ആപ്പ്ജില്ല

ബിക്കിനിയിൽ സാറ; 'ഈ വേഷത്തിൽ ആങ്ങളയ്ക്കൊപ്പമോ?': സദാചാരമെറിഞ്ഞ് സൈബറിടം!

ഇബ്രാഹിം അലി ഖാനൊപ്പമുള്ള ചിത്രത്തിന് താഴെ സദാചാരച്ചുവയുള്ള കമൻ്റുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു കൂട്ടം വിമർശകർ. എന്നാൽ നിരവധി ആരാധകർ താരത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുമുണ്ട്.

Samayam Malayalam 5 Mar 2020, 8:53 pm
ബോളിവുഡിൻ്റെ താരറാണിയാണ് സാറാ അലിഖാൻ. സാറയുടെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. ഫോട്ടോഷൂട്ട് ചിത്രങ്ങളും യാത്രാചിത്രങ്ങളും കുടുംബവുമൊത്തുള്ള ചിത്രങ്ങളുമൊക്കെ താരം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. പല അഭിമുഖങ്ങളിലും തൻ്റെ സിനിമ സ്വപ്നങ്ങളെ സംബന്ധിച്ചും കുടുംബത്തെ കുറിച്ചും സാറ തുറന്നു സംസാരിച്ചിട്ടുണ്ട്. ബോളിവുഡിൽ കൈ നിറയെ സിനിമകളുമായി മുന്നേറുകയാണ് സാറ അലി ഖാൻ.
Samayam Malayalam ബിക്കിനിയിൽ സാറാ അലി ഖാൻ; ഈ വേഷത്തിൽ സഹോദരനൊപ്പമോ?: സദാചാരകമൻ്റുകളുമായി സോഷ്യൽ മീഡിയ!


സെയ്ഫ് അലിഖാന്റെയും അമൃത സിങ്ങിന്റെയും മകൾ സാറ അലി ഖാൻ ഇന്ന് ഇൻസ്റ്റാഗ്രാമിൽ ഒരു പുതിയ ചിത്രം പങ്കുവെച്ചു. സഹോദരൻ ഇബ്രാഹിം അലി ഖാന് പിറന്നാളാശംസ കുറിച്ചു കൊണ്ടുള്ളതായിരുന്നു ആ ചിത്രം. 'നിനക്കറിയാവുന്നതിലും ഉപരിയായി നിന്നെ ഞാൻ സ്നേഹിക്കുന്നുവെന്നും നിന്നെ ഈ ദിവസം ഞാൻ നിന്നെ ഏറെ മിസ്സ് ചെയ്യുന്നുവെന്നും നിൻ്റെ കൂടെയായിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിക്കുകയും ചെയ്യുന്നു'വന്നായിരുന്നു ചിത്രത്തോടൊപ്പം താരം കുറിച്ചിരുന്നത്.

Also Read: ആത്മാര്‍ഥതയ്ക്ക് ലഭിച്ച അംഗീകാരം, അഭിമാനം; പൂര്‍ണിമയെ പ്രശംസയാൽ മൂടി ഇന്ദ്രജിത്തും മല്ലികയും!

ബിക്കിനി വേഷത്തിൽ സഹോദരനോടൊപ്പം നിൽക്കുന്ന ചിത്രമാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നത്. എന്നാൽ സഹോദരനോടൊപ്പം ബിക്കിനി വേഷത്തിൽ താരം പോസ് ചെയ്ത ചിത്രം സൈബര്ർ സദാചാര വാദികളെ ചൊടിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ. സഹോദരനോടൊപ്പം ബിക്കിനി വേഷത്തിലെത്തിയ താരത്തിന് നേർക്ക് വലിയ രീതിയിലുള്ള സൈബറാക്രമണമാണ് അഴിച്ചു വിട്ടിരിക്കുന്നത്. വിമര്ർശനങ്ങൾ രൂക്ഷമായി ഉയരുമ്പോഴും സാറയ്ക്ക് പിന്തുണയുമായും ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.

Also Read: വൻ താരനിരയുമായി 'ഹലാല്‍ ലവ് സ്റ്റോറി'; പുത്തൻ പോസ്റ്റർ പുറത്ത് വിട്ട് ടീം: ഇത് പൊളിക്കുമെന്ന് പ്രേക്ഷകർ!

സഹോദരനോടൊപ്പം സ്വിമ്മിങ് പൂളിൽ ബിക്കിനി വേഷത്തിൽ നിൽക്കുന്നതിൽ തെറ്റെന്താണുള്ളതെന്നും അത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടുന്നവരുടെ മനസിലാണ് ദുഷിപ്പെന്നുമാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. എന്തായാലും ഈ വിമർശനങ്ങൾക്കെതിരെ സാറാ അലി ഖാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

View this post on Instagram Happiest birthday Brother 🎂 🍰 🎁👫 I love you more than you know and am missing you lots today!! Wish I was with you 🤗 #tbt @ncstravels @luxnorthmale A post shared by Sara Ali Khan (@saraalikhan95) on Mar 4, 2020 at 11:58pm PST

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്