ആപ്പ്ജില്ല

'അവര്‍ക്കൊപ്പം ജോലി ചെയ്യാനില്ല'; കങ്കണയുടെ സിനിമയില്‍ നിന്നും പിന്മാറി പിസി ശ്രീറാം

ശരിയെന്ന് തോന്നുന്നതാണ് ചില സമയങ്ങളില്‍ ചെയ്യാറ്. അവര്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു എന്നായിരുന്നു ശ്രീറാമിന്റെ പോസ്റ്റ്. കഴിഞ്ഞ കുറച്ചു നാളുകളായി കങ്കണ വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്.

Samayam Malayalam 8 Sept 2020, 7:08 pm
കങ്കണ റണാവത്തുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് അവസാനമില്ല. താരത്തിനെതിരെ ശിവസേന രംഗത്ത് എത്തിയതും കങ്കണയ്ക്ക് സുരക്ഷ ഏര്‍പ്പെടുത്തിയതെല്ലാം വാര്‍ത്തകളില്‍ നിറയുകയാണ്. ഇപ്പോഴിതാ മറ്റൊരു വാര്‍ത്ത പുറത്ത് വരികയാണ്. കങ്കണ നായികയായി എത്തുന്ന ചിത്രത്തില്‍ നിന്നും പിന്‍മാറുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഛായാഗ്രാഹകന്‍ പിസി ശ്രീറാം.
Samayam Malayalam അവര്‍ക്കൊപ്പം ജോലി ചെയ്യാനില്ല; കങ്കണയുടെ സിനിമയില്‍ നിന്നും പിന്മാറി പിസി ശ്രീറാം
'അവര്‍ക്കൊപ്പം ജോലി ചെയ്യാനില്ല'; കങ്കണയുടെ സിനിമയില്‍ നിന്നും പിന്മാറി പിസി ശ്രീറാം


Also Read: ലഹരിമരുന്ന് കേസ്: നടി റിയ ചക്രവർത്തിയെ എന്‍സിബി അറസ്റ്റ് ചെയ്തു

ട്വിറ്ററിലൂടെയാണ് ശ്രീറാം ഈ വിവരം അറിയിച്ചത്. കങ്കണ നായികയാവുന്ന ഒരു സിനിമ തനിക്ക് നിരസിക്കേണ്ടി വന്നു. സ്വയം ആഴത്തിലുള്ള അസ്വസ്ഥത അനുഭവപ്പെടുന്നുണ്ട്. നിര്‍മ്മാതാക്കളോട് തന്റെ നിലപാട് വ്യക്തമാക്കി. അവര്‍ക്കത് മനസിലായി. ശരിയെന്ന് തോന്നുന്നതാണ് ചില സമയങ്ങളില്‍ ചെയ്യാറ്. അവര്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു എന്നായിരുന്നു ശ്രീറാമിന്റെ പോസ്റ്റ്.

Also Read: ഇനി എല്ലാ കാര്യങ്ങളും നിയമപരമായി ചെയ്യാം! മധുര പതിനെട്ടിന്‍റെ സന്തോഷം പങ്കുവെച്ച് അനശ്വര

കഴിഞ്ഞ കുറച്ചു നാളുകളായി കങ്കണ വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. മുംബെെയെ പാക് അധീന കശ്മീരിനെതിരെ ഉപമിച്ചതാണ് ഏറ്റവും പുതിയ സംഭവം. ഇതേ തുടര്‍ന്ന് കങ്കണയെ ഇനി മുംബെെയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് അറിയിച്ചിരുന്നു. തുടര്‍ന്ന് താന്‍ സെപ്തംബര്‍ 9ന് മുംബെെയിലെത്ത് കങ്കണയും അറിയിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്