ആപ്പ്ജില്ല

സല്‍മാന്‍ ഖാന്‍ കല്യാണം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി 'വില്ലനായ' അളിയന്‍ ആയുഷ് ശര്‍മ, നടന് താത്പര്യമുള്ള ഓരേ ഒരു കാര്യം

വിവാഹം ചെയ്യാത്തത് കൊണ്ട് സല്‍മാന്‍ ഖാന്‍ ഒരു വേദനയും ഇല്ലത്രെ. എങ്ങിനെയാണോ താന്‍ ഇപ്പോഴുള്ളത് അത് സല്‍മാന്‍ ഖാന്‍ ആസ്വദിയ്ക്കുന്നതായിട്ടാണ് തനിയ്ക്ക് തോന്നിയത് എന്ന് ആയുഷ് ശര്‍മ പറഞ്ഞു. മാത്രവുല്ല, അദ്ദേഹം സ്വന്തം തീരുമാനങ്ങള്‍ക്ക് അനുസരിച്ചാണ് ജീവിയ്ക്കുന്നത്.

Lipi 30 Nov 2021, 6:30 pm
കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി ബോളിവുഡ് സിനിമാ ലോകം ചര്‍ച്ച ചെയ്യുന്ന വിഷയമാണ് സല്‍മാന്‍ ഖാന്‍ എന്ത് കൊണ്ട് കല്യാണം കഴിയ്ക്കുന്നില്ല എന്ന്. പല പ്രണയ ഗോസിപ്പുകളിലും നടന്റെ പേര് പറഞ്ഞു കേട്ടു എങ്കിലും ഒന്നും വിവാഹത്തില്‍ എത്തിയില്ല. സല്‍മാന്‍ ഖാന്‍ ഒരു വിവാഹം ചെയ്യണം എന്ന ആഗ്രഹം പല സുഹൃത്തുക്കളും നേരിട്ടും അല്ലാതെയും പ്രകടിപ്പിച്ചു. എന്നാല്‍ ഇപ്പോഴും ബോളിവുഡിലെ ക്രോണിക് ബാച്ചിലറായി തുടരുകയാണ് സല്‍മാന്‍. സല്‍മാന്‍ ഖാന് വിവാഹം ചെയ്യാന്‍ സമയമില്ല എന്നാണ് നടന്റെ സഹോദരിയുടെ ഭര്‍ത്താവും നടനുമായ ആയുഷ് ഷര്‍മ പറയുന്നത്. അത് എന്തുകൊണ്ടാണെന്ന് തുടര്‍ന്ന് വായിക്കാം.
Samayam Malayalam ayush sharma about why salman khan not getting married
സല്‍മാന്‍ ഖാന്‍ കല്യാണം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി 'വില്ലനായ' അളിയന്‍ ആയുഷ് ശര്‍മ, നടന് താത്പര്യമുള്ള ഓരേ ഒരു കാര്യം


​ആയുഷ് ഷര്‍മ

സല്‍മാന്‍ ഖാന്റെ സഹോദരി അര്‍പിത ഖാന്റെ ഭര്‍ത്താവാണ് ആയുഷ് ശര്‍മ. ആന്റിം എന്ന സല്‍മാന്‍ ഖാന്റെ ഏറ്റവും പുതിയ ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തിയതും ആയുഷ് ശര്‍മയാണ്. ചിത്രത്തിന്റെ വിജയത്തിന് ശേഷം നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് സല്‍മാന്‍ ഖാന് വിവാഹം ചെയ്യാന്‍ സമയമില്ല എന്ന് നടന്‍ പറഞ്ഞത്

​സമയമില്ല

ഞാന്‍ ഇതുവരെ കല്യാണം എന്ന വിഷയത്തെ കുറിച്ച് സല്‍മാന്‍ ഖാനോട് സംസാരിച്ചിട്ടില്ല എന്ന് ആയുഷ് പറയുന്നു. പക്ഷെ അദ്ദേഹത്തിന്റെ ജീവിത രീതി കാണുമ്പോഴും, ജോലി ചെയ്യുന്ന രീതി കാണുമ്പോഴും എനിക്ക് തോന്നുന്നു അദ്ദേഹത്തിന് വിവാഹം ചെയ്യാന്‍ സമയമില്ല എന്ന്.

​സന്തോഷവാനാണ്

വിവാഹം ചെയ്യാത്തത് കൊണ്ട് സല്‍മാന്‍ ഖാന്‍ ഒരു വേദനയും ഇല്ലത്രെ. എങ്ങിനെയാണോ താന്‍ ഇപ്പോഴുള്ളത് അത് സല്‍മാന്‍ ഖാന്‍ ആസ്വദിയ്ക്കുന്നതായിട്ടാണ് തനിയ്ക്ക് തോന്നിയത് എന്ന് ആയുഷ് ശര്‍മ പറഞ്ഞു. മാത്രവുല്ല, അദ്ദേഹം സ്വന്തം തീരുമാനങ്ങള്‍ക്ക് അനുസരിച്ചാണ് ജീവിയ്ക്കുന്നത്.

​വളരെ സിംപിള്‍ ആണ്‍

എന്നെ അപേക്ഷിച്ച് നോക്കുമ്പോള്‍ സല്‍മാന്‍ ഖാന്‍ വളരെ സിംപിള്‍ ആണെന്നാണ് ആയുഷ് ശര്‍മ പറയുന്നത്. അദ്ദേഹത്തിന്റെ വീടും, ജീവിയ്ക്കുന്ന രീതിയും എല്ലാം വളരെ ലളിതമാണ്. പുതിയ പുതിയ ഫോണിലോ കാറിലോ വസ്ത്രങ്ങളിലോ ഒന്നിനും സല്‍മാന് താത്പര്യമില്ലത്രെ. മൂന്ന് വര്‍ഷം മുന്‍പ് വാങ്ങിയ ഫോണ്‍ തന്നെയാണ് നടന്‍ ഇപ്പോഴും ഉപയോഗിക്കുന്നത് എന്ന് സഹോദരിയുടെ ഭര്‍ത്താവ് പറയുന്നു.

​താത്പര്യമുള്ള ഒരേ കാര്യം

എനിക്ക് തോന്നുന്നു സല്‍മാന്‍ ഖാ്‌ന് താത്പര്യമുള്ള ഒരേ ഒരു കാര്യം സിനിമ മാത്രമാണെന്ന്. നിങ്ങള്‍ അദ്ദേഹത്തെ ഒരു രണ്ട് മൂന്ന് മണിക്കൂര്‍ നേരം ഒറ്റയ്ക്ക് വിട്ടാല്‍ അദ്ദേഹം ആ സമയം ഏതെങ്കിലും സിനിമ കാണും- ആയുഷ് ശര്‍മ പറഞ്ഞു

ചക്കിന് വച്ചത് വേദികയ്ക്ക് തിരിഞ്ഞ് കൊത്തുമോ ?

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്