ആപ്പ്ജില്ല

ലോക്ഡൗനിടെ നിഖിൽ കുമാരസ്വാമിയുടെ വിവാഹം; കടുത്ത വിമർശനവുമായി രവീണ

രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം

Samayam Malayalam 18 Apr 2020, 1:51 pm
കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യമെങ്ങും ലോക്ഡൗണാണ്. പൊതു പരിപാടികളെല്ലാം ഈ സമയത്ത് നിരോധിച്ചിട്ടുമുണ്ട്. അതിനിടെയാണ് കഴിഞ്ഞ ദിവസം ലോക്ഡൗണിനിടെ മുൻ കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ മകനും നടനുമായ നിഖിൽ കുമാരസ്വാമിയുടെ വിവാഹം നടക്കുകയുണ്ടായത്. യാതൊരു വിധ സുരക്ഷാ മുൻകരുതലുകളും ഇല്ലാതെയാണ് വിവാഹത്തിന്‍റെ ചടങ്ങിനായി പലരും എത്തിയിരുന്നത്. ഏറെ വാര്‍ത്താ പ്രാധാന്യം നേടിയ ഈ സംഭവത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നടി രവീണ ടണ്ഠൻ.
Samayam Malayalam bollywood actress raveena tandon reacts to actor nikhil kumaraswamys wedding during covid 19 lock down
ലോക്ഡൗനിടെ നിഖിൽ കുമാരസ്വാമിയുടെ വിവാഹം; കടുത്ത വിമർശനവുമായി രവീണ


നിഖിൽ-രേവതി വിവാഹം

ബെംഗളൂരു നഗരമധ്യത്തിൽ നിന്ന് 28 കിലോമീറ്റര്‍ മാത്രം അകലെ രാമനഗര ബിഡദിയിലെ കുമാരസ്വാമിയുടെ ഫാം ഹൗസിൽവെച്ചായിരുന്നു വെള്ളിയാഴ്ച രാവിലെ ഇവരുടെ വിവാഹം. ചലച്ചിത്ര താരം കൂടിയായ നിഖിലും രേവതിയുമാണ് വിവാഹിതരായത്.

നിഖിൽ കുമാരസ്വാമി

ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിച്ചായിരുന്നു മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ കൊച്ചുമകനും മുൻ കർണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ മകനും നടനുമായ നിഖിൽ കുമാരസ്വാമി വിവാഹിതനായത്

രവീണ ട്വിറ്ററിൽ

രാജ്യത്തെ ഒരു വിഭാഗം ജനങ്ങൾ അവരുടെ കുടുംബത്തോടൊപ്പം പോലും ആയിരിക്കാൻ കഴിയാതെ വിഷമിക്കുകയാണ്. പലരും തന്നെ വിശപ്പിനാൽ ബുദ്ധിമുട്ടുകയാണ്, മറ്റൊരു വിഭാഗം ജനങ്ങള്‍ പ്രതിസന്ധി മറികടക്കാൻ സഹജീവികൾക്ക് ആവുന്ന സഹായം ചെയ്യാൻ ശ്രമിക്കുകയാണ്, എന്നാണ് രവീണ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.

ബുഫേയ്ക്ക് എന്താണ്!

ഇതൊന്നും ഈ പാവങ്ങൾക്കറിയില്ല...ഇവരുടെ ബുഫേയ്ക്ക് എന്താണ് വിളമ്പിയതെന്നാണ് അതിശയം.."വിവാഹ വാർത്ത പങ്കുവച്ചുകൊണ്ട് രവീണ ട്വീറ്റ് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്. നിരവധിപേരാണ് ഇത് റീട്വീറ്റ് ചെയ്തിരിക്കുന്നത്. പലരും നിഖിലിന്‍റെ വിവാഹത്തെ കടുത്ത ഭാഷയിൽ വിമര്‍ശിച്ചിരിക്കുകയാണ്.

നിയമലംഘനം

കുമാരസ്വാമിയുടെ ഫാം ഹൗസിൽവെച്ചായിരുന്നു വിവാഹം.അടുത്ത കുടുംബാംഗങ്ങൾ മാത്രമാണ് വിവാഹത്തിനായെത്തിരുന്നത്. ലോക്ക്ഡൗണ്‍ നിബന്ധനകള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടന്നതെന്നും എച്ച് ഡി കുമാരസ്വാമി വ്യക്തമാക്കിയിട്ടുണ്ട്.

വലിയ ചർച്ച

പക്ഷേ നിയമലംഘനം നടന്നുവെന്നും നൂറിലേറെ പേർ ചടങ്ങിൽ പങ്കെടുത്തിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഏതായാലും രവീണയുടെ ട്വീറ്റോടെ സംഭവം സോഷ്യൽമീഡിയയിൽ വലിയ ചർച്ചയാകുകയുമുണ്ടായി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്