' താപ്സി

തങ്ങളാരും അറിയാതെ അവിടെ ആരെങ്കിലും താമസം തുടങ്ങിയിട്ടുണ്ടോയെന്നും താപ്സി

Samayam Malayalam 29 Jun 2020, 1:11 pm
ലോക്ക്ഡൗണ്‍ കാലത്ത് മനുഷ്യരെ ഷോക്കടിപ്പിക്കുന്ന കരണ്ട് ബില്ല് കണ്ട് സിനിമാ താരങ്ങളടക്കം ഞെട്ടിയിരിക്കുകയാണ്. നേരത്തെ മലയാള സിനിമയില്‍ നിന്നും ചില താരങ്ങള്‍ തങ്ങളുടെ ഉയര്‍ന്ന ബില്‍ കണ്ട് ഞെട്ടിയിരുന്നു. ഇപ്പോഴിതാ ബോളിവുഡ് താരങ്ങളും കരണ്ട് ബില്‍ കണ്ട് അമ്പരന്നിരിക്കുകയാണ്. ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയയാണ് താപ്സി പന്നുവാണ് തന്റെ ബില്ലിനെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചത്. ട്വിറ്ററിലൂടെയായിരുന്നു താപ്സിയുടെ പ്രതികരണം.
Samayam Malayalam actress taapsee pannu is shocked to see her current bill
3850 ല്‍ നിന്നും ഒറ്റമാസം കൊണ്ട് 36000 ത്തിലെത്തി കറന്റ് ബില്‍, അടഞ്ഞു കിടക്കുന്ന വീട്ടില്‍ 8000 ത്തിന് മുകളില്‍; 'ഷോക്കേറ്റ്' താപ്സി


Also Read: താങ്കൾ ആണല്ലേ, പേര് പറയാൻ ഇത്ര പേടി ആണോ ? അതോ മറവിയോ ? നീരജിനോട് ഷിബു സുശീലന്‍

കറന്റ് അടിച്ച് താപ്സി

കഴിഞ്ഞ മാസം 3850 രൂപയായിരുന്ന കരണ്ട് ബില്ലില്‍ ഈ മാസം വന്‍വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ബില്ലില്‍ അടക്കേണ്ട തുക 36000 ആണെന്ന് താപ്സി പറയുന്നു.

ചർച്ചയായി കറന്റ് ബില്ലിലെ വർധനവ്

തന്റെ കരണ്ട് ബില്ലും താപ്സി ട്വീറ്റ് ചെയ്തിട്ടുണ്ട്. അദാനി ഇലക്ട്രിസിറ്റി കമ്പനിയുടെ ഉപഭോക്താവാണ് താപ്സി. താരത്തിന്റെ ട്വീറ്റിന് പിന്നാലെ സമാനമായ വര്‍ധവ് നേരിട്ട പലരും തങ്ങളുടെ അനുഭവങ്ങളും തുറന്നു പറഞ്ഞിട്ടുണ്ട്.

അടഞ്ഞു കിടക്കുന്ന വീട്ടിലും ഞെട്ടിക്കുന്ന ബില്‍

അതേസമയം തന്റെ അടഞ്ഞു കിടക്കുന്ന വീട്ടിലെ ബില്ലിനെ കുറിച്ചും താപ്സി പറയുന്നുണ്ട്. ആരും താമസിക്കാത്ത വീട്ടിലെ കറന്റ് ബില്‍ 8640 രൂപയാണെന്ന് താപ്സി പറയുന്നു. തങ്ങളാരും അറിയാതെ അവിടെ ആരെങ്കിലും താമസം തുടങ്ങിയിട്ടുണ്ടോയെന്നും താപ്സി ചോദിക്കുന്നു.

Also Read: 3 തലമുറകള്‍ ഒറ്റ ഫ്രെയിമിൽ; സുപ്രിയ പങ്കുവെച്ച ചിത്രത്തിന് ഒരു പ്രത്യേകതയുണ്ട്!

സമാന അനുഭവങ്ങളുമായി നിരവധി പേർ

വര്‍ധിച്ചു വരുന്ന കറന്റ് ബില്ലിനെതിരെ പ്രതിഷേധം ശക്തമാവുന്ന സാഹചര്യമാണ്. ഈ സമയത്തിലാണ് താപ്സിയുടെ പ്രതികരണം. പിന്നാലെ താരത്തിന് പിന്തുണയുമായി താരങ്ങളടക്കം രംഗത്ത് എത്തുകയും ചെയ്തിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്