Please enable javascript.Aishwarya Rai Post Crops Jaya Bachchan Navya Naveli Out of Photo While Wishing Amitabh Bachchan | ഫോട്ടോയില്‍ നിന്ന് മറ്റുള്ളവരെ മുറിച്ചു മാറ്റിയത് എന്തിന്, ബച്ചന്റെ പിറന്നാളിന് ഐശ്വര്യ റായി പങ്കുവച്ച പോസ്റ്റ് ചര്‍ച്ചയാവുന്നു

ഫോട്ടോയില്‍ നിന്ന് മറ്റുള്ളവരെ മുറിച്ചു മാറ്റിയത് എന്തിന്, ബച്ചന്റെ പിറന്നാളിന് ഐശ്വര്യ റായി പങ്കുവച്ച പോസ്റ്റ് ചര്‍ച്ചയാവുന്നു

Authored byഅശ്വിനി പി | Samayam Malayalam 12 Oct 2023, 1:24 pm
Subscribe

ആരാധ്യ അടക്കം മറ്റ് രണ്ട് കൊച്ചുമക്കള്‍ക്കുമൊപ്പം അമിതാഭ് ബച്ചനും ജയ ബച്ചനും നില്‍ക്കുന്ന ഫോട്ടോയാണ് മകള്‍ ശ്വേത ബച്ചന്‍, അച്ഛന് ബേര്‍ത്ത് ഡേ ആശംസകള്‍ അറിയിച്ചുകൊണ്ട് പങ്കുവച്ചത്. എന്നാല്‍ അല്പം വൈകി അമ്മായിയച്ഛന് ബേര്‍ത്ത് ഡേ ആശംസ അറിയിച്ച ഐശ്വര്യ റായി ബച്ചന്‍, ആ ഫോട്ടോയില്‍ നിന്ന് മകളുടെയും ബച്ചന്റെയും ഫോട്ടോ മാത്രം വെട്ടിയെടുത്ത് ആശംസ അറിയിച്ചു. അതെന്തുകൊണ്ട് എന്നാണ് ഇപ്പോഴുയരുന്ന ചോദ്യം

Amitabh-Bachchan- birthday
കഴിഞ്ഞ ദിവസമായിരുന്നു അമിതാഭ് ബച്ചന്റെ എണ്‍പത്തിയൊന്നാം പിറന്നാള്‍. ബോളിവുഡ് സിനിമാ ലോകത്ത് നിന്ന് പല പ്രമുഖരും ആശംസകള്‍ അറിയിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍എ ത്തി. ബോളിവുഡിലെ ബിഗ്ഗ് ബിയ്ക്ക് ആശംസക അറിയിക്കുന്ന കാര്യത്തില്‍ ആരാധകരും ഒട്ടും പിന്നോട്ടായിരുന്നില്ല. സോഷ്യല്‍ മീഡിയയില്‍ ആശംസാ പ്രവാഹങ്ങളുടെ കുത്തൊഴുക്ക് തീര്‍ന്നതിന് ശേഷമായിരുന്നു ഐശ്വര്യ റായി ബച്ചന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്.

മകള്‍ ആരാധ്യയ്‌ക്കൊപ്പമുള്ള ബച്ചന്റെ ഫോട്ടോ ആണ് ഐശ്വര്യ പങ്കുവച്ചത്. ബേര്‍ത്ത് ഡേ ആശംസയൊന്നുമില്ല, 'എന്നും ദൈവ അനുഗ്രഹിക്കും' എന്ന ക്യാപ്ഷന്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ആളുകളുടെ ചോദ്യം ഐശ്വര്യയുടെ ആശംസ വൈകിയതിനെ കുറിച്ചോ, ആശംസ അറിയിക്കാത്തതോ ഒന്നുമല്ല. എന്തുകൊണ്ട് ഐശ്വര്യ ഈ ഫോട്ടോ തന്നെ പങ്കുവച്ചു എന്നതാണ്.

സോഷ്യല്‍ മീഡിയയില്‍ വളരെ അവൈലബിള്‍ ആയിട്ടുള്ള ഒരു ഫോട്ടോയുടെ വെട്ടിയെടുത്ത ഭാഗമാണ് ഐശ്വര്യ പങ്കുവച്ചിരിയ്ക്കുന്നത്. മാത്രമല്ല ആ ഫോട്ടോയടെ പൂര്‍ണ രൂപം ബച്ചന്റെ മകള്‍ ശ്വേത ബച്ചന്‍ നന്ദ അച്ഛന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് അന്നേ ദിവസം പങ്കുവച്ചിരുന്നു. യഥാര്‍ത്ഥ ഫോട്ടോയില്‍ കൊച്ചുമക്കളായ നവ്യ നവേലി നന്ദയും സഹോദരന്‍ അഗസത്യയും അമ്മൂമ്മ ജയ ബച്ചനും ആരാധ്യയും ഉണ്ടായിരുന്നു. എന്നാല്‍ ഐശ്വര്യ ആരാധ്യയുടെയും ബച്ചന്റെയും ഫോട്ടോ മാത്രം വെട്ടിയെടുത്ത് പോസ്റ്റ് ചെയ്തു. എന്തിന് എന്നാണ് ആരാധകരുടെ ചോദ്യം


ആരാധ്യയ്‌ക്കൊപ്പമുള്ള ബച്ചന്റെ ഫോട്ടോ ആണ് ഐശ്വര്യയ്ക്ക് പങ്കുവയ്ക്കാന്‍ താത്പര്യം എങ്കില്‍ ഇരുവരും തനിച്ചുള്ള എത്രയോ ഫോട്ടോകള്‍ ഉണ്ട്. അതെല്ലാം ഒഴിവാക്കി മനപൂര്‍വ്വം ഈ ഫോട്ടോ വെട്ടിയെടുത്തതിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നാണ് ആരാധകരുടെ ചോദ്യം. ബച്ചന്‍ കുടുംബവുമായി ഐശ്വര്യ ഇപ്പോള്‍ അകന്ന് കഴിയുകയാണ് എന്നും, അവര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ നിരന്തരമായി തുടരുകയാണ് എന്നുമുള്ള ഗോസിപ്പുകള്‍ക്കിടയിലാണ് ഐശ്വര്യയുടെ പോസ്റ്റ് വൈറലാവുന്നത്.
അശ്വിനി പി
ഓതറിനെ കുറിച്ച്
അശ്വിനി പി
അശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കൂ
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ